Image

അമേരിക്കന്‍ മലയാളികള്‍ക്കും വാങ്ങാം ഒരു 'ചേക്കുട്ടി'യെ ... (അനില്‍ പെണ്ണുക്കര )

അനില്‍ പെണ്ണുക്കര Published on 11 September, 2018
അമേരിക്കന്‍ മലയാളികള്‍ക്കും വാങ്ങാം  ഒരു 'ചേക്കുട്ടി'യെ ... (അനില്‍ പെണ്ണുക്കര )
കേരളം നഷ്ടപ്പെട്ട ജീവിതത്തെ എങ്ങനെ തിരിച്ചുപിടിക്കുന്നു എന്ന് കാട്ടിക്കൊടുക്കുകയാണ് 'ചേക്കുട്ടി' എന്ന പാവക്കുട്ടിയിലൂടെ. ലോകത്തെവിടെയെല്ലാം മലയാളികള്‍ ഉണ്ടോ അവര്‍ക്കെല്ലാം കേരളത്തിന്റെ ഈ കൊച്ചു പാവയെ സ്വന്തമാക്കാം .വെറും ഇരുപത്തിയഞ്ചു രൂപയ്ക്ക് .നമ്മള്‍ ഇരുപത്തിയഞ്ചു രൂപ മുടക്കുമ്പോള്‍ മഹാ പ്രളയത്തില്‍ മുങ്ങിപ്പോയ ഒരു ഗ്രാമത്തെ തിരിച്ചു പിടിക്കുകയാണ് ചേക്കുട്ടി എന്ന പാവക്കുട്ടി. 

ചേന്ദമംഗലത്തെ സാധാരണക്കാരുടെ ജീവിതവഴിയിലെ ഇഴയിണക്കം  അവരുടെ നെയ്ത്തു ജീവിതമാണ്. ഇങ്ങനെ ഇഴചേര്‍ത്തെടുത്ത കൈത്തറിമേഖലയെ തകര്‍ത്താണ് മഹാപ്രളയം കടന്നു പോയത്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ്  കൈത്തറി വ്യവസായമേഖലയ്ക്ക് ഉണ്ടായത് .ഓണവിപണിയെ മുന്നില്‍ കണ്ടുകൊണ്ട്  നെയ്തുകൂട്ടിയ വസ്ത്രങ്ങളെല്ലാം ചെറുത് പുതഞ്ഞു .ഇങ്ങനെ പുതഞ്ഞു പോയ  ചേന്ദമംഗലം കൈത്തറിയുടെ പുനര്‍ജീവനമെന്ന ലക്ഷ്യത്തോടെ പിറവിയെടുത്തതാണ് ചേക്കുട്ടി എന്ന പാവക്കുട്ടി . 'ചേക്കുട്ടി'യെന്നാല്‍ ചേറിനെ അതിജീവിച്ച കുട്ടി .

കൊച്ചി സ്വദേശികളായ ലക്ഷ്മി മേനോനും ഗോപിനാഥ് പാറയിലും സംഘവുമാണ് ചേക്കുട്ടി പാവകള്‍ എന്ന ആശയത്തിനു പിന്നില്‍.
ചെളിപുരണ്ട തുണിത്തരങ്ങള്‍ ക്ലോറിന്‍ ഉപയോഗിച്ച് അണു വിമുക്തമാക്കിയാണ് ലക്ഷ്മി മേനോനും സംഘവും ചേക്കുട്ടി പാവകളെ നിര്‍മ്മിക്കുന്നത്.ഒരു പാവയ്ക്ക് 25 രൂപയാണ് വില ഈടാക്കുന്നത്. ഒരു സാരിയില്‍ നിന്ന് 360 പാവകളെ വരെ നിര്‍മ്മിക്കാന്‍ സാധിക്കും. പാവകളെ വിറ്റ് കിട്ടുന്ന പണം പൂര്‍ണമായും ചേന്ദമംഗലത്തെ കൈത്തറി യൂണിറ്റികളുടെ പുനര്‍നിര്‍മാണത്തിനായി നല്‍കുകയാണ് ലക്ഷ്മിയും സംഘവും .ലോകമെമ്പാടുമുള്ള മലയാളികള്‍ കൈകോര്‍ത്താല്‍ ചേക്കുട്ടിപ്പാവകള്‍ ലോക ശ്രദ്ധപിടിച്ചു പറ്റും.  ഒരു വലിയ പ്രളയത്തെ എങ്ങനെ നമ്മള്‍ മലയാളികള്‍ എങ്ങനെ തരണം ചെയ്തു എന്ന്  വരും  തലമുറയോട്പാ പറയുവാന്‍ ചേക്കുട്ടി പാവകള്‍ മലയാളികള്‍ ഉള്ളയിടത്തെല്ലാം കാണണം . 

ദയവായി എല്ലാവരും വാങ്ങണം ഈ പാവകള്‍. ചേന്ദമംഗലത്തിന്റെ പുനര്‍ജീവനത്തിനാണ് ഇതില്‍ നിന്നും ലഭിക്കുന്ന ഓരോ പൈസയും പോകുന്നത്.കേരളത്തിന്റെ, നമ്മുടെ കൂട്ടായ്മയുടെ, അതിനജീവനത്തിന്റെ കുട്ടിയാണ് ചേക്കുട്ടി.

ഈ വെബ്‌സൈറ്റില്‍ (വേേു:െ//രവലസൗേ്യേ.ശി/) നമ്മള്‍ക്ക് ചെയ്യാന്‍ പറ്റുന്ന, ഇതിന്റെ ഭാഗമാവാന്‍ പറ്റുന്ന എല്ലാ വിവരങ്ങളും ലഭിക്കും. ഓരോ ചേക്കുട്ടിക്കും 25 രൂപയാണ് വില, അതുകൊണ്ടു തന്നെ ഓണ്‍ലൈനില്‍ വാങ്ങുമ്പോള്‍ കുറഞ്ഞത് 20 ചേക്കുട്ടിമാരെയെങ്കിലും വാങ്ങാന്‍ ശ്രമിക്കണം .
മലയാളി എത്തുന്നയിടങ്ങളിലെല്ലാം  നമ്മുടെ ഇ കുഞ്ഞു പാവ സ്ഥാനം പിടിക്കട്ടെ .അമേരിക്കന്‍ മലയാളികള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പ്ലാക്കുകള്‍ക്ക് പകരം നമുക്കൊരു ചേക്കുട്ടിയെ നല്‍കാം .

നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സമ്മാനമായി ഒരു ചേക്കുട്ടിയെ നല്‍കാം .ഇഗ്‌ളീഷ് പറയുന്ന നമമുടെ കുഞ്ഞു മക്കള്‍ പത്തുകോടിയോളം മലയാളത്തിനായി സമാഹരിച്ച നാടാണ് അമേരിക്ക .അവിടെ തീര്‍ച്ചയായതും നമ്മുടെ മലയാളത്തിന്റെ കൊച്ചു പാവക്കുട്ടിയും അതിജീവനത്തിന്റെ കഥകള്‍ പറയട്ടെ .

ചേക്കുട്ടി വെള്ളപ്പൊക്കത്തിനെ അതിജീവിച്ച പാവക്കുട്ടിയാണെന്നു നമുക്ക് ലോകത്തോട് പറയാന്‍ ഒരു അവസരം ..
ചേക്കുട്ടി നമ്മുടെ സ്‌നേഹമാണെന്നു പറയുമ്പോള്‍ ഓര്‍ക്കുക നമ്മള്‍ കേരളത്തെ തിരികെ പിടിക്കുകയാണ് ..
ഒരു കൊച്ചു പാവക്കുട്ടിയിലൂടെ ...
നമ്മുടെ ചേക്കുട്ടിയിലൂടെ 
അപ്പൊ..
ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ നല്കുകയല്ലേ ...

അമേരിക്കന്‍ മലയാളികള്‍ക്കും വാങ്ങാം  ഒരു 'ചേക്കുട്ടി'യെ ... (അനില്‍ പെണ്ണുക്കര )
Join WhatsApp News
chekutty 2018-09-11 20:55:29
ചേക്കുട്ടികളെ ഇവിടെ വാങ്ങാം https://chekutty.in


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക