Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 14 ന്

ജിമ്മി കണിയാലി Published on 10 September, 2018
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 14 ന്
ഷിക്കാഗോ മലയാളീ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 14 ഞായറാഴ്ച വൈകുന്നേരം 5 മണി മുതല്‍ മൌണ്ട് പ്രോസ്‌പെക്റ്റിലുള്ള സി എം എ ഹാളില്‍ ( 834 E Rand Rd, Suite 13, Mount Prospect, IL 60056) ചേരുമെന്ന് പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും അറിയിച്ചു.

പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം അധ്യക്ഷത വഹിക്കും. സെക്രട്ടറി ജിമ്മി കണിയാലി റിപ്പോര്‍ട്ടും ട്രെഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ ഓഡിറ്റ് ചെയ്ത കണക്കും അവതരിപ്പിക്കും. 2018 ലെ ചിക്കാഗോ മലയാളീ അസോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിന് അര്‍ഹനായ അലെന്‍ കുഞ്ചെറിയാക്ക് സ്‌പോണ്‍സര്‍ സാബു നടുവീട്ടില്‍ സ്‌കോളര്‍ഷിപ് സമ്മാനിക്കും.

ജോണ്‍സന്‍ കണ്ണൂക്കാടെന്റെ നേതൃത്വത്തിലുള്ള ഡയറക്ടര്‍ ബോര്‍ഡ് സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുക്കും ഷിക്കാഗോ മലയാളി അസോസിയേഷന്‍ അംഗങ്ങളെ എല്ലാവരെയും ഈ വാര്‍ഷിക പൊതുയോഗത്തിലേക്കു സ്വാഗതം ചെയ്യുന്നു എന്ന് ഭാരവാഹികള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക