Image

കാര്‍ത്തി ചിദംബരത്തിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ട്രേറ്റ്‌

Published on 10 September, 2018
കാര്‍ത്തി ചിദംബരത്തിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ട്രേറ്റ്‌
=ന്യൂദല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ട്രേറ്റ്‌ കോടതിയില്‍. ഡല്‍ഹി പട്യാല ഹൗസ്‌ കോടതിയിലാണ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ട്രേറ്റ്‌ സമീപിച്ചിരിക്കുന്നത്‌.

എയര്‍സെല്‍ മാക്‌സിസ്‌ കേസിലാണ്‌ എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി. കാര്‍ത്തിയുടെ ജാമ്യം കേസ്‌ അന്വേഷണത്തെ ബാധിക്കുമെന്നും അദ്ദേഹം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ട്രേറ്റ്‌ കോടതിയെ സമീപിച്ചത്‌.

2006ല്‍ ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍സെല്‍ കമ്‌ബനിക്ക്‌ 600 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന്‌ അനുമതി നല്‌കിയെന്നാണ്‌ കേസ്‌. ഇതിനായി കമ്‌ബനിയില്‍ നിന്ന്‌ 26 ലക്ഷം രൂപ കാര്‍ത്തി ചിദംബരം കൈക്കൂലിയായി വാങ്ങിയെന്നും എന്‍ഫോഴ്‌സ്‌മെന്റ്‌ വിഭാഗം കണ്ടെത്തിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക