Image

പത്തനംതിട്ട പി.എസ്‌.സി ഓഫീസില്‍ തീപിടുത്തം

Published on 13 September, 2018
 പത്തനംതിട്ട പി.എസ്‌.സി ഓഫീസില്‍ തീപിടുത്തം

പത്തനംതിട്ട: അബാന്‍ ജംഗ്‌ഷന്‌ സമീപം പ്രവര്‍ത്തിക്കുന്ന ജില്ലാ പി.എസ്‌.സി ഓഫീസില്‍ തീപിടുത്തം. രാവിലെ 9.30 നാണ്‌ സംഭവം. ഓഫീസിന്റെ മൂന്നാം നിലയാണ്‌ തീ പിടിത്തമുണ്ടായത്‌. രാവിലെ സെക്യൂരിറ്റി ജീവനക്കാരന്‍ എത്തി എ.സി പ്രവര്‍ത്തിപ്പിച്ച്‌ അല്‍പം കഴിഞ്ഞ ശേഷം അതില്‍ നിന്നും പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു.

ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകട കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. എ.സി കത്തി നശിച്ചു. പി.എസ്‌.സി ഓഫീസറുടെ മുറിയോട്‌ ചേര്‍ന്ന ക്യാബിനിലായിരുന്നു എ.സി സ്ഥാപിച്ചിരുന്നത്‌. മുറിയിലെ കമ്പ്യൂട്ടറുകള്‍ കത്തി നശിച്ചു. മുറിയാെക കറുത്ത പുകകൊണ്ട്‌ നിറഞ്ഞിട്ടുണ്ട്‌. മുറിയിലെ വയറിംഗും ഫര്‍ണ്ണിച്ചറുകളും ഗ്ലാസ്‌ ജനാലയും തകര്‍ന്നു. ഫയര്‍ഫോഴ്‌സ്‌ എത്തിയാണ്‌ തീ അണച്ചത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക