Image

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്‍മോഹന്‍ സിംഗ്‌

Published on 10 September, 2018
കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്‍മോഹന്‍ സിംഗ്‌
ന്യൂദല്‍ഹി: രാജ്യത്തെ നരേന്ദ്ര മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന്‌ നീക്കാന്‍ സമയമായെന്ന്‌ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌. മോദി സര്‍ക്കാര്‍ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധന വില വര്‍ദ്ധനയ്‌ക്കെതിരെ കോണ്‍ഗ്രസ്‌ രാജ്യവ്യാപകമായി ആഹ്വാനം ചെയ്‌തിരിക്കുന്ന ഭാരത്‌ ബന്ദ്‌ പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാരിനെ പുറത്താക്കുന്നതിന്‌ എല്ലാ പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ വൈരം മറന്ന്‌ യോജിക്കണം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ജനാധിപത്യവും കാത്തുസൂക്ഷിക്കുന്നതിന്‌ ഒരുമിച്ച്‌ നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ ഓരോ മൂലയില്‍ നിന്നും കര്‍ഷകരുടേയും യുവാക്കളുടേയും നിലവിളികള്‍ ഉയരുകയാണ്‌. അധികാരത്തിലെത്തിയപ്പോള്‍ നല്‍കിയ വാഗ്‌ദാനങ്ങള്‍ ഒന്നും തന്നെ പാലിക്കാന്‍ മോദിക്ക്‌ കഴിഞ്ഞിട്ടില്ലെന്നും മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക