Image

ബിഷപ്പ് പ്രശ്‌നം: പിണറായി വിജയനെതിരേ സി.ആര്‍.പരമേശ്വരന്‍

Published on 11 September, 2018
ബിഷപ്പ് പ്രശ്‌നം: പിണറായി വിജയനെതിരേ സി.ആര്‍.പരമേശ്വരന്‍
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നുവെന്ന് ആരോപിച്ച് സി.ആര്‍ പരമേശ്വരന്‍ എഴുതിയ പോസ്റ്റ് വൈറലാകുന്നു. പോസ്റ്റ് ഇങ്ങനെ-

തന്റേതല്ലാത്ത കാരണങ്ങളാല്‍ അറപ്പിക്കും വിധം പുകഴ്ത്തപ്പെടുകയും സഹിഷ്ണുതപ്പെടുകയും ചെയ്യപ്പെട്ട ഒരു ഭരണാധികാരി പിണറായി വിജയനെപ്പോലെ മറ്റൊരാള്‍ കേരള ചരിത്രത്തില്‍ ഉണ്ടാവില്ല.

കന്യാസ്ത്രീ വിഷയത്തില്‍ ഒന്നാം പ്രതി ഫ്രാങ്കോ ആണെങ്കില്‍ ഇതോടനുബന്ധിച്ച് കേരളീയ ജീവിതത്തിലെ നിയമവാഴ്ചയെയും ധാര്‍മ്മിക ബോധത്തെയും ആഴത്തില്‍ തകര്‍ത്തതില്‍ ഒന്നാം പ്രതി പിണറായി വിജയനാണ്. അത് ഒരുവനും പറയില്ല. ഒരു പാര്‍ട്ടി വമ്പിച്ച തോതില്‍ പണമോ വോട്ടുവാഗ്ദാനമോ അതോ രണ്ടും കൂടിയോ വാങ്ങി ഒരു നീചനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അഴുകിയ സംഭവത്തില്‍ കുറ്റക്കാരായി കപടമലയാളി പറയുക എസ്.പി.യെ, ഐ.ജി.യെ, അല്ലെങ്കില്‍ ഡി.ജി.പിയെ. ഏറി വന്നാല്‍ വളരെ ബുദ്ധിമുട്ടി 'ഭരണകൂടം' എന്ന പേരു പറയും. അല്ലെങ്കില്‍ 'രാഷ്ട്രീയ നേതൃത്വം' എന്ന് പറയും. ഒരു എകശാസനന്‍ ഭരിക്കുന്ന പാര്‍ട്ടിയില്‍ പിണറായി അല്ലാതെ എതു രാഷ്ട്രീയ നേതൃത്വം?

ഈ സംഭവം എന്തോ ആകസ്മികമായ ആദ്യസംഭവം ആണെന്ന മട്ടിലാണ് മലയാളിയുടെ പ്രതികരണം. സ്ത്രീകളുടെ മാനത്തിന് വിലയിട്ട് പണമോ വോട്ടോ അധികാരമോ വാങ്ങുന്ന കാര്യത്തിലും ലൈംഗിക കുറ്റവാളികളെ സംരക്ഷിക്കുന്ന കാര്യത്തിലും ഈ പാര്‍ട്ടി ഒരു സ്ഥിരം കുറ്റവാളി ആണ്. പി.ശശി, ഐസ്‌ക്രീം, സൂര്യനെല്ലി, കിളിരൂര്‍കവിയൂര്‍, സോളാര്‍ എത്രയെത്ര നാറ്റക്കേസുകള്‍. എന്നിട്ടതെല്ലാം 'വേറിട്ട പാര്‍ട്ടി'യുടെ സുഗന്ധമായി സ്വീകരിക്കുന്ന മലയാളി!

ജ്ഞാനപീഠക്കാരനോ നോബല്‍ െ്രെപസ് കാരനോ കാന്‍ ജേതാവോ ശാസ്ത്രസാഹിത്യപരിഷത്തിലെ ഭീഷ്മപിതാമാഹന്മാരോ മുതല്‍ ഒടുക്കത്തെ ഫെമിനിച്ചികള്‍ വരെ പിണറായിക്ക് അസൌകര്യം ഉണ്ടാക്കുന്നതൊന്നും മിണ്ടില്ല.

എന്നിട്ട് ,അവസാനം ന്യൂനപക്ഷക്കാരനായ വിശുദ്ധപീഡകനെ സംരക്ഷിക്കുന്നത് മോദിയെയും സംഘപരിവാറിനെയും തോല്‍പ്പിക്കാന്‍ ആണെന്ന് വരവ് വക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക