Image

ബസ്‌ സ്റ്റോപ്പിലേക്ക്‌ പാഞ്ഞുകയറി മൂന്നു പേര്‍ മരിച്ചു

Published on 10 September, 2018
ബസ്‌ സ്റ്റോപ്പിലേക്ക്‌ പാഞ്ഞുകയറി മൂന്നു പേര്‍ മരിച്ചു

ഹൈദരാബാദ്‌: ബസ്‌ സ്റ്റോപ്പിലേക്ക്‌ പാഞ്ഞുകയറി മൂന്നു പേര്‍ മരിച്ചു. ഹൈദരാബാദിലെ ഗച്ചിബൗലിയില്‍ ഇന്ന്‌ പുലര്‍ച്ചെയാണ്‌ അപകടം ഉണ്ടായത്‌. തെലുങ്കാന ആര്‍ടിസിയുടെ ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌. സംഭവത്തില്‍ ഡ്രൈവറെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ലിങ്കംപള്ളിയില്‍ നിന്നും കോട്ടിയിലേക്ക്‌ പോവുകയായിരുന്നു ബസ്‌. വാഹനത്തിന്റെ അമിത വേഗമാണ്‌ അപകട കാരണമെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍.

ബസ്‌ കാത്ത്‌ നില്‍ക്കുകയായിരിക്കുന്ന ആളുകള്‍ക്കിടയിലേക്കാണ്‌ തെലുങ്കാന ആര്‍ടിസി ഇടിച്ചു കയറിയത്‌. ബസ്‌ ഡ്രൈവറുടെ അശ്രദ്ധയാണ്‌ അപകടകാരണമെന്നാണ്‌ റിപ്പോര്‍ട്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക