Image

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം വേഗത്തിലാക്കാന്‍ പുതിയ കടല്‍ കുഴിക്കല്‍ യന്ത്രം എത്തുന്നു

Published on 13 September, 2018
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം വേഗത്തിലാക്കാന്‍ പുതിയ കടല്‍ കുഴിക്കല്‍ യന്ത്രം എത്തുന്നു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം വേഗത്തിലാക്കാന്‍ പുതിയ കടല്‍ കുഴിക്കല്‍ യന്ത്രം എത്തുന്നു . ഗുജറാത്തില്‍ നിന്ന് ഈ മാസം വിഴിഞ്ഞത്തടുക്കുന്ന ഡ്രഡ്ജര്‍ അടുത്തമാസത്തോടെ ജോലി തുടരും .നേരത്തെ 18 .4 മീറ്റര്‍ ആഴത്തില്‍ കുഴിച്ച കയറ്റിയ മണലിന്റെ പകുതിയും കടല്‍ത്തിരകള്‍ തിരികെ കൊണ്ടു പോയത് തിരിച്ചടിയായി .കാലാവസ്ഥ അനുകൂലമായാല്‍ ഏപ്രിലില്‍ അവസാനിക്കുന്ന സീസണിലുള്ള ഒന്നാം ഘട്ടത്തിനാവശ്യമായ മണല്‍ത്തട്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ വിശ്വസിക്കുന്നത് .

ഓഖിയില്‍ തകര്‍ന്ന രണ്ട് ഡ്രഡ്ജറില്‍ അറ്റകുറ്റപ്പണിക്കായി ഒന്ന് ചെന്നൈയിലേക്ക് കൊണ്ട് പോയെങ്കിലും മറ്റൊന്നിനെ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം ഇതുവരെയും നടന്നിട്ടില്ല .കടല്‍ കുഴിക്കല്‍ തുടങ്ങിയാലും കരിങ്കല്ല് കിട്ടിയില്ലെങ്കില്‍ നിര്‍മാണത്തെ അനന്തമായി നീളുമെന്ന ആശങ്കയിലാണ് അദാനി ഗ്രൂപ്പധികൃതര്‍ .തുടക്കത്തില്‍ ഉണ്ടായ ആവേശം കെട്ടടങ്ങിയ തുറമുഖത്തിന്റെ പൂര്‍ത്തീകരണത്തിന് മാസങ്ങള്‍ വേണ്ടി വരും .കരാര്‍ ഏറ്റെടുത്ത പല കമ്ബനികളും നിരാശയിലുമായി .

90 ലക്ഷം മെട്രിക് ടണ്‍ പദ്ധതിക്കായി ആവശ്യമുള്ളത് .പറ എത്തിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിലെ ആര്യനാട് ,വെഞ്ഞാറമൂട് ,മാണിക്കല്‍ എന്നിവിടങ്ങളില്‍ നിന്നും പാറ എത്തിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി വരുന്നു .ഇതിനായി സര്‍ക്കാരിന്റെ അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ട് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക