Image

ആലപ്പുഴയില്‍ ജില്ലാ ജഡ്‌ജി ആത്മഹത്യ ചെയ്‌തു

Published on 02 July, 2011
ആലപ്പുഴയില്‍ ജില്ലാ ജഡ്‌ജി ആത്മഹത്യ ചെയ്‌തു
ആലപ്പുഴ: ആലപ്പുഴ ജില്ലാ സെഷന്‍സ്‌ ജഡ്‌ജി ആത്മഹത്യ ചെയ്‌തു. തിരുവനന്തപുരം സ്വദേശിയായ പി.കെ ബാബുരാജന്‍ (51) ആണ്‌ മരിച്ചത്‌. ഇന്നലെ രാത്രി കോടതി പരിസരത്തെ വാടക വീട്ടില്‍ അവശ നിലയില്‍ കണ്ട ജഡ്‌ജിയെ ആദ്യം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ ആലപ്പുഴ മെഡിക്കല്‍ കേളജിലും പ്രവേശിപ്പിച്ചു. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു. ശാരീരിക അസുഖങ്ങളാണ്‌ ആത്മഹത്യയ്‌ക്ക്‌ പിന്നിലെന്ന്‌ കരുതുന്നതായി പോലീസ്‌ പറഞ്ഞു. പത്തനംതിട്ട ജില്ലാ ജഡ്‌ജിയായിരുന്ന ബാബുരാജന്‍ അവധിക്കുശേഷം ഇന്നലെയാണ്‌ ജോലിയില്‍ പ്രവേശിച്ചത്‌. ഭാര്യയും രണ്ടു മക്കളുമുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക