Image

കരുണയുടെ കൈത്താങ്ങുമായി 'പാപ്പ' സൗഹൃദ സംഗമം

Published on 10 September, 2018
കരുണയുടെ കൈത്താങ്ങുമായി 'പാപ്പ' സൗഹൃദ സംഗമം

ജിദ്ദ: പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ (പാപ്പ) വിപുലമായ പരിപാടികളോടെ സൗഹൃദ സംഗമം നടത്തി. സാംസ്‌കാരിക സമ്മേളനവും യാത്രയയപ്പും, ദരിതാശ്വാസ മെഗാനറുക്കെടുപ്പ്, കലാസന്ധ്യ എന്നിങ്ങനെ മൂന്ന് സെഷനുകളായാണ് പരിപാടി സംഘടിപ്പിച്ചത്. 

സാംസ്‌കാരികസമ്മേളനം റീഗള്‍ മുജീബ് ഉദ്ഘാടനം ചെയ്തു . സാദിക് പാണ്ടിക്കാട് 'പാപ്പ'പിന്നിട്ട നാളുകള്‍ വിശദീകരിച്ചു. കാലം തേടുന്ന വീണ്ടുവിചാരം എന്ന സമകാലിക സന്ദേശം നല്‍കി ഉസ്മാന്‍പാണ്ടിക്കാട് സദസിനെ അഭിസംബോധന ചെയ്തു. നൈമിഷികമായ ആര്‍ഭാടങ്ങളില്‍ അഭിരമിക്കുന്ന മനുഷ്യന്‍ വെറും നിസാരനാണെന്ന വലിയ പാഠമാണ് നാട്ടിലെ ദുരന്തം പഠിപ്പിക്കുന്നതെന്ന് അദ്ദേഹം അംഗങ്ങളെ ഓര്‍മപ്പെടുത്തി . പ്രവാസികള്‍ സ്വന്തം കുടുംബത്തിന്റ്റെയും കുട്ടികളുടെയും ഭാവിയില്‍ ആശങ്കപുലര്‍ത്തി, സമ്പത്തും ജീവിത സൗകര്യങ്ങളും വാരിക്കൂട്ടാന്‍ കഠിനാദ്ധ്വാനം ചെയ്യുമ്പോള്‍, സ്വന്തത്തിനുവേണ്ടി എന്ത് സമ്പാദിച്ചു എന്നുകൂടി ചിന്തിക്കാനുള്ള അവസരങ്ങളാണ് ദുരന്തങ്ങള്‍ നല്‍കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പ്രളയക്കെടുതിയില്‍ നാട്ടിലുണ്ടായിരുന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി മുഹമ്മദ്കുട്ടി വെള്ളുവങ്ങാട് സഹപ്രവര്‍ത്തകരുമൊന്നിച്ച് നാട്ടിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ നടത്തിയ അടിയന്തര സാമ്പത്തിക സഹായം സദസിന്റെ പ്രശംസ പിടിച്ചുപറ്റി .

പ്രസിഡന്റ് സകറിയ പയ്യപ്പറമ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൂന്നുപതിറ്റാണ്ടുകാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വാലില്‍ സാലിമിന് ചടങ്ങില്‍ മൊമെന്റോ നല്‍കി ആദരിച്ചു. അഞ്ചില്ലന്‍ അബൂബക്കര്‍ , എ.ടി. ഇസ്ഹാഖ്, റസാഖ് കളത്തില്‍ , സാദിക്കലികുള്ളാപ്പ , ഷാനവാസ്ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മറുപടി പ്രസംഗത്തില്‍ സാലിം തന്റ്റെ പ്രവാസാനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു. മാസ്റ്റര്‍ മുഹമ്മദ്ഇസ്മായില്‍ ഖിറാഅത്ത് നടത്തി . കെ.എം. കൊടശേരി സ്വാഗതവും മന്‍സൂര്‍ മാഞ്ചേരി നന്ദിയും പറഞ്ഞു . 

നാട്ടിലെ പ്രത്യേക സാഹചര്യത്തില്‍ ദുരിതബാധിതരെ സഹായിക്കുന്നതിനായി അമ്പു .എ ടി, അമീന്‍.എടി , ഹംസ നെല്ലൂര്‍, ബാബു എന്നിവരുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ കൂപ്പണ്‍ വിതരണത്തിന്റെ മെഗാനറുക്കെടുപ്പാണ് രണ്ടാമത്തെ സെഷനില്‍ നടന്നത് . പാപ്പ നല്‍ികിയ ഒന്നാംസമ്മാനമായ സ്വര്‍ണനാണയം മൊയ്തീന്‍കൊപ്പം പട്ടാമ്പിയും ജീപാസ് നല്‍കിയ രണ്ടും മൂന്നും സമ്മാനങ്ങളായ വാഷിംഗ് മെഷീന്‍, ഡിന്നര്‍ സെറ്റ് എന്നിവ യഥാക്രമം യൂനുസ് കുറ്റിപ്പുളി സലിം പൊറ്റയില്‍ എന്നിവരും കരസ്ഥമാക്കി .

തുടര്‍ന്നു നടന്ന കലാസന്ധ്യയില്‍ ആശ സിജു , ഷബീര്‍ കോട്ടപ്പുറം, റിയാസ് , സലിം , ഫിറോസ് എന്നിവര്‍ ഗാനമാലപിച്ചു . ഫാത്തിമ ഷംനാ നൃത്തം അവതരിപ്പിച്ചു. കലാസന്ധ്യയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും റീഗല്‍മാള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു 

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക