Image

കന്യാസ്ത്രീക്കെതിരായ പിസി ജോര്‍ജിന്റെ പരാമര്‍ശം നിയസഭയുടെ എത്തിക്‌സ് കമ്മിറ്റി പരിശോധിച്ച്‌ തുടര്‍നടപടികള്‍ സ്വീകരിക്കും എന്ന് സ്പീക്കര്‍

Published on 13 September, 2018
കന്യാസ്ത്രീക്കെതിരായ പിസി ജോര്‍ജിന്റെ പരാമര്‍ശം നിയസഭയുടെ എത്തിക്‌സ് കമ്മിറ്റി പരിശോധിച്ച്‌ തുടര്‍നടപടികള്‍ സ്വീകരിക്കും എന്ന് സ്പീക്കര്‍

കന്യാസ്ത്രീക്കെതിരായ പിസി ജോര്‍ജിന്റെ പരാമര്‍ശം നിയസഭയുടെ എത്തിക്‌സ് കമ്മിറ്റി പരിശോധിച്ച്‌ തുടര്‍നടപടികള്‍ സ്വീകരിക്കും എന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമപരിരക്ഷ ഉറപ്പുവരുത്താന്‍ ബാധ്യത ഉള്ളവരാണ് നിയമസഭാ സാമാജികര്‍. എന്നാല്‍ പിസി ജോര്‍ജിന്റെ ഭാഗത്തുനിന്നും പരാതിക്കാരിക്കെതിരെ ഉണ്ടായ പരാമര്‍ശം വളരെ നിര്‍ഭാഗ്യകരമാണ്.

സമൂഹത്തില്‍ ആകെ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ എത്തിക്‌സ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത് എന്നും സ്പീക്കര്‍ പറഞ്ഞു. ശക്തമായ അധികാരങ്ങള്‍ ഉള്ള സമിതിയാണ് എത്തിക്‌സ് കമ്മിറ്റി എന്നും റിപ്പോര്‍ട്ട് പരിശോധിച്ച്‌ തുടര്‍ നടപടി ആലോചിക്കും എന്നും സ്പീക്കര്‍ വ്യക്തമാക്കി.

അതേസമയം പികെ ശശി എംഎല്‍എക്കെതിരെയുള്ള ഒരുപരാതിയും ലഭിച്ചിട്ടില്ല എന്നും സ്പീക്കര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച്‌ സിപിഐഎം അന്വേഷിക്കുന്നത് അതാത് പാര്‍ട്ടികളുടെ രീതികള്‍ കൊണ്ടാകാം. പരാതി ലഭിച്ചാല്‍ നിയമസഭാ സാമാജികന്‍ എന്ന ഒരു പരിഗണനയും ഇത്തരം കേസുകളില്‍ ഉണ്ടാകില്ല എന്നും സ്പീക്കര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക