Image

ന്യു ജെഴ്‌സിയില്‍ ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച് ആശീര്‍വാദം ശനിയാഴ്ച

Published on 10 September, 2018
ന്യു ജെഴ്‌സിയില്‍  ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച് ആശീര്‍വാദം ശനിയാഴ്ച
ന്യു യോര്‍ക്ക്: ന്യു ജെഴ്‌സിയിലെ കാര്‍ടററ്റില്‍ ക്‌നാനായ കാത്തലിക്ക് മിഷന്‍-ന്യു ജെഴ്‌സി-സ്റ്റാറ്റന്‍ ഐലന്‍ഡ് വാങ്ങിയ ദേവാലയത്തിന്റെ ആശീര്‍വാദവുംപുതിയ ഇടവകയുടെ സ്ഥാപനവും ശനിയാഴ്ച (സെപ്റ്റംബര്‍ 15) രാവിലെ 9:30-നു നടക്കും.

ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച് എന്നു പേരിട്ടിരിക്കുന്ന ദേവലയത്തിന്റെയും ഇടവകയുടെയും ആശീര്‍വാദം കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, ചിക്കാഗോ രൂപതാധ്യകഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, വികാരി ജനറല്‍ മോണ്‍. തോമസ് മുളവനാല്‍ എന്നിവര്‍നിര്‍വഹിക്കും.

രാവിലെ 9:30-നു അതിഥികള്‍ക്കു സ്വീകരണം. 10 മണിക്കു പള്ളിയുടെ കൂദാശ. 10:30-നു വി. കുര്‍ബാന. 12:30-നു പൊതു സമ്മേളനം. 

ഫാ. റെനി കട്ടേല്‍ ആണു മിഷന്‍ ഡയറക്ടറും വികാരിയും. ട്രസ്റ്റിമാര്‍ ജോസ്‌കുഞ്ഞ് ചാമക്കാലായില്‍, ലൂമോന്‍ മാന്തുരുത്തില്‍. ഷാജി വെമ്മേലില്‍, പീറ്റര്‍ മാന്തുരുത്തില്‍ എന്നിവരാണു മിഷന്‍ എക്‌സിക്യൂട്ടിവ്മാര്‍.
ന്യു ജെഴ്‌സിയില്‍  ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച് ആശീര്‍വാദം ശനിയാഴ്ചന്യു ജെഴ്‌സിയില്‍  ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച് ആശീര്‍വാദം ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക