Image

തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ സമയോചിതമായി പരിഷ്‌കരിക്കുക: ജോസഫ്‌ തയ്യില്‍

ജോസഫ്‌ തയ്യില്‍ Published on 02 April, 2012
തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ സമയോചിതമായി  പരിഷ്‌കരിക്കുക: ജോസഫ്‌ തയ്യില്‍

പണ്ടു ബ്രിട്ടീഷുകാര്‍ പറഞ്ഞത് ശരിയെന്നു തോന്നുന്നു: ഇന്‍ഡ്യാക്കാര്‍ ഇന്‍ഡ്യ ഭരിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ല. ഇനിയും അവര്‍ ഒത്തിരി വളരാനുണ്ട് . കഴിഞ്ഞയാഴ്ചകളിലെ തെരഞ്ഞെടുപ്പ് ഫലം ആ വാക്കുകള്‍ക്ക് ആക്കം കൂട്ടുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു .

പലപ്പോഴും നാം സ്വയം അഭിമാനം കൊള്ളാറുണ്ട് - ലോകത്തിലെ ഏറ്റവും വലിയ
ജനാധിപത്യരാജ്യം! യൂണിറ്റി ഇന്‍ ഡൈവേഴ്‌സിറ്റി - വസുധേവ കുടുംബക - ആര്‍ഷ ഭാരത സംസ്‌കാരം- ഇങ്ങനെയുള്ള നല്ല ആപ്തവാക്യങ്ങള്‍ ഉപയോഗിച്ച്. പക്ഷേ ദൈനംദിന ജീവിതത്തില്‍ മേലുദ്ധരിച്ച വാക്കുകളുമായി പുലബന്ധമില്ലാത്ത പ്രവര്‍ത്തനമാണ് ഇവര്‍ കാട്ടിക്കൂട്ടുന്നത് .

പല പല ചോദ്യങ്ങളാണ് ഇത്തരുണത്തില്‍ ഉരുത്തിരിയുന്നത് . ലോകത്തില്‍ സകല രാജ്യങ്ങളും മാവേലി നാടുപോലെ വാഴുന്നു എന്ന് അവകാശപ്പെടുന്നുമില്ല . എന്നാല്‍ ഇത്രയും കുത്തഴിഞ്ഞ ഒരു ഭരണ രീതി ലോകത്തില്‍ മറ്റൊരിടത്തും കാണാന്‍ സാധിക്കില്ല ഏതു വിധത്തില്‍ മാറ്റം വരുത്താം - ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു .

ഒരു സമയത്ത് യൂറോപ്പിലും അമേരിക്കയിലും, റഷ്യയിലും ചൈനയിലുമെല്ലാം ഇതേപോലെ കുത്തഴിഞ്ഞ ഭരണ രീതികള്‍ നടമാടിയിരുന്നു . പരിണതഫലം അവിടെയെല്ലാം നിരവധിയാളുകള്‍ കൊല്ലപ്പെ
ട്ടു. ചൈനയിലേക്ക് തന്നെ നോക്കുക സുഗമമായ ഭരണത്തിന് വിഘ്‌നം സൃഷ്ടിച്ച എല്ലാത്തിനെയും അച്ചുമ്മാമ്മന്റെ ഭാഷയില്‍ വെട്ടിനിരത്തി . റഷ്യ യില്‍ സ്റ്റാലിനെന്താണ് ചെയ്തത് - സാര്‍ ചക്രവര്‍ത്തിമാരെ മുതല്‍ മുതലാളിത്ത ഭരണരീതി അവലംബിച്ചവരെ മുഴുവന്‍ വെട്ടി നിരത്തി ; ജനങ്ങള്‍ സന്തോഷവാന്മാരായിരുന്നോ അല്ലയോ - വേറൊരു വിഷയം. പക്ഷേ പുതിയൊരു ജീവിത ക്രമത്തിന് വഴിമരുന്നിട്ടു .

യൂറോപ്പിലേയ്ക്ക് പോയാലും സ്ഥതി വിഭിന്നമല്ല . ഒന്നാം ലോകമഹായുദ്ധം, രണ്ടാം ലോകമഹായുദ്ധം , ഫ്രഞ്ചു റവലൂഷന്‍ ഇവയെല്ലാം ആവശ്യമില്ലാത്ത വഴിമുടക്കികളെ വെ
ട്ടിവീഴ്ത്തി - ആവശ്യമില്ലാത്ത ജനങ്ങള്‍ എന്നുപറയാന്‍ മനുഷ്യരാരും ആരുമല്ല - അതുകൊണ്ട് ആ വാക്കു തിരിച്ചെടുക്കുന്നു , പകരം ച്ഛിന്ദ്ര പ്രവണതകളെ തച്ചുടച്ചു - ഒരു പുതിയ ജീവിതക്രമം അവിടെയും ആരംഭിച്ചു .

അവസാനം അമേരിക്കയിലും സ്ഥിതി മറ്റൊന്‌നായിരുന്നില്ല. ആവശ്യമില്ലെന്ന് തോന്നിയ ബ്രി
ട്ടീഷുകാരെ മുതല്‍ റഡ് ഇന്‍ഡ്യന്‍സിനെ വരെ കാലപുരിക്കയച്ചു . അതേസമയം കാട്ടീക്കൂട്ടിയ ക്രൂരകൃത്യങ്ങള്‍ ഈ രാജ്യങ്ങളില്‍ സുഭിക്ഷത വിളമ്പി എന്നും അവകാശപ്പെടുന്നില്ല.എന്നാല്‍ തൊഴില്‍ ചെയ്യാന്‍ തയ്യാറുള്ള സകല ജനങ്ങള്‍ക്കും അവരുടെ അവകാശവും സുരക്ഷിതത്വവും ഒരു പരിധി വരെ ഉറപ്പു വരുത്തി ഭൗതികതയില്‍ ഊന്നിയ പുരോഗമനം കൈവരിക്കാന്‍ ഇവര്‍ക്കു സാധിച്ചിട്ടുണ്ട് .

ഈ രാജ്യങ്ങളുമായി ഒരു താരതമ്യ പഠനം നടത്തുമ്പോള്‍ ഇന്‍ഡ്യയില്‍ എന്താണ് സംഭവിക്കുന്നത് ? സ്വാതന്ത്ര്യത്തിന്റെ വില , അല്ലെങ്കില്‍ ഏകാധിപത്യത്തിന്റെ പരിണത ഫലങ്ങള്‍ അനുഭവിച്ചു മനസ്സിലാക്കത്തതല്ലേ ഇന്‍ഡ്യാക്കാരുടെ ഏറ്റവും വലിയ പ്രശ്‌നം .

ക്രിമിനല്‍സിനെ ശിക്ഷിക്കാത്ത ഒരു നീതി പീഠമല്ലേ ഇന്‍ഡ്യയുടെ ഏറ്റവും വലിയ പ്രശ്‌നം ?

രാജ്യത്തിന്റെ നന്മക്കുപരി സ്വന്തം നിലനില്‍പിനു വേണ്ടി ഏതു കാളക്കച്ചവടവും നടത്തുന്ന ഇന്നത്തെ രാഷ്ട്രീയക്കാരല്ലെ ഇന്‍ഡ്യയുടെ പ്രശ്‌നം ?

അന്നത്തെ സിന്‍ഡിക്കേറ്റ് മെമ്പോഴ്‌സിനെ മഴുവന്‍ കൂ
ട്ടിലടച്ചുകൊണ്ട് ജനങ്ങളുടെ നന്മക്കായി - എമര്‍ജന്‍സി പ്രഖ്യാപിക്കാന്‍ ഇന്ദിരാഗാന്ധി തയ്യാറായി. ഒരു പരിധിവരെ ഇന്നത്തെ അച്ചടക്കമില്ലാത്ത രാഷ്ട്രീയക്കാരെ വരുതിയില്‍ നിര്‍ത്താന്‍, മറ്റെന്തു മാര്‍ഗ്ഗമാണ് അവലംബിക്കേണ്ടത്? തീര്‍ച്ചയായും അയല്‍ രാജ്യമായപാക്കിസ്ഥാനില്‍ നടക്കുന്നതെന്താണെന്ന് പലരും ചോദിച്ചേക്കാം . അതിനുത്തരം വേറെയുണ്ട് - ആ വിഷയത്തിലേക്ക് കടക്കാതെ ഇന്‍ഡ്യയുടെ അടിസ്ഥാനപരമായ പ്രശ്‌നം എവിടെയാണെന്ന് നമുക്കെന്നു പരിശോധിക്കാം .

ഇന്‍ഡ്യയിലെ തെരഞ്ഞെടുപ്പു രീതികള്‍ക്ക് മാറ്റം വരുത്തുക മാത്രമാണ് ഏകപോംവഴി . റഷ്യയിലും ചൈനയിലും ,യൂറോപ്പിലും അമേരിക്കയിലും നടന്നപോലെ ആവശ്യമില്ലന്നു തോന്നിയ ജനങ്ങളെ വെ
ട്ടിക്കൊല്ലേണ്ട ഒരു പോളിസി ഇന്‍ഡ്യക്ക് ആവശ്യമില്ല . പകരം അവിടുത്തെ തെരഞ്ഞെടുപ്പു രീതിക്ക് മാറ്റം വരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണം.

അമ്പേക്കര്‍ പണ്ട് ഇന്‍ഡ്യയുടെ കോസ്റ്റിറ്റിയൂഷന്‍ എഴുതിയപ്പോള്‍ ലോകത്തിലെ സകല കോസ്റ്റിറ്റിയുഷനും പഠിച്ചതിനു ശേഷമാണ് കോസ്റ്റിറ്റിയൂഷനെഴുതിയതെന്ന് പറയപ്പെടുന്നു ; കോസ്റ്റിറ്റിയൂഷനെ ആരും പഴിക്കുന്നില്ല . എന്നാല്‍ ഇന്‍ഡ്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ഇത്രയും കോംപ്ലക്‌സായി
ട്ടുള്ള രാജ്യത്തിന് യോജിച്ചതല്ല . അതില്‍ മാറ്റം വരുത്തുക മാത്രമാണ് . ഇന്‍ഡ്യയുടെ നിലനില്‍പിനുത്തരം .

കഴിഞ്ഞയാഴ്ച യുപിയിലും പഞ്ചാബിലും മറ്റു സംസ്ഥാനങ്ങളിലും നടന്ന തെരഞ്ഞെടുപ്പില്‍ വെറും അറുപതു ശതമാനത്തിനടുത്ത് ജനങ്ങള്‍ മാത്രമാണ്
വോട്ട ചെയ്തത് . ബാക്കിയുള്ള നാല്‍പതു ശതമാനത്തിന്റെ ശബ്ദം എവിടെപ്പോയി ? തെരഞ്ഞെടുപ്പില്‍ സകല ജനങ്ങളും വോട്ട് ചെയ്തിരിക്കണം എന്ന മാനദണ്ഡം നിലവില്‍ വരുത്താന്‍ എന്തുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ മടിക്കുന്നു .

പാര്‍
ട്ടിയുടെ ലീഡര്‍ പറയുന്ന ക്രിമിനല്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാതെ രണ്ടും മൂന്നും റൗണ്ട് കളിലൂടെയോ , അല്ലെങ്കില്‍ അമേരിക്കയിലെ പോലെ പ്രൈമറികളിലൂടെയോ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്ന രീതി എന്തുകൊണ്ട് അവലംബിച്ചുകൂടാ ?

മമതാ ബാനര്‍ജിക്കോ, മുലായം സിംഗിനോ , ഇന്‍ഡ്യയുടെ പ്രധാനമന്ത്രിയാകണം എന്നാഗ്രഹിക്കുന്നതില്‍ യാതൊരു തെറ്റും ഇല്ല ; അതിനുള്ള അവസരം ജനങ്ങള്‍ നല്‍ക
ട്ടേ- അതല്ലേ ശരിയായ ജനാധിപത്യം !

ഒരിക്കല്‍ അലുപിലുത്ത പാര്‍
ട്ടികളുടെ പിന്തുണയോടെ ഭരണത്തിലേറിയാല്‍ കാലാവധി തീരുംവരെ പിന്തുണ പിന്‍വലിക്കാന്‍ സാധ്യമല്ല എന്ന് ഉറപ്പുവരുത്താന്‍ എന്തുകൊണ്ട് സാധിക്കുന്നില്ല .

എഴുപതു വര്‍ഷം മുമ്പെഴുതിയ തെരഞ്ഞെടുപ്പു രീതികള്‍ക്ക് മാറ്റം വരുത്താന്‍ എതു വിധേനയും ഇന്‍ഡ്യന്‍
ഗവണ്‍മെന്റ് തയ്യാറാകണം .

ആര്‍ഷഭാരത സംസ്‌കാരം വളരെ ഉന്നതമായ ഒരു സംസ്‌കാരമാണ്.
സുധേവ കുടുംബക - വളരെ ഉന്നതമായ ചിന്താഗതിയാണ് . ജനയാത്ത ഭരണ രീതി ഇന്‍ഡ്യക്ക് എന്നും യോജിച്ചതു തന്നെ . പക്ഷെ സമയോജിതമായി ചില മാറ്റങ്ങള്‍ വരുത്തി , ഈ അലുപിലുത്ത രാഷ്ട്രീയ പാര്‍ട്ടികളെ വരുതിയില്‍ കൊണ്ടുവരാന്‍ അവശ്യം വേണ്ട നിയമ നിര്‍മ്മാണം നടത്താന്‍ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ കക്ഷികള്‍ തയ്യാറാകണം അതു മാത്രമാണ് ഇന്‍ഡ്യയുടെ നിലനില്‍പിന് ഏക പോംവഴി .

ജയ് ഹിന്ദ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക