Image

ജലന്ധര്‍ ബിഷപ്പ്‌ സ്ഥാനമൊഴിയണമെന്ന്‌ മുംബൈ അതിരൂപത

Published on 12 September, 2018
ജലന്ധര്‍ ബിഷപ്പ്‌ സ്ഥാനമൊഴിയണമെന്ന്‌ മുംബൈ അതിരൂപത

മുംബൈ: ജലന്ധര്‍ ബിഷപ്പ്‌ സ്ഥാനമൊഴിയണമെന്ന്‌ മുംബൈ അതിരൂപത. നിഷ്‌പക്ഷ അന്വേഷണത്തിന്‌ പദവിയില്‍ നിന്നും മാറി നില്‍ക്കുന്നതാണ്‌ ഉചിതമെന്നും വിവാദം സഭയുടെ യശ്ശസിന്‌ കളങ്കമുണ്ടാക്കിയെന്നും രൂപത വ്യക്തമാക്കി.

അതേസമയം, ജലന്ധര്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്‌ നോട്ടീസ്‌ അയച്ചു. ഈ മാസം 19 ന്‌ ബിഷപ്പ്‌ അന്വേഷണസംഘത്തിന്‌ മുമ്‌ബില്‍ ഹാജരാകണമെന്നാണ്‌ നിര്‍ദേശിച്ചിരിക്കുന്നത്‌. വൈക്കം ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ ബിഷപ്പിനെ ചോദ്യം ചെയ്യും.

ജലന്ധര്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ പീഡന പരാതിയില്‍ അന്വേഷണ സംഘം ഇന്ന്‌ ചേര്‍ന്ന യോഗത്തിലാണ്‌ നോട്ടീസ്‌ നല്‍കുവാന്‍ തീരുമാനമായത്‌. കൊച്ചി റെയ്‌ഞ്ച്‌ ഐ.ജി. വിജയ്‌ സാഖറെയുടെ നേതൃത്വത്തില്‍ കോട്ടയത്ത്‌ വെച്ചായിരുന്നു യോഗം ചേര്‍ന്നത്‌.

ബിഷപ്പിനെതിരെ ശക്തമായ മൊഴികളും തെളിവുകളും ഉണ്ടെന്നായിരുന്നു അന്വേഷണ സംഘം വ്യക്തമാക്കിയത്‌. ഏറ്റുമാനൂരില്‍ വെച്ചായിരിക്കും ബിഷപ്പിനെ ചോദ്യം ചെയ്യുക എന്നാണ്‌ സൂചന.
അതേസമയം, ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ നേരത്തെ തന്നെ രാജിവെക്കണമായിരുന്നുവെന്ന്‌ കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക്‌ കൗണ്‍സില്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക