Image

പ്രതി പൊലീസുകാരനെ പിക്കാസിന്‌ അടിച്ചു കൊന്നു; സംഭവം മധ്യപ്രദേശില്‍

Published on 12 September, 2018
 പ്രതി പൊലീസുകാരനെ പിക്കാസിന്‌ അടിച്ചു കൊന്നു; സംഭവം മധ്യപ്രദേശില്‍


മധ്യപ്രദേശ്‌: പൊലീസ്‌ സ്റ്റേഷനില്‍ വച്ച്‌ പിക്കാസ്‌ കൊണ്ടുള്ള പ്രതിയുടെ അടിയേറ്റ്‌ ഉദ്യോഗസ്ഥന്‌ ദാരുണാന്ത്യം. മധ്യപ്രദേശിലെ ഭിണ്ഡ്‌ ജില്ലയിലെ പൊലീസ്‌ സ്‌റ്റേഷനില്‍ വച്ചാണ്‌ സംഭവമുണ്ടായത്‌. അക്രമത്തില്‍ മറ്റൊരു പൊലീസുകാരും ഗുരുതമായി പരുക്കേറ്റിരുന്നു. ഇതിന്‌ പിന്നാലെ സ്റ്റേഷനിലെ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ്‌ പുറത്ത്‌ വിട്ടിരുന്നു.

സ്റ്റേഷന്‌ സമീപത്തുള്ള ചന്തയില്‍ വച്ച്‌ കഴിഞ്ഞ ഞായറാഴ്‌ച്ച പകല്‍ ബഹളമുണ്ടാക്കിയതിന്‌ വിഷ്‌ണു രാജവത്ത്‌ എന്നയാളിനെ കസ്റ്റഡിയിലെടത്തിരുന്നു.

സ്റ്റേഷനില്‍ ഇയാളെ കാണാന്‍ ഒരു സുഹൃത്തെത്തിയപ്പോള്‍ ലോക്കപ്പില്‍ നിന്നും പുറത്തിറങ്ങിയ ഇയാള്‍ പിക്കാസ്‌ എടുത്ത്‌ പൊലീസുകാരെ അക്രമിക്കുകയായിരുന്നു. ഇത്‌ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്‌. ആദ്യം തലയ്‌ക്കടിയേറ്റ പൊലീസുദ്യോഗസ്ഥന്‍ ബോധരഹിതനായി വീഴുന്നതും തുടര്‍ന്ന്‌ അടുത്തിരുന്ന മറ്റൊരുദ്യോഗസ്ഥനെ ആക്രമിക്കുന്നതും അതിനു ശേഷം പ്രതി പുറത്തേക്കിറങ്ങിപ്പോകുന്നതും കാണാം.
പരുക്കേറ്റ രണ്ട്‌ പൊലീസുകാരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ഗുരുതരാവസ്ഥയിലായിരുന്ന ഹെഡ്‌ കോണ്‍സ്റ്റബിള്‍ ഉമേഷ്‌ ബാബു ആശുപത്രിയില്‍ വെച്ച്‌ മരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക