Image

ഹിന്ദു കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രതിഷേധ മുദ്രാവാക്യം വിളിച്ച രണ്ട് വനിതകളെ അറസ്റ്റ് ചെയ്തു

Published on 09 September, 2018
ഹിന്ദു കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രതിഷേധ മുദ്രാവാക്യം വിളിച്ച രണ്ട് വനിതകളെ അറസ്റ്റ് ചെയ്തു
ചിക്കാഗൊ: വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രതിഷേധ മുദ്രാവാക്യം വിളിച്ച രണ്ട് വനിതകളെ അറസ്റ്റ് ചെയ്തു. അവര്‍ക്ക് നേരെ തുപ്പിയ വ്യക്തിയേയും അറസ്റ്റ് ചെയ്തു. എല്ലാവരെയും പിന്നീട് വിട്ടയച്ചു.

സമ്മേളനം ആരംഭിച്ച വെള്ളിയാഴ്ച ഹൈന്ദവ ശാക്തീകരണം സംബന്ധിച്ച സമ്മേളനത്തില്‍ ആര്‍.എസ്.എസ്. നേതാവ് മോഹന്‍ ഭാഗവത്തൂം മറ്റും പങ്കെടുക്കുമ്പോള്‍ ഹാളില്‍ ഇവര്‍ എഴുന്നേറ്റ് മുദ്രാവാക്യം വിളിക്കുകയായിരുന്നു. 'സ്റ്റോപ്പ് ഹിന്ദു ഫാസിസം, ആര്‍.എസ്.എസ്. തിരിച്ചു പോകുക, നിങ്ങളെ ഈ നഗരത്തില്‍ വേണ്ട' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അവര്‍ വിളിച്ചു.

അതൊടെ ഹാളിലുണ്ടായിരുന്നവര്‍ എതിര്‍ മുദ്രാവാക്യം വിളിച്ചു. ഉടന്‍ തന്നെ പോലീസും സെക്യുരിറ്റിയും ഇടപെട്ടു. ചിലര്‍ അവരെ കയ്യേറ്റം ചെയ്തു. പോലീസ് അറസ്റ്റ് ചെയ്ത് ഇവരെ നീക്കുമ്പോഴാണു ഒരാള്‍ ഇവര്‍ക്ക് നേരെ തുപ്പിയത്. അയാളെയും അറസ്റ്റ് ചെയ്തു.

വ്യാജ ഐഡന്റിറ്റി കാര്‍ഡ് ഉണ്ടാക്കിയാണു ഇവര്‍ സമ്മേളനത്തില്‍ കയറി പറ്റിയതെന്നു അധിക്രുതര്‍ പറഞ്ഞു. അതേപറ്റിയും അന്വേഷണം നടത്തുന്നു.

ന്യുന പക്ഷങ്ങല്ക്ക് എതിരെ ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം എന്നവര്‍ പറഞ്ഞു. ഇരുവരും പേരു വെളിപ്പെടുത്തിയില്ല.
ഇതേ സമയം ചിക്കാഗോയിലെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ ആല്‍ഡര്‍മാന്‍ (സിറ്റി കൗണ്‍സിലംഗം) അമെയ പവാര്‍ വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസിനെതിരെ രംഗത്തു വന്നു. ഹിന്ദുവായതില്‍ അഭിമാനിക്കുന്ന വ്യക്തിയാണു തനെന്നും എന്നാല്‍ വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസിലെ പ്രാസംഗികരെപറ്റിയും സംഘടനകളെപറ്റിയും ലജ്ജയുണ്ടെന്നും പവാര്‍ ട്വിറ്ററില്‍ കുറിച്ചു.വിവേചനം, ഇസ്ലാമോഫൊബിയ, ഹിന്ദു നാഷനലിസം എന്നിവയുടെ വക്താക്കളാണു ഈ സംഘടനകളും നേതാക്കാളും. ഇതിനെ പിന്തുണക്കുന്നവരല്ല ഞങ്ങള്‍.

അതു പോലെ ശാന്തമായി പ്രതിഷേധിച്ചവരെ തള്ളുകയും തൊഴിക്കുകയും തുപ്പുകയും ചെയ്തത് മനം മടുപ്പിച്ചു. സമ്മേളനഠില്‍ പങ്കെടുത്ത ചിലരുടെ പെരുമാറ്റം ഹിന്ദു നാഷനലിസ്റ്റ്‌സിനും ആര്‍.എസ്.എസിനും ഹിന്ദു മതത്തേപറ്റിയുള്ള ചര്‍ച്ചയില്‍ സ്ഥാനമില്ലെന്നു വ്യകത്മാക്കുന്നതായിരുന്നു. ഇതിനേക്കാള്‍ നന്നായി നമുക്ക് പ്രവര്‍ത്തിക്കാം

ആര്‍.എസ്.എസും ഹിന്ദു നാഷനലിസ്റ്റുകളും പ്രസിഡന്റ് ട്രമ്പിനോട് കൂട്ട് കൂടാന്‍ വെമ്പുന്നു. എന്നാല്‍ ഒന്നു കൂടി മനസിലാക്കുക. ട്രമ്പും കൂട്ടരും നിങ്ങളുടെ തൊലിയുടെ നിറം നോക്കി മാത്രമേ നിങ്ങളെ വിലമതിക്കൂ. വെള്ളക്കാരുടെ ആധിപത്യം സ്ഥാപിക്കാന്‍ നിങ്ങളെയും ഉപയോഗിക്കും.

എന്തായാലും ട്വിറ്ററില്‍ പവാറിനെയും ക്രിസ്തുമതത്തെയുമൊക്കെ ശക്തമായി ആക്ഷെപിച്ചുള്ള പ്രതികരണം ധാരാളം.

ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം ഉണ്ടെന്നു പറഞ്ഞു യു.എസ്. കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗം ടുല്‍സി ഗബ്ബാരഡ് സംമ്മേളനത്തില്‍ പങ്കേടുത്തില്ല. എന്നാല്‍ ഇല്ലിനോയിയില്‍ നിന്നുള്ള കോണ്‍ഗ്രസംഗം രാജാ ക്രിഷ്ണമൂര്‍ത്തി പങ്കെടുത്തു. ഇതിനെതിരെ സെക്കുലര്‍ സംഘടനകളും മുസ്ലിം സംഘടനകളും രംഗത്തു വന്നു. ഹെയ്റ്റ് ക്രൈം സംന്ധിച്ചുള്ള കോണ്‍ഗ്രഷനല്‍ ബ്രീഫിംഗില്‍ നിന്നു ക്രിഷ്ണമൂര്‍ത്തിയെ സൗത്ത് ഏഷ്യന്‍ അമേരിക്കന്‍സ് ലീഡിംഗ് ടുഗദര്‍ (സാള്‍ട്ട്) ഒഴിവാക്കി.

September 9, 2018 

The Alliance for Justice and Accountability (AJA), an umbrella organization of progressive South Asian groups across the United States in coordination with the local community, today lauded the activists who disrupted the plenary session of the World Hindu Congress, a conclave convened by organizations aligned with the Hindu supremacist ideology that is spearheading the violation of human rights and religious freedom of minorities in India. 

The event has been deeply mired in controversy since the Alliance for Justice and Accountability, along with a wide range of Indian diaspora organizations have denounced it as an attempt to mainstream Hindu fascism in the United States. Congresswoman Tulsi Gabbard who had initially agreed to chair the three day Congress severed all connections with the event. 

On Friday evening, several young activists from Chicago South Asians for Justice raised signs and called out, "RSS Turn Around, We don't want you in Our Town," and "Stop Hindu Fascism." Some conference attendees erupted in a violent rage, spitting on the protesters, shoving them to the floor, and choking one of them.  Two protesters were arrested and charged with trespass and disorderly conduct, while one conference attendee was charged with battery.  "We endured extremely violent and demeaning behavior from a bunch of self-righteous Hindutva fanatics who refuse to acknowledge their complicity in promoting and furthering fascism. Their response is indicative of their fascist mindset that brooks no dissent, and we refuse to allow it to be promulgated in our state without a fight," said one of the protesters who courted arrest. 

"This is deeply significant," said Nesamani Rajamani of AJA. "These young leaders did what Congressman Raja Krishnamoorthi could not, which is to speak truth to power. This courageous act confronting hate on its own ground is the first direct action against caste in the diaspora. The brave hearts made a choice as people of conscience to stand up to Hindu Fascism and Brahminsm, and we believe that as long as the RSS and the Sangh continue to go after Dalit Bahujan peoples, people of conscience will stand up and resist together," added Mr. Rajamani. 

Earlier on Friday, a truck bearing billboard size messages "Boycott World Hindu Congress" drove around the Lombard area.  Hindutva is the term for a politicized ideology of Hindu ethno-nationalism associated with brutal violence toward India's minority communities, particularly Dalits (those previously designated "untouchable" by the traditional caste system) and Muslims, as well as Sikhs, Buddhists, Christians, and secular critics.  Some of the most virulent hatemongers of Hindutva are featured speakers at the WHC, such as RSS chief Mohan Rao Bhagwat and UP chief minister Yogi Adityanath, both of whom have a long public record of advancing misogyny, hate crimes and attacks on minorities, as well as assurances of impunity for its perpetrators. 

On Saturday, AJA held a protest outside the conference venue, with the stated goal of "standing in solidarity with our sisters and brothers in India who are fighting against the #HIndutva rule and will not be silent in the face of mob lynchings, rapes, murders, and the targeting of our leaders and academics." 

AJA's Ashwin Khobragade said, "Antifascists in the South Asian diaspora who care about racial and caste justice, and who disagree with the blanket criminalization of Muslims, have to be no less vigilant in standing against the VHP and RSS than we do against American neo-nazi, white supremacist, and ethno-nationalist groups. The time has come to organize, unite, and to win". 

While the WHC promotes its agenda as "a global platform for Hindus" to network, inspire and strategize for "the common good," its true agenda is to advance the jaundiced view of the world espoused by the VHP of America, American branch of the India-based Vishwa Hindu Parishad (VHP); the Hindu Swayamsevak Sangh, American branch of the Rashtriya Swayamsevak Sangh (RSS), which was founded under the inspiration of Nazism; and the Hindu American Foundation (HAF).  These groups are also affiliated with the ruling nationalist Bharatiya Janata Party (BJP), under whose rule since 2014 there have been over a hundred lynchings of Dalits, adivasis and Muslims, often using the dog whistle of "cow protection." 

Calling for a boycott of the event, AJA engaged in outreach to a number of US politicians including Tulsi Gabbard, Ash Kalra, Jay Chaudhuri and Raja Krishnamoorthy, who had initially been slated to participate under the guise of cultural pluralism and interfaith harmony.  After learning of the partisan and extremist nature of the event, Gabbard, Kalra and Chaudhuri severed their connections with it. In a separate development, The Council of Islamic Organizations of Greater Chicago condemned the appearance of fascists speakers at the conference.  

Krishnamoorthi did attend, chairing a panel on political leadership, but indicated that he wishes to hold a meeting with Muslim groups in his constituency who have expressed their deep objections to his support for anti-Muslim activities in India. South Asian Americans Leading Together (SAALT) has issued a statement taking Krishnamoorthi to task for sharing a platform with RSS ideologues and rescinding their offer to him to speak at their Congressional Briefing on hate violence and post-9/11 policies.

AJA has launched a twitter campaign #StopHinduFascism, to shed light on the violence and demand accountability from speakers and sponsors of the event. The impact of the twitterstorm awoke many Americans to the rising issues of #HinduFascism in the world.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക