Image

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഗഡു നല്‍കി

Published on 10 September, 2018
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഗഡു നല്‍കി

കുവൈത്ത് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡു സംഭാവന നല്‍കി. ഓണാഘോഷത്തിനായി മാറ്റിവച്ച തുകയില്‍ നിന്നാണ് സംഭാവന നല്‍കിയത്. 

കോട്ടയം കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ട്രഷറര്‍ ആര്‍.ജി. ശ്രീകുമാര്‍ കളക്ടര്‍ ബി.എസ്. തിരുമേനിക്ക് ചെക്ക് കൈമാറി.ജനറല്‍ സെക്രട്ടറി സുമേഷ് ടി.എസ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രസാദ് സി നായര്‍, സിജി പ്രദീപ് , ബെര്‍ലി ഷിലു, പ്രദീപ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട് : സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക