Image

മുഖ്യമന്ത്രി വിദേശത്ത്‌ പോയതോടെ കേരളത്തില്‍ ഭരണസ്‌തംഭനമെന്ന്‌ വിഡി സതീശന്‍

Published on 13 September, 2018
മുഖ്യമന്ത്രി വിദേശത്ത്‌ പോയതോടെ കേരളത്തില്‍ ഭരണസ്‌തംഭനമെന്ന്‌ വിഡി സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി വിദേശത്ത്‌ ചികിത്സയ്‌ക്കു പോയതോടെ കേരളത്തില്‍ ഭരണസ്‌തംഭനമുണ്ടായിരിക്കുകയാണെന്ന്‌ വിഡി സതീശന്‍.

മുഖ്യമന്ത്രി ചികിത്സയ്‌ക്ക്‌ പോയത്‌ കൊണ്ടാണ്‌ സംസ്ഥാനത്ത്‌ ഭരണസ്‌തംഭനമെന്ന ആരോപണം പ്രതിപക്ഷം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത്‌ അടിസ്ഥാനരഹിതമാണെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ്‌ നടത്താനുളള ശ്രമമായേ ഇതിനെ കാണാനാവൂ എന്നാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചിരുന്നത്‌.

മുഖ്യമന്ത്രി വിദേശത്ത്‌ പോയ ശേഷം സെപ്‌റ്റംബര്‍ മൂന്ന്‌ മുതല്‍ ഒമ്‌ബതു വരെയുളള ദിവസങ്ങളില്‍ 316 ഫയലുകളില്‍ മുഖ്യമന്ത്രി തീര്‍പ്പ്‌ കല്‍പ്പിച്ചെന്നും ഇലക്‌ട്രോണിക്‌ സംവിധാനം ഉപയോഗിച്ച്‌ ഫയല്‍ കൈകാര്യം ചെയ്യാന്‍ എല്ലാ ഏര്‍പ്പാടുകളുമുണ്ടാക്കിയിട്ടുണ്ടെന്നും മുഖ്യന്ത്രി സ്ഥലത്തില്ലെങ്കിലും മന്ത്രിമാര്‍ കൂട്ടായി പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകുന്നുണ്ടെന്നും ഓഫീസ്‌ വ്യക്തമാക്കിയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക