Image

എഴൂത്ത് ദൗര്‍ബല്യം; ഇനിയും ധാരാളം എഴുതാന്‍ കഴിയട്ടെ: (ബി. ജോണ്‍ കുന്തറയുടെ സാഹിത്യ ചിന്തകള്‍)

Published on 12 September, 2018
എഴൂത്ത് ദൗര്‍ബല്യം; ഇനിയും ധാരാളം എഴുതാന്‍ കഴിയട്ടെ: (ബി.  ജോണ്‍ കുന്തറയുടെ സാഹിത്യ ചിന്തകള്‍)
ബി. ജോണ്‍ കുന്തറ

ബി ജോണ്‍ കുന്തറ ഭാര്യ മേരിക്കുട്ടിയോടു കൂടി ഹ്യൂസ്റ്റണ്‍ റ്റെക്‌സാസ് സമീപ പട്ടണമായ മിസ്സുറിസിറ്റിയില്‍ താമസിക്കുന്നു. മൂന്നു മക്കള്‍ രണ്ടു പേരക്കുട്ടികള്‍. കേരളത്തില്‍ ചേര്‍ത്തല താലൂക്കില്‍ പാണാപള്ളിയെന്ന ഗ്രാമത്തില്‍ ജനിച്ചു ചേര്‍ത്തലയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ബിരുദ പഠനം പാലാ സെയിന്റ് തോമസ് കോളേജിലും.

1973 ല്‍ പഠനത്തിനായി ന്യൂയോര്‍ക്കിലെത്തി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കില്‍ നിന്നും കമ്മ്യൂണിക്കേഷന്‍ വിഷയത്തില്‍ ഡിഗ്രിയും സമ്പാദിച്ചു
1978ല്‍ വിവിവാഹിതനായി അതിനുശേഷം സിയാറ്റില്‍ വാഷിംഗ്ടണ്‍ എന്ന പട്ടണത്തിലേയ്ക്ക് താമസം മാറ്റി. അവിടെ ബിസിനസ്സില്‍ ഏര്‍പ്പെട്ടു 20 വര്‍ഷങ്ങളോളം ജീവിച്ചു. അല്‍പ്പം തണുപ്പു കുറഞ്ഞ സ്ഥലം തേടി 1997ല്‍ ടെക്സസ്സിലുമെത്തി. ചെറുപ്പകാലം മുതല്‍തന്നെ വായന എന്റെ ഒരു ശീലമായിരുന്നു.

എഴുതുവാന്‍ തുടങ്ങുന്നത് സീയാറ്റിലില്‍ താമസിക്കുന്ന കാലം. ആദ്യമായി പൊതു മാധ്യമത്തില്‍ അച്ചടിച്ചു വന്നത് പത്രാധിപര്‍ക്കെഴുതിയ കത്ത്. മലയാളി അസ്സോസിയേഷനുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സമയം ഏതാനും നാടകങ്ങളെഴുതി അവതരിപ്പിച്ചിട്ടുണ്ട്. ബിസ്സിനസില്‍ സജീവം പ്രവര്‍ത്തിച്ചതിനാല്‍ എഴുതുന്നതിനൊന്നും സമയം കിട്ടിയിരുന്നില്ല.

ടെക്‌സസ്സിലേയ്ക്ക് താമസം മാറ്റിയ ശേഷം സജീവം ബിസ്സിനസ്സുകളില്‍ പ്രവര്‍ത്തിച്ചിട്ടില്ല കൂടാതെ മക്കളും വളര്‍ന്നു. ഈ അവസരത്തില്‍ എഴുതണമെന്ന ആശ വീണ്ടും ഉടലെടുത്തു. ഇതിനോടകം
ഇഗ്‌ളീഷില്‍ രണ്ടു നോവലുകളെഴുതി പ്രസിദ്ധീകരിച്ചു. അതിലൊരെണ്ണം മലയാളത്തിലേയ്ക്കും പരിഭാഷപ്പെടുത്തി.
ഇപ്പോള്‍ മുഗ്യമായും ലേഖനങ്ങളാണ് എഴുതുന്നത് ഇ മലയാളി എന്ന ഓണ്‍ ലൈന്‍ പ്രസിദ്ധീകരണത്തിനുവേണ്ടി. രാഷ്ട്രീയ സാംസ്‌കാരിക വിഷയങ്ങളെ ആസ്പദമാക്കി എഴുതുന്നതിലാണ് താല്പര്യo . ഇനിയും ഒരുപാടെഴുതണമെന്നാണ് ആഗ്രഹം.

എഴുത്തുകാര്‍ക്കുള്ള, ഈമലയാളി പുരസ്‌കാരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട്. ഒന്നും കിട്ടണമെന്നു പ്രതീക്ഷിച്ചല്ല ഞാനെഴുതുന്നത്. ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അഭിനന്ദനങ്ങളും, സര്‍ഗ്ഗശക്തിഉള്ള വിമര്‍ശനങ്ങളും അവന്‍ശ്വസിക്കുന്ന വായൂ പോലെ.
പേരു വയ്ക്കാതെ പലരും വിമര്‍ശനങ്ങള്‍, ഒരവഹേളന രീതിയില്‍ എഴുതുന്നതും വായിക്കും പഷെ അവക്കൊന്നും ഒരു പ്രാധാന്യവും നല്‍കാറുമില്ല അവയെ ഞാന്‍ നിസാരമായി കാണുന്നു.

ഇ-മലയാളി പതിവായി വായിക്കാറുണ്ട്. ഞാന്‍ കൂടുതലും ശ്രദ്ധിക്കുന്നത് . രാഷ്ട്രീയ, സാംസ്‌കാരിക വിഷയങ്ങളെ ആസ്പദമാക്കി എഴുതുന്ന ലേഖനങ്ങള്‍. ചെറുകഥകളും ശ്രദ്ധിക്കാറുണ്ട്. അഭിപ്രായങ്ങളും പലപ്പോഴും രേഖപ്പെടുത്താറുമുണ്ട്. ഇംഗ്ലീഷ് സെക്ഷനും നോക്കാറുണ്ട്. ഇടക്കിടക്ക് ഇംഗ്ലീഷില്‍ എഴുതാറുമുണ്ട്.

അമേരിക്കന്‍ മലയാളികള്‍, സാഹിത്യം പലേ രീതികളിലും വളര്‍ത്തുന്നുണ്ട്. അതിനായി ഇ-മലയാളി പോലുള്ള പ്രസിദ്ധീകരണങ്ങള്‍ നല്‍കുന്ന വേദിയും പ്രോത്സാഹനവും, പ്രശംസനീയം. ഒരുപാട് പുതിയ എഴുത്തുകാര്‍ രംഗത്തു വരുന്നുണ്ട്. പുതിയ എഴുത്തുകാരെ കാണാറുണ്ട് അതൊരു നല്ല ലക്ഷണം.

വ്യാജ പേരില്‍ രചനകള്‍ പുറത്തുവിടുന്നതും തലയില്‍ മുണ്ടിട്ട് വ്യഭിചാരശാലകളില്‍ പോകുന്നതും ഒരുപോലെ. നട്ടെല്ലില്ലാത്ത വര്‍ഗം. ഇവര്‍ സാഹിത്യത്തിനും മറ്റെഴുത്തുകാര്‍ക്കും അവഹേളന പാത്രങ്ങള്‍ മാത്രം. ഇവരുടെ എഴുത്തുകള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല.

ഇവിടെ ഹ്യൂസ്റ്റന്‍ ടെക്‌സസ്സില്‍ ഞങ്ങള്‍ക്ക് രണ്ടു സംഘടനകളുണ്ട് ഒന്ന് കേരളാ റൈറ്റേഴ്സ് ഫോറം മറ്റൊന്നു് സാഹിത്യ സമാജം എല്ലാ മാസവും മുടങ്ങാതെ ഈ രണ്ടു സംഘടനകളും ചര്‍ച്ചാ വേദികള്‍ ഒരുക്കാറുണ്ട്. രണ്ടിലും സംബന്ധിക്കുന്നതിന് ഞാന്‍ കഴിയാവുന്നത്ര ശ്രമിക്കാറുമുണ്ട്. ഇവിടെ പലരും കഥകളും, കവിതകളും, ലേഖനങ്ങളും അവതരിപ്പിക്കും സദസ്യര്‍ അഭിപ്രായങ്ങള്‍ പറയും എല്ലാരീതികളിലും. ഈ സംഘടനകള്‍ പലപ്പോഴും പുസ്തകങ്ങളും പ്രസിദ്ധപ്പെടുത്താറുണ്ട്.

വ്യക്തി വിരോധം തീര്‍ക്കുന്നതിന് സാഹിത്യ വേദികള്‍ ഉപയോഗിക്കുന്നവര്‍ക്ക് അക്ഷരാഭ്യാസം ഉണ്ടെന്നതില്‍കവിഞ്ഞ് അവര്‍ സാഹിത്യകാരന്മാരുമല്ല ശ്രദ്ധിക്കപ്പെടേണ്ട എഴുത്തുകാരുമല്ല. എഴുത്തുകള്‍ മനുഷ്യനെ ചിന്തിപ്പിക്കാം, ഉത്തേജിപ്പിക്കാം അല്ലാതെ ഒളിയമ്പുകള്‍ അയക്കുന്നതിനല്ല.

എഴുത്തുകാര്‍ ഒരു പ്രതിപാദ്യവിഷയം തിരഞ്ഞെടുക്കുമ്പോള്‍ ആ വിഷയം നന്നായി പഠിച്ചിട്ട് എഴുതുക കഴിയാവുന്നതും തെറ്റുകള്‍ ഒഴിവാക്കണം. കൂടാതെ ഇന്നത്തെ വായനക്കാര്‍ ഇഷ്ടപ്പെടുന്നത് അധികം വളച്ചുകെട്ടലുകളില്ലാത്ത ലേഖനങ്ങള്‍ ലളിത ഭാഷ വായനക്കാരെ ആകര്‍ഷിക്കും.

വായനക്കാരെ ഉണ്ടാക്കണം എന്ന ചിന്തയില്‍ ഒരാളും എഴുതരുത്. അഭിപ്രായങ്ങള്‍ സത്യസന്ധമായി, വളച്ചുകെട്ടലുകളും, വാചക കസര്‍ത്തുകളും കൂടാതെ ലളിത ഭാഷയില്‍ നിര്‍ഭയം എഴുതുക. ഈ രീതിയിലെഴുതിയാല്‍ വായനക്കാര്‍ ഉണ്ടായിക്കൊള്ളും.

അറിയപ്പെടുക എന്നത് എഴുത്തുകാരുടെ എന്നുമാത്രമല്ല മറ്റുപലേ രംഗങ്ങളിലും വര്‍ത്തിക്കുന്നവരുടെ അഭിലാഷം. അതില്‍ തെറ്റൊന്നുമില്ല. അറിയപ്പെട്ടാല്‍, താനെഴുതുന്നവ മറ്റുള്ളവര്‍ കൂടുതലായി വായിക്കും ശ്രദ്ധിക്കും.

ഞാനെഴുതുന്നത് കൂടുതലായും എന്റെ ഒരു സംതൃപ്തിക്കുവേണ്ടി. ഇതിനോടകം രണ്ടു പുസ്തകങ്ങള്‍ ഇഗ്ലീഷില്‍ എഴുതി പ്രസിദ്ധീകരിച്ചു അതിലൊരെണ്ണം മലയാളത്തിലേയ്ക്ക് തര്‍ജിമ ചെയ്യിക്കുകയും ചെയ്തു. 

ഇതിലിലെല്ലാം പണനഷ്ടം വരാറുണ്ട് എന്നിരുന്നാല്‍ ത്തന്നെയും എഴുത്തു അവസാനിപ്പിക്കില്ല. എഴുതുക എന്നത് എന്റെ ഒരു ദുര്‍ബലത എന്നു വേണമെങ്കില്‍ പറയാം.

ഞാനിപ്പോള്‍ കൂടുതലും എഴുതുന്നത് മുന്നില്‍ കാണുന്ന ആഗോള സംഭവങ്ങളെ ആസ്പദമാക്കി രാഷ്ട്രീയവും, മതവും എല്ലാം ഇവിടെ പ്രതിപാദ്യ വിഷയങ്ങളാകുന്നു. മുകളില്‍ സൂചിപ്പിച്ചതുമാതിരി സത്യസന്ധമായ നിരൂപണങ്ങള്‍ ഒരെഴുത്തുകാരന്റെ ഉത്തേജന മരുന്നാണ്. ഇതില്‍നിന്നും അവന്‍ തളരാറില്ല.

കേരളത്തില്‍ ജീവിച്ചിരുന്ന സമയം വായനകളില്‍ കവിഞ്ഞു കാര്യമായി ഒന്നും എഴുതിയിട്ടില്ല അമേരിക്കയില്‍ വന്നു മലയാളി സംഘടനകളില്‍ പ്രവര്‍ത്തനം തുടങ്ങുന്ന സമയം എന്നിലെ എഴുത്തുകാരന്‍ ഉണര്‍ന്നു എന്നുപറയാം. ചെറു നാടകങ്ങള്‍ സംഘടനാ പരിപാടികള്‍ക്ക് അവതരിപ്പിക്കുന്നതിനായി എഴുതി, പിന്നീട് പത്രങ്ങളില്‍ വായനക്കാരുടെ കത്തുകള്‍ എഴുതുവാന്‍ തുടങ്ങി. 

അവിടെനിന്നും അമേരിക്കയില്‍ പ്രസിദ്ധീകരിച്ചിരുന്ന ഏതാനും മലയാളം പത്രങ്ങളില്‍ എഴുതി തുടങ്ങി.
വായനക്കാരോട് എനിക്ക് എന്നും ബഹുമാനമേയുള്ളു അവരില്ലാ എങ്കില്‍ എഴുതിയിട്ട് അത്ര കാര്യമില്ല. 

പൊതുജനത്തോടുള്ള അഭ്യര്‍ത്ഥന വായിക്കുക അഭിപ്രായം രേഖപ്പെടുത്തുക. ചിലപ്പോള്‍ എഴുത്തുകള്‍ എല്ലാവരേയും സുഖിപ്പിച്ചു എന്നുവരില്ല. ആരീതിയില്‍ ഒരിക്കലും ഒരു നല്ല എഴുത്തുകാരനു വര്‍ത്തിക്കുന്നതിനു പറ്റില്ല. നിങ്ങളുടെ സത്യസന്ധമായ അഭിപ്രായം എഴുത്തുകാരനെ ചിന്തിപ്പിക്കും അതെപ്പോഴും സ്വീകാര്യം.

ഇ-മലയാളി നല്ല രീതിയില്‍ വളരണം എന്നാഗ്രഹിക്കുന്ന വ്യക്തിയാണു ഞാന്‍. ഞങ്ങളേപ്പോലുള്ള എഴുത്തുകാര്‍ക്ക് ഒരു വേദി. അതില്‍ എനിക്കുള്ള കൃതജ്ഞത. തുടര്‍ന്നുള്ള സമയം സമയം നിരന്തരം എഴുതണം എന്നതാണ് എന്റെ ആഗ്രഹം.അതിന് എനിക്കു കഴിയട്ടെ.

ബി ജോണ്‍ കുന്തറ

താമര വിരിയുന്ന സൂര്യോദയങ്ങള്‍ (സരോജ വര്‍ഗ്ഗീസിന്റെ സര്‍ഗ സ്രുഷ്ടികള്‍ )

പ്രതികരിക്കേണ്ടത് ഒരെഴുത്തുകാരന്റെ സമൂഹത്തോടുള്ള പ്രതിബദ്ധത (ഡോ. നന്ദകുമാര്‍ ചാണയിലിന്റെ ചിന്താലോകം) 

ഇവിടെയും മികച്ച സാഹിത്യ സംഭാവനകള്‍; നാട്ടില്‍ അവഗണന: (കോരസണ്‍ വര്‍ഗീസിന്റെ എഴുത്തിന്റെ ലോകം)

അമേരിക്കയിലെ മലയാളി എഴുത്തുകാര്‍ കൂടുതല്‍ ജ്ഞാനമുള്ളവര്‍; ലോകം കണ്ടവര്‍: (ജോസഫ് പടന്നമാക്കലിന്റെ സാഹിത്യ സപര്യ)
എഴൂത്ത് ദൗര്‍ബല്യം; ഇനിയും ധാരാളം എഴുതാന്‍ കഴിയട്ടെ: (ബി.  ജോണ്‍ കുന്തറയുടെ സാഹിത്യ ചിന്തകള്‍)
എഴൂത്ത് ദൗര്‍ബല്യം; ഇനിയും ധാരാളം എഴുതാന്‍ കഴിയട്ടെ: (ബി.  ജോണ്‍ കുന്തറയുടെ സാഹിത്യ ചിന്തകള്‍)
Join WhatsApp News
mathew v zacharia, new yorker 2018-09-12 12:57:58
keep writing to educate others.
Mathew V. Zacharia, New Yorker.
നാരദന്‍ -from Houston 2018-09-12 17:21:18
യേശുദാസ് എന്ത് പിഴച്ചു എന്ന് പറഞ്ഞതിന്‍ കാരണം ഇപ്പോള്‍ പിടി കിട്ടി. 
വിദ്യാധരൻ 2018-09-12 18:22:48
വ്യാജന്മാരെ ഒരിക്കലും അവഹേളിക്കരുത് . ജൈവസമൂഹത്തിലെ കൃമി കീടങ്ങൾ ഈ പ്രപഞ്ചത്തിലെ ആവാസ വ്യവസ്ഥയെ നിയന്ത്രിക്കുന്നതുപോലെ, സാഹിത്യലോകത്തിലെ ദുഷിച്ച പ്രവണതകളെ ഇല്ലാതാക്കി ശുദ്ധസാഹിത്യം സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണ് വ്യാജന്മാർക്കുള്ളത്.  അവർ കൃമിപോലെ അധോദ്വാരത്തിലും , പുഴുക്കൾ നുളക്കുന്നതുപോലെ തലോച്ചോറിലും. ഉറുമ്പിനെപ്പോലെ നെഞ്ചിലും അരിച്ചു കയറും പക്ഷെ ഒരു ലക്ഷ്യമേയുള്ളു സാഹിത്യലോകത്തിൽ പേരും നാളും വച്ച് കടന്നുകൂടി, സാഹിത്യത്തെ ഇല്ലായ്മ ചെയ്യുന്ന കുബുദ്ധികളെ, തെങ്ങിലെ ചെല്ലിയെ എടുക്കുന്നതുപോലെ എടുത്തു ദൂരെ എറിയുക .  ഇപ്പോൾ തന്നെ ഇതിന് മുൻപ് നിങ്ങൾ യേശുദാസിനെ കുറിച്ചെഴുതിയ ലേഖനം നാരദൻ ഹ്യൂസ്റ്റൻ എന്ന പേരിലെഴുതിയ വ്യാജൻ ശ്രദ്ധിച്ചിരുന്നു. നിങ്ങൾ പൂച്ചയെപ്പോലെ കണ്ണടച്ച് പാല് കുടിക്കാൻ ശ്രമിക്കുന്നുണ്ടങ്കിലും നാരദൻ -ഹ്യൂസ്റ്റൺ നിങ്ങളെ രക്ഷപെടാൻ അനുവദിക്കില്ല .ഒരു എലിയുടെ മുകളിൽ പൂച്ച ചാടി വീഴുന്നതുപോലെ അയാൾ നിങ്ങളുടെമേൽ ചാടി വീണു .  നാരദൻ ഹ്യുസ്റ്റൻ ഒരു മനഃശാസ്ത്രഞ്ജനെപ്പോലെ നിങ്ങളുടെ പ്രശനം തിരിച്ചറിയുകയും, അത് ഒരു ദർപ്പണത്തിലെന്നപോലെ നിങ്ങളെ കാണിച്ചു തരികയും ചെയ്യിതിരിക്കുന്നു .  മനുഷ്യൻ ഗൂഢമായി താലോലിക്കുന്ന തന്നില്‍ത്തന്നെകേന്ദ്രീകരിച്ച ചില സ്വഭാവ വിശേഷങ്ങളുടെ നേരെ നാരദൻ ഹ്യൂസ്റ്റൺ താങ്കളുടെ ശ്രദ്ധ തിരിച്ചുവിട്ടിരിക്കുകയാണ് .  നിങ്ങൾ യേശുദാസിനോട് ചേർന്ന് നിൽക്കുന്നതും, ചിലർ ഒബാമയോട് ചേർന്നു നിൽക്കുന്നതും, മറ്റു ചിലർ സക്കറിയായുടെ തോളിൽ കയ്യിട്ട് നിൽക്കുന്നതുമായ ചിത്രങ്ങൾ കാണിച്ച് അവർക്ക് ഇല്ലാത്ത ശക്തിയെ ഊതി വീർപ്പിച്ചു കാണിക്കാൻ ശ്രമിക്കുന്നു . ഇതിലൂടെ അവർ അവരുടെ പ്രാധാന്യത്തെ എടുത്തു കാണിക്കാൻ ശ്രമിക്കുന്നു .  ചന്ദ്രൻ രാത്രിയിൽ നിന്ന് പ്രകാശിച്ചു നമ്മളുടെ പൂർവ്വികരെ പറ്റിച്ചു കൊണ്ടിരുന്നു എന്നാൽ സൂര്യനിൽ നിന്നാണ് ചന്ദ്രന്റെ പ്രഭ കിട്ടുന്നത് എന്ന് മനസ്സിലാക്കിയപ്പോൾ ചന്ദ്രൻ ലജ്ജയോടെ കാര്മുകിലിനിടയിൽ മറഞ്ഞു കളഞ്ഞു . അവാർഡ്. പൊന്നാട, ഇതൊക്കെ ഇതുപോലത്തെ ഒരു തട്ടിപ്പാണ് . അതിനൊന്നും വലിയ മുൻ‌തൂക്കം കൊടുക്കാതെ ഉള്ളത് ചമയുക ഇല്ലാത്തത് ഉണ്ടെന്ന് നടിക്കരുത് അത് ആപത്ത് വരുത്തും . മലയാള സാഹിത്യത്തെ ശുദ്ധ സാഹിത്യംമാക്കി മാറ്റാൻ ശ്രമിക്കുന്ന എല്ലാ വ്യാജന്മാർക്കും എന്റെ അഭിനന്ദനം . പ്രത്യകിച്ച് നാരദൻ ഹ്യൂസ്റ്റണിന്   ആര് നിങ്ങളെ അടിച്ചൊതുക്കാൻ ശ്രമിച്ചാലും നിങ്ങളുടെ ശ്രമം തുടരുക അതുപോലെ താഴെ തന്നിരിക്കുന്ന മന്ത്രം ഉരുവിടുക 

'മല ഇളകിലും മഹജനനാം മനമിളക '

വ്യാജൻ 2018-09-12 16:47:15
സ്വയം പഠിപ്പിച്ചിട്ട് പഠിപ്പിക്കാൻ ശ്രമിക്കുക . എഴുതിക്കോ എഴുതിക്കോ എന്ന് പറയുന്നവന്മാരെ വിശ്വസിക്കരുത് .  വ്യഭിചാരശാലകളിലും കള്ളുഷാപ്പിൽ പോകുന്നവരെപ്പോലെ വിശ്വസിക്കാൻ കൊള്ളാവുന്നവരാണ് വ്യാജന്മാർ . അവർ നിങ്ങളുടെ ആത്മാർത്ഥമായ വളർച്ച കാംക്ഷിക്കുന്നു . അവരുടെ ജീവിതം ഒരു തുറന്ന പുസ്തകമാണ്രു പേര് വച്ചെഴുതിയാൽ നാളെമുതൽ താങ്കൾ ഞങ്ങളോട് സംസാരിക്കുകയില്ല . വെറുതെ ഉള്ള സൗഹൃദം നശിപ്പിക്കാം എന്നുള്ളു. പിന്നെ  യേശുദാസിന്റെ അടുത്തുനിന്നുള്ള പടം പ്രശദ്ധികരിക്കുന്നത് മനസിലാകുന്നില്ല .  ഇതൊക്ക നേരിട്ട് പറഞ്ഞാൽ നമ്മൾ തമ്മിൽ ഇടയും . അതുകൊണ്ടു ഈ മലയാളിയിൽ വരുന്ന വ്യാജന്മാരെ മാത്രമേ വിശ്വസിക്കാവു . അല്ലാതെ അബാർഹാമിന്റെയും ഇസാക്കിന്റെയും യേശുദാസിന്റെയും പേരിൽ വരുന്നവരെ വിശ്വസിക്കരുത് .  

നിങ്ങളുടെ വളർച്ച ആത്മാർത്ഥമായി കാംക്ഷിക്കുന്ന 
നിങ്ങളുടെ സ്നേഹിതൻ 
Anthappan 2018-09-12 20:16:18
The fake are always afraid of the anonymous and they call such writers fake as a an offensive tactic.  The best example is the Op-Ed by New York Times by an anonymous writer. (Trump asked Jeff Session to investigate on it)  According to the Associated Press, "Sulzberger played his cards close to his chest saying that the anonymous op-ed “added to the public understanding of this administration and the actions and beliefs of the people within it.” He didn’t give a single clue about the author who wrote the piece. 
          If the inspiration behind any writing is an award or Ponnada, then any voracious readers can understand by reading such   writings that they are fake.   The contents, language and references used in their writing to substantiate their claims  are also a clue for the reader to understand who is fake and not fake.  Power through association are some of the technique used by fake writers to bolster their false image.   Kudos to all Anonymous writers who critiques the writings of writers without fear and favor   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക