Image

വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നു

Published on 10 September, 2018
വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നു
പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിയും, പാലാ  പുലിയന്നൂർ കൊച്ചൊഴുകയിൽ അനൂപുമായുള്ള വിവാഹ നിശ്ചയം ഇന്ന് വൈക്കം ഉദയനാപുരത്തുള്ള  വിജയലക്ഷ്മിയുടെ വസതിയായ   ഉഷാ നിവാസിൽ നടന്നു. ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളൂ.

ഒക്ടോബർ 22-ന് വൈക്കം മഹാദേവ ക്ഷേത്രസന്നിധിയിലാണ് മിന്നുകെട്ട്.

ഉഷാ നിവാസിൽ മുരളീധരന്റേയും വിമലയുടെയും ഏക മകളാണ് വിജയലക്ഷ്മി.
പാലാ പുലിയന്നൂർ കൊച്ചൊഴുകയിൽ നാരായണൻ നായർ - ലൈലാകുമാരി ദമ്പതികളുടെ മകനാണ് അനൂപ്.

ഒക്ടോബർ 22-ന് നടക്കുന്ന വിവാഹ ചടങ്ങുകളിൽ സിനിമാ-സംഗീത കലാരംഗത്തെ ഒട്ടേറെ പ്രമുഖർ പങ്കെടുക്കും.

വിവാഹം കഴിഞ്ഞ് നാലാം ദിവസം സംഗീത പരിപാടിക്കായി വിജയലക്ഷ്മിയും ഒപ്പം അനൂപും ഗൾഫ് രാജ്യങ്ങളിലേക്ക് തിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക