Image

60 മിനിട്ട്‌സ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറെ പുറത്താക്കി

പി പി ചെറിയാന്‍ Published on 13 September, 2018
60 മിനിട്ട്‌സ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറെ പുറത്താക്കി
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മാത്രമല്ല ലോകത്തെല്ലാടവും ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രോഗ്രാമായ '60 മിനിട്ട്‌സിന്റെ' എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജെഫ് ഫേഗറെ സി ബി എസ് ന്യൂസില്‍ നിന്നും പുറത്താക്കിയതായി നെറ്റ് വര്‍ക്ക് പ്രസിഡന്റ് ഡേവിഡ് റോഡ്‌സ് സെപ്റ്റംബര്‍ 13 ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കമ്പനി പോളിസിക്ക് എതിരായി പ്രവര്‍ത്തിച്ചുവെന്നാണ് പുറത്താക്കലിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഈയ്യിടെ സി ബി എസ് പുറത്താക്കുന്ന മൂന്നാമത്തെ പ്രമുഖനാണ് ജെഫ്. ന്യൂസ് ആംഗര്‍ ചാര്‍ലി റോഡ്‌സിനെ കഴിഞ്ഞ നവംബറിലും, കോര്‍പറേഷന്‍ സി ഇ ഒ ലസ്ലി മൂണ്‍വെസിന ഞായറാഴ്ചയും ഇതേ കാരണത്തിന് പുറത്താക്കിയിരുന്നു. കഴിഞ്ഞ മുപ്പത്തിയാറ് വര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്ന ജെഫ്, സി ബി എസിന്റെ അമ്പതാം വാര്‍ഷിക സ്മരണിക ഈയ്യിടെയാണ് പുറത്തിറക്കിയത്.

ജെഫിനെ പുറത്താക്കിയ സ്ഥാനത്തേക്ക് തല്‍ക്കാലം ബില്‍ ഓവന്‍സിനെ ചുമതല ഏല്‍പിച്ചിട്ടുണ്ട്.

ജോലി സമയത്ത് സ്ത്രീ ജീവനക്കാരോടുള്ള മോശമായ പെരുമാറ്റമാണ് ജെഫിന്റെ പുറത്താക്കലിന് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക