Image

കത്തോലിക്കാ സഭയെന്ന അതേ മാഫിയക്കൂട്ടം

Published on 09 September, 2018
കത്തോലിക്കാ സഭയെന്ന അതേ മാഫിയക്കൂട്ടം
Nasirudheen Chennamangallur-FB

കേരളത്തിലെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അരങ്ങേറിയ ഏറ്റവും ഹിംസാത്മകമായ സമരാഭാസമായിരുന്നു വിമോചന സമരം. പിന്നീട് സമാന രീതിയിലുള്ള അക്രമ സമരം കണ്ടത് ഗാഡ്ഗില്‍ സമര കാലത്താണ്. സമരം പേരിലുണ്ടെന്നേ ഉള്ളൂ. കറകളഞ്ഞ അക്രമം ഉപയോഗിച്ച് ജനാധിപത്യ രീതികളെ അട്ടിമറിക്കലായിരുന്നു രണ്ടിന്റെയും ആകെത്തുക. രണ്ടിലും നേതൃത്വം കത്തോലിക്കാ സഭക്കായിരുന്നു. ഇപ്പോള്‍ നീതിന്യായ വ്യവസ്ഥയെ ഹുങ്ക് കൊണ്ടും പണം കൊണ്ടും നേരിടുകയാണ് കത്തോലിക്കാ സഭയെന്ന അതേ മാഫിയക്കൂട്ടം. അര നൂറ്റാണ്ട് കൊണ്ട് സഭക്ക് ഒരു മാറ്റവുമാണ്ടായിട്ടില്ല, വിഷം കൂടിയതല്ലാതെ. പക്ഷേ വേറൊരു മാറ്റമുണ്ട്. വിമോചന സമരത്തിന്റെ ഇരകളായത് ഇവിടുത്തെ കമ്യൂണിസ്റ്റ് സര്‍ക്കാരായിരുന്നു. ഗാഡ്ഗിലിനും ഇപ്പോഴത്തെ നിയമ അട്ടിമറിക്കും സഭക്ക് ഏറ്റവും വലിയ ശക്തിയായത് അതേ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്‍മുറക്കാരാണ് എന്നതാണ് വിരോധാഭാസം - പിണറായി വിജയന്റെ സമഗ്രാധിപത്യത്തിലുള്ള സി.പി.എം എന്ന മാഫിയാ താല്‍പര്യങ്ങള്‍ക്കടിമപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക