തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സ കഴിഞ്ഞ് അമേരിക്കയില്‍നിന്ന് മടങ്ങിയെത്താന്‍ വൈകും. പതിനേഴിനു മടങ്ങാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. കുറഞ്ഞത് ഒരാഴ്ചകൂടിയെങ്കിലും മടക്കയാത്ര നീട്ടിവെക്കുമെന്നാണ് സൂചന.
20-നു ന്യു യോര്‍ക്കില്‍ റോക്ക്ലാണ്ട് കൗണ്ടിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ച് സ്വീകരണം നല്‍കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷതവഹിക്കാന്‍ മന്ത്രി ഇ.പി. ജയരാജനെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഈയാഴ്ചയും യോഗമുണ്ടാകില്ല.
മുഖ്യമന്ത്രി പൂര്‍ണ ആരോഗ്യവാനാണെന്ന് മന്ത്രി ഇ.പി ജയരാജന്. സംസ്ഥാനത്ത് ഭരണസ്തംഭനമില്ല. ഭരണകാര്യങ്ങള്‍ നന്നായി നടക്കുന്നു. മന്ത്രിമാര്‍ ജില്ലകളില്‍ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിലാണ്. അത് തടസ്സപ്പെടാതിരിക്കാനാണ് മന്ത്രിസഭാ യോഗം ചേരാത്തതെന്നും ഇ.പി പ്രതികരിച്ചു.