Image

കെ.എസ്.ആര്‍.ടി.സി.യില്‍ ഒക്ടോബര്‍ മുതല്‍ അനിശ്ചിതകാല പണിമുടക്ക്

Published on 13 September, 2018
കെ.എസ്.ആര്‍.ടി.സി.യില്‍ ഒക്ടോബര്‍ മുതല്‍ അനിശ്ചിതകാല പണിമുടക്ക്
കെ.എസ്.ആര്‍.ടി.സിയില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ അനിശ്ചിതകാല പണിമുടക്കിന് സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം നല്‍കി. ഇന്ന് വൈകീട്ട് നടത്താനിരുന്ന ചര്‍ച്ച സി.എം.ഡി മാറ്റി വച്ചതിന് പിന്നാലെയാണ് സമരപ്രഖ്യാപനം.

താല്‍ക്കാലിക ജീവനക്കാരെ പിരിച്ച്‌ വിട്ടത് തിരിച്ചെടുക്കുക, അശാസ്ത്രീയമായ ഭരണ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. നേരത്തെ തൊഴിലാളികള്‍ നടത്തിയ സത്യാഗ്രഹസമരം അവസാനിപ്പിക്കാനുള്ള ഗതാഗത മന്ത്രിയുടെ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. തുടര്‍ന്നാണ് സമരത്തിന് ട്രേഡ് യൂണിയന്‍ ആഹ്വാനം നല്‍കിയത്.                 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക