Image

സംസ്ഥാനത്ത്‌ ചൂടുകൂടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Published on 13 September, 2018
സംസ്ഥാനത്ത്‌ ചൂടുകൂടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ആലപ്പുഴ: സംസ്ഥാനത്ത്‌ ചൂടുകൂടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. പ്രളയത്തിനുശേഷം മുമ്പെങ്ങുമില്ലാത്ത വിധം അന്തരീക്ഷ താപനില ഉയര്‍ന്നിട്ടുണ്ട്‌.

ഇതുകൊണ്ടുതന്നെ കാലാവസ്ഥയിലുണ്ടായിരിക്കുന്ന ഈ പുതിയ മാറ്റങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജലാശയങ്ങളിലെ വെള്ളത്തിന്റെ അളവ്‌ ഗണ്യമായി കുറഞ്ഞതും മിക്ക നദികളിലെയും നീരൊഴുക്ക്‌ കുറഞ്ഞതും വേനല്‍ക്കാലത്തെപ്പോലെ പാടങ്ങള്‍ വിണ്ടുകീറുന്നതുമെല്ലാം ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്‌.

ആലപ്പുഴ, കോട്ടയം, കോഴിക്കോട്‌, പാലക്കാട്‌ ജില്ലകളിലാണ്‌ ക്രമാതീതമായി താപനില ഉയര്‍ന്നിരിക്കുന്നത്‌. ഈ ജില്ലകളില്‍ സാധാരണ സെപ്‌റ്റംബര്‍ മാസങ്ങളില്‍ അനുഭവപ്പെടുന്നതിനെക്കാള്‍ രണ്ട്‌ ശതമാനം വരെ ചൂട്‌ കൂടിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

24.3 ഡിഗ്രി മുതല്‍ 35 ഡിഗ്രിവരെയാണ്‌ ഈ പ്രദേശങ്ങളില്‍ ഇപ്പോഴത്തെ താപനില. മണ്‍സൂണ്‍ ദുര്‍ബലമായതും വടക്കുപടിഞ്ഞാറന്‍ കാറ്റുവീശുന്നതുമാണ്‌ ചൂടുകൂടാന്‍ കാരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക