Image

കന്യാസ്ത്രീകളെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം പൂര്‍ത്തിയാകാത്തത് എന്ത് കൊണ്ടെന്ന് ഹൈക്കോടതി

Published on 10 September, 2018
കന്യാസ്ത്രീകളെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം പൂര്‍ത്തിയാകാത്തത് എന്ത് കൊണ്ടെന്ന് ഹൈക്കോടതി
കന്യാസ്ത്രീകളെ പീഡിപ്പിച്ച കേസില്‍ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം പൂര്‍ത്തിയാകാത്തത് എന്തുകൊണ്ടാണെന്നും നിയമം എല്ലാത്തിനും മീതെയാണ് നില്‍ക്കുന്നതെന്ന് ഓര്‍മ വെണമെന്നും കോടതി വ്യക്തമാക്കി. ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നുവെന്ന് വാദിഭാഗം കോടതിയെ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ ഈ പരാമര്‍ശം. പരാതിക്കാരിയായ കന്യാസ്ത്രീക്ക് വധഭീഷണി ലഭിച്ചിട്ടും സുരക്ഷ നല്‍കാന്‍ പോലീസ് തയ്യാറാവുന്നില്ലെന്നും വാദിഭാഗം കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് പരാതിക്കാരിക്ക് പോലീസ് സുരക്ഷ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ഇരയായ കന്യാസ്ത്രീയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക