Image

ഫ്‌ളോറിഡ, ക്രുഷി, എഴുത്ത്, കറ്റാര്‍ വാഴ സ്പിരിറ്റ്: ആനന്ദലബ്ധിക്കിനിയെന്തു വേണം (ചിന്തയിലും ജീവിതത്തിലും വ്യത്യസ്തനായ ആന്‍ഡ്രൂസ് ചെറിയാന്‍)

Published on 13 September, 2018
ഫ്‌ളോറിഡ, ക്രുഷി, എഴുത്ത്, കറ്റാര്‍ വാഴ സ്പിരിറ്റ്: ആനന്ദലബ്ധിക്കിനിയെന്തു വേണം (ചിന്തയിലും ജീവിതത്തിലും വ്യത്യസ്തനായ ആന്‍ഡ്രൂസ് ചെറിയാന്‍)
ചെറിയാന്‍ ആന്‍ഡ്രൂസ്. 

ജനനം ചങ്ങനാശ്ശേരിയില്‍, എവിടെ ജനിച്ചാല്‍ എന്ത്? എവിടെ ജനിച്ചു എന്നതിന് വലിയ പ്രധാന്യം കൊടുക്കുന്നില്ല. മറ്റാരോടും കടപ്പാടുകളും പരാതിയും ഇല്ലാതെ, അനുഭവങ്ങളുടെ മൂശയില്‍സ്വയം മെനഞ്ഞ ജീവിത മനോഭാവം. ഒരു സെമിനാരിയില്‍ ചേര്‍ന്നു രാജകീയമായി ജീവിക്കാനുള്ള അവസരം എന്നിലെ സത്യം തേടുന്ന വ്യക്തി വലിച്ചെറിഞ്ഞു. കേരളത്തിലെ രൂക്ഷമായ തൊഴില്‍ ഇല്ലായ്മ, കോഴ കൊടുത്തു ജോലി വാങ്ങാന്‍ പണം ഇല്ലായ്മ എന്നിവ ഒരു മിന്നു ചരടിന്‍ ചങ്ങലയില്‍ അമേരിക്കയിലെ ന്യൂ യോര്‍ക്കില്‍ എത്തിച്ചു.

കേരളത്തില്‍ വച്ച് തന്നെ 17 വയസ് മുതല്‍ പ്രസ്സ്, പുബ്ലിഷിംഗ്, എഴുത്ത് വായന ഒക്കെ ഉണ്ടായിരുന്നു. കോളേജ് പുസ്തകങ്ങള്‍ക്ക് ഗൈഡ്, ടൂറിസ്റ്റ് ഗൈഡ്, സതേണ്‍ ക്രോണിക്കിള്‍ മാസിക എന്നിവയില്‍ തുടങ്ങി പുതു യുഗത്തിന് പുതിയ ബൈബിള്‍ കൂടി എഴുതി. അവ ഇപ്രകാരം ആകുന്നു. വോളിയം 1 :- മഗ്ദലന മറിയത്തിന്റെ സുവിശേഷം -ഒരപഗ്രഥനം; വോളിയം 2 :-തോമായുടെ സുവിശേഷം ഒരപഗ്രഥനം; വോളിയം 3:-സത്യവേദപുസ്തകം സത്യവും മിഥ്യയും;വോളിയം 4 :- സുവിശേഷങ്ങളിലെ അബദ്ധങ്ങളും കൃത്രിമങ്ങളും. 
ഇവ ഇ മലയാളിയുടെ നോവല്‍ സെക്ഷനില്‍ പരതിയാല്‍ കാണാം.

വോളിയം 5:- യേശു എന്ന ചരിത്ര പുരുഷന്‍- ഇതുവരെ പബ്ലിഷ് ചെയിതില്ല. കാരണം കൂടുതല്‍ പഠിക്കും തോറും കൂടുതല്‍ അറിയും തോറും കൂടുതല്‍ വെട്ടുകള്‍, തിരുത്തുകള്‍; അങ്ങനെ താളുകള്‍ ശൂന്യം. വോളിയം 6:- ഇ യുഗത്തിന്‍ ചിന്തകള്‍ - അ ആശയഹല ളീൃ വേല ചലം ങശഹഹലിിശൗാ ങ്രശഹഹലിിശൗാ ഠവീൗഴവ്േ എന്ന തലകെട്ടില്‍ ഫേസ് ബുക്കില്‍ പബ്ലിഷ് ചെയ്യുന്നു.

വയസും തണുപ്പും പഴയ അമ്മായിഅമ്മയും മരുമകളും പോലെ അല്ലേ!; ന്യൂ യോര്‍ക്ക്, പ്രത്യേകിച്ചും റോക്ക് ലാന്‍ഡ്-നദിയും മലകളും അനേകം മലയാളികളും; അസോസിയേഷനുകളും എത്ര സുന്ദരം. പക്ഷേ കോടക്കാലം വരുമ്പോള്‍ വട്ട് പിടിച്ചതുപോലെ. 

അതിനാല്‍ സൂര്യന്‍ കനിഞ്ഞു ചൂട് തരുന്ന ഫ്‌ലോറിഡയില്‍ കുടിയേറി. കപ്പ, കാച്ചില്‍, ചേമ്പ്, മുളക്, മാവ്, തെങ്ങ്, വാഴ-പലയിനം, കോവല്‍, പാവല്‍, മറ്റു പലതരം പഴ- മരങ്ങള്‍ ഇവ ഒക്കെ തൂമ്പ കൊണ്ടാല്‍ രോമാഞ്ചം കൊള്ളുന്ന മണ്ണില്‍ കൃഷിയും, പല തരം വോളണ്ടിയര്‍ പണികളും, പൊടി രാഷ്ട്രീയവും, ഇ മലയാളിയുടെ കമന്റ്‌റ് കോളത്തില്‍ ചാവി മുറുക്കല്‍ എഴുത്തും - ചാവി മുറുക്കല്‍ എന്ന് പറയാന്‍ കാരണം എന്റെ പേര് കണ്ടാല്‍ മതി എഴുത്ത് വായിക്കാതെ തന്നെ ചിലര്‍ക്ക് തുള്ളലും ചൊറിച്ചിലും തുടങ്ങും; എന്നിട്ടും അരിശം തീരാഞ്ഞ് എന്നെ പല പേരുകളും വിളിക്കും. ഹാ! വരട്ടു ചൊറി ഉള്ളവര്‍ ചൊരിഞ്ഞു സുഖം നേടട്ടെ, ഞരമ്പ് രോഗികള്‍ ഞെളിഞ്ഞു പിരിയട്ടെ.

അങ്ങനെ ദിവസത്തിന്‍ അന്ത്യം.അന്തിക്ക് ഒരു പെരുപ്പിനു അല്പം കറ്റാര്‍ വാഴ വാറ്റി എടുത്ത ഹോളി സ്പിരിറ്റും. ആനന്ദ ലബ്ദിക്ക് ഇനി എന്ത് വേണം.

ജീവിതം എന്നത്ഇന്നാണ്, നാളെ എന്തെന്നത് ആര്‍ക്കു അറിയാം. അതിനാല്‍ ഇ നിമിഷം, ഓരോ നിമിഷവും അതിന്റെ പൂര്‍ണതയില്‍ ആവോളം മുത്തി നുകരുക. ഭാവിയിലെ പറുദീസ വെറും ഒരു പൊള്ള കെട്ടു കഥ. മനുഷന് ആസ്വദിക്കാന്‍ സാധിക്കുന്ന ഏക പറുദീസ, ഇ ജീവിതത്തില്‍ തന്നെ ആണ്. നിങ്ങളുടെ ജീവിതത്തെ ഒരു പറുദീസ ഏദന്‍തോട്ടം ആക്കുക.

1.'ഇമലയാളിയുടെ അവാര്‍ഡ് ലഭിച്ച താങ്കള്‍ക്ക് അഭിനന്ദനം. ഈ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ? അവാര്‍ഡ് ലഭിച്ചുവെന്നറിഞ്ഞപ്പോള്‍ എന്തു തോന്നി.?' 

അവാര്‍ഡിന് ഞാന്‍ അര്‍ഹന്‍ എന്ന് എന്നും തോന്നിയിരുന്നു പക്ഷെ ആരില്‍ നിന്നും ഒന്നും പ്രതീഷിക്കാറില്ല. പ്രലപ്പോഴും ആരും കമന്റ്‌റ് എഴുതാത്തവയുടെ അടിയില്‍ ഞാന്‍ എഴുതി കഴിയുമ്പോള്‍ ഒരു ലങ്കാ ദഹനത്തിനു തുടക്കം ആയി മാറും. പലപ്പോഴും ഞാന്‍ ഒരു പാറ പോലെ ആണ്. സാധാരണ മാനുഷിക വികാര വിചാരങ്ങള്‍ എന്നെ അലട്ടാറില്ല. അവാര്‍ഡു ലഭിച്ചു എന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി, ഇ-മലയാളിയോട് നന്ദിയും.

2. 'എഴുത്തുകാരെ അവാര്‍ഡുകള്‍ നല്‍കി അംഗീകരിക്കുന്നതില്‍ നിങ്ങളുടെ അഭിപ്രായം എന്താണ്?'

എഴുത്തുകാരെ തീര്‍ച്ചയായും അംഗികരിക്കണം . ജോലിക്ക് കൂലി ഒരു പൊതു പതിവ് അല്ലേ?. എന്നാല്‍ പൊന്നാട ശവക്കച്ച ഇട്ടു പുതപ്പിച്ചു ഫുണറല്‍ ഹോമില്‍ വെയ്ക്കുന്ന വലിയ ഫോട്ടോയും ഇട്ടു കാണിക്കുന്ന പ്രവണത പ്രഹസനം മാത്രം അല്ല പരിഹാസ്യം കൂടി ആണ്.

3. 'ഈ മലയാളിയുടെ ഉള്ളടക്കത്തില്‍ എന്ത് മാറ്റങ്ങളാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ ഏറ്റവുമധികം വായിക്കുന്ന കോളം ഏതാണ്. ഇംഗ്ളീഷ് വിഭാഗം പതിവായി വായിക്കാറുണ്ടോ?' 

മുന്‍ കാലങ്ങളില്‍ പല തവണ പല നിര്‍ദ്ദേശങ്ങള്‍ തന്നിട്ടുണ്ട്, ആരും അത്ര പരിഗണന തന്നിട്ടില്ല.
ആദ്യം ഞാന്‍ കമന്റ് കോളം നോക്കും, നല്ല കമന്റ് കാണുമ്പോള്‍ അതിന്‍ കൂടെ ഉള്ള ആര്‍ട്ടിക്കിള്‍ നോക്കും. ചിലപ്പോള്‍ എഴുത്തുകാരന്‍ തന്നെ ആവും- ഓ ഉഗ്രന്‍ എന്നൊക്കെ തട്ടി വിടുന്നത്, ചിലപ്പോള്‍ വീട്ടുകാര്‍സുഹൃത്തുക്കള്‍ ഒക്കെ ആവാം.
ഇംഗ്ലിഷ് കോളം വായിക്കാറില്ല, പലതും പഴയ വാര്‍ത്തകള്‍. നല്ല എഴുത്തുകാര്‍ ആര്‍ എന്ന് അറിയാം, അവ വായിക്കും, പള്ളി കൃഷി, യാത്രാവിവരണം, തിരുമേനിയുടെ കാല് തിരുമല്‍, എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന ഉത്സവ/ആഘോഷവിവരണം ... ഇവറ്റകള്‍ വായിക്കാറില്ല. 'ഞാന്‍, ഞാന്‍ എന്ന ഭാവം വിളിച്ചു പറയുന്ന എഴുത്തുകാരെ പൂര്‍ണ്ണമായും അവഗണിക്കും.

4. 'അമേരിക്കന്‍ മലയാള സാഹിത്യത്തിനെ എങ്ങനെ വിലയിരുത്തുന്നു. അതിന്റെ വളര്‍ച്ചക്കായി ഇ-മലയാളീ ചെയ്യുന്ന സേവനത്തെപ്പറ്റി നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു.?'

മലയാളത്തെ വളര്‍ത്തുവാന്‍ ഇ-മലയാളി നല്ല രീതിയില്‍ പരിശ്രമിക്കുന്നു എന്ന് തോന്നുന്നു. പക്ഷെ അന്ത്യ ശാസം വലിക്കുന്ന മലയാള ഭാഷക്ക് താരാട്ടു കൊണ്ട് എന്ത് പ്രയോജനം? അമേരിക്കന്‍ മലയാളി സാഹിത്യത്തെ വേര്‍ തിരിച്ചു കാണുന്നില്ല. എല്ലാ സാഹിത്യവും കാലത്തിന്‍ പ്രതിഫലനം അല്ലേ?. പല എഴുത്തുകാരും പണം കൊടുത്തു കൂലിക്ക് എഴുതിക്കുന്നു എന്ന ആരോപണം ശരി എന്ന് തോന്നാറുണ്ട്. അവരുടെ പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്നത് എന്താണ് എന്ന് അറിവില്ലാത്തവരും, അത് സ്വയം വായിക്കാത്തവരും അതില്‍ പെടും. ചിലര്‍ 30 തവണ ഒരേ പുസ്തകം പലയിടങ്ങളില്‍ പ്രകാശനം ചെയ്യും, പൊന്നാട ഫലകം ഒക്കെ വാരി കൂട്ടും. വായനശാല മുതല്‍ മാട കട, തട്ടുകട എല്ലായിടത്തും പ്രകാശനം, ആസനത്തിലെ ആല്, പൊന്നാടയും ഇട്ടു മറച്ചു അരിയസു പിടിച്ച പോലെ ഞെളിഞ്ഞു നിന്നാല്‍ മലയാള ഭാഷ വളരുകയില്ല.

ഫോമ ഫോക്കാന ഉത്സവ കമ്മറ്റി, മലയാള രണ്ടാന മനോരമ എന്ന് വായിച്ച 8 ക്ലാസ്സ്പ്രസ്സ് ക്ലബ് മെംബേര്‍സ്, ഇവയില്‍ എല്ലാം എന്നും ഇഞ്ചി തിന്ന കുരങ്ങനെ പോലെ മ്രുഗ മോന്ത കാണിക്കുന്ന ഫോട്ടോ തൊഴിലാളികള്‍ ഇവരൊന്നും ഭാഷയെ വളര്‍ത്താന്‍ ഇറങ്ങി എന്ന് കരുതണ്ട..

5. 'നിങ്ങള്‍ക്ക് എപ്പോഴെങ്കിലും വ്യാജപ്പേരില്‍ ഒരു രചന പ്രസിദ്ധീകരിക്കാന്‍ പ്രേരണ തോന്നിയിട്ടുണ്ടോ?' 

വ്യാജ പേരില്‍- എന്നതിന് പകരംതൂലിക നാമം എന്നത് അല്ലേ ഉത്തമം.
വയറ്റിളക്കം പിടിച്ചവന്റെഅണ്ടര്‍വെയര്‍ കടും കെട്ടു വീണ പോല്‍, എഴുതുന്നവരെ ചീത്ത വിളിക്കാന്‍ കുറെ സ്ഥിരം കൂലികള്‍ ഇ-മലയാളിയുടെ കമന്റ്‌റ് കോളത്തില്‍ ഉള്ളപോള്‍ തൂലിക നാമത്തില്‍ എഴുതുന്നത് നന്ന് എന്ന് തോന്നുന്നു. ചിലര്‍ക്ക് മാറാത്ത പരട്ട ചൊറി ഉണ്ട് എന്ന് തോന്നുന്നു. എഴുതിയത് എന്താണ് എന്ന് മനസ്സില്‍ ആയിട്ടില്ല എങ്കിലും അവന്റെ മതം, സഭ, അച്ചന്‍, മെത്രാന്‍ ഇവയുടെ കാവല്‍ നായ് എന്ന മട്ടില്‍ കുര തുടങ്ങും. ഇവരെ ഒഴിവാക്കാന്‍ നല്ല മാര്‍ഗം തൂലിക നാമം തന്നെ.

6. ''നിങ്ങള്‍ മറ്റു എഴുത്തുകാരുമായി (ഇവിടെയും നാട്ടിലും) ബന്ധം പുലര്‍ത്താറുണ്ടോ? നിങ്ങളുടെ രചനകള്‍ അവരുമായി ചര്‍ച്ച ചെയ്യാറുണ്ടോ? അത്തരം ചര്‍ച്ചകള്‍ നിങ്ങള്‍ക്ക് ഉപകാരപ്രദമായി അനുഭവപ്പെട്ടിട്ടുണ്ടോ?'' 

വലിയ ചോദ്യം, യേസ് എന്ന് മറുപടി. പല എഴുത്തുകാരും ഭീരുക്കള്‍ എന്നും തോന്നാം. മാഫിയാകളുടെ കേരളത്തില്‍ പിന്നെ എന്ത് ചെയ്യും? ചിലര്‍ മതം, ഇസം ഇവയുടെ അടിമകള്‍, അവരില്‍ നിന്നും എന്ത് ലഭിക്കാന്‍!

7. ''കാല്പനികതയും ആധുനികതയും ഇക്കാലത്ത് വളരെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്. നിങ്ങള്‍ എന്തിനോട് ചായ്വ് പുലര്‍ത്തുന്നു. എന്തുകൊണ്ട്?''
 
സാഹിത്യം കാലത്തിന്‍ പ്രതിഫലനം തന്നെ, ഇതിഹാസങ്ങള്‍, വ്രുത്തം, വ്യാകരണം എന്നിങ്ങനെ ഉള്ള ഉന്തു വണ്ടി വേണോ ഈ യുഗത്തില്‍? നാം ജീവിക്കുന്ന കാലഘട്ടത്തിനു വേണ്ടിയത് ആയിരിക്കണം സാഹിത്യം. സമൂഹത്തിലെ അനീതിക്കെതിരെ പടവാള്‍ ഉയര്‍ത്തി പോരാടുക എന്നതാണ് സാഹിത്യത്തിന്‍ കടമ. അമ്മുമ്മ കഥകള്‍, ദേവസ്തുതി എന്നിവ ഒക്കെ കാലഹരണപ്പെട്ടു. എഴുതിയതിനു വളരെ അര്‍ത്ഥം ഉണ്ട് എന്ന് മറ്റൊരുവന്‍ പൊരുള് തിരിച്ചു ഇല്ലാത്ത അര്‍ത്ഥങ്ങള്‍ ആരോപിച്ചുകൊണ്ട് ചിലരെ എഴുന്നള്ളിക്കുന്ന പ്രവണത പരിഹാസം എന്നേ തോന്നിയിട്ടുള്ളൂ. ഇത് സാഹിത്യ കൊലപാതകം തന്നെ.

8. 'വ്യക്തിവൈരാഗ്യത്തോടെ ഒരാളുടെ രചനകളെ വിമര്‍ശിക്കുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്നുവോ? അങ്ങനെ കാണുമ്പോള്‍ അതിനെതിരെ പ്രതികരിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്?' 

തീര്‍ച്ചയായും. വ്യക്തിഹത്യ വെറും തറ പരിപാടി തന്നെ. എഴുത്തിനെ വിമര്‍ശിക്കുക, എഴുത്തുകാരന്‍/കാരിയെ വെറുതെ വിടുക.

9. ''ഏറ്റവും കൂടുതല്‍ വായനക്കാരന്‍ ഉണ്ടാവാന്‍ ഒരു എഴുത്തുകാരന്‍ എന്ത് ചെയ്യണം? '

വായനക്കാര്‍ ഉണ്ടാകാന്‍ എഴുതുന്നതിനോട് യോജിപ്പ് ഇല്ല. അത് വെറും കച്ചവട സാഹിത്യം. അറിവില്‍ വരുന്ന സത്യം വിളിച്ചു പറയുക, സത്യവും ധര്‍മ്മവും പ്രചരിപ്പിക്കുക എന്നതാണ് എഴുത്തിന്‍ ധര്‍മം. വായനക്കാരെ ലഭിക്കാന്‍ എഴുതുന്നത് അടിമത്തം ആണ്.

10. ''അറിയപ്പെടുന്ന ഒരു എഴുത്തുകാരനെന്നാണോ നിങ്ങളുടെ സ്വപ്നം. എന്തുകൊണ്ട് നിങ്ങള്‍ എഴുതുന്നു.? '

സ്വപ്നങ്ങള്‍ക്ക് പണ്ടേ അവധി കൊടുത്തു. ഞാന്‍ കണ്ടു മുട്ടിയ സത്യങ്ങള്‍ മറ്റുള്ളവരെ കൂടി അറിയിക്കുക എന്നത് ആണ് എഴുത്തിന്‍ ഉദ്ദേശം. ആരിലും എന്റെ ആശയങ്ങള്‍ കുത്തി കയറ്റുവാന്‍ ആഗ്രഹം ഇല്ല. ആരുടെയും അംഗീകാരവും ആഗ്രഹിക്കുന്നില്ല. ഞാന്‍ എഴുതിയവ എഴുതി കഴിയുമ്പോള്‍എന്റെ അല്ല, അത് പ്രപഞ്ചത്തിന്‍ സ്വന്തം.

11. 'നിങ്ങള്‍ ഒരു മുഴുവന്‍ സമയം എഴുത്തുകാരനാണോ? അല്ലെങ്കില്‍ കിട്ടുന്ന സമയം മാത്രം എഴുത്തിനുപയോഗിക്കുമ്പോള്‍ സൃഷ്ടിയുടെ ആനന്ദം അനുഭവിക്കുന്നുണ്ടോ?' 

മുഴുവന്‍സമയ എഴുത്ത്കാരന്‍ അല്ല. എഴുതുവാന്‍ വേണ്ടി എഴുതാറില്ല. നല്ല മൂഡ്, മനോഭാവം തോന്നുമ്പോള്‍ മാതമേ എഴുത്ത് നടത്താറുള്ളു. വളരെ പ്രഭാതത്തില്‍ ഭൂമി കിളച്ചു മറിച്ച് മണ്ണും വിയര്‍പ്പും ഇണ ചേരുന്ന സുഖം എഴുത്തിലും ലഭിക്കും. ഒരു നല്ല പ്രസവം കഴിഞ്ഞ സുഖം.

12. 'നിരൂപണങ്ങള്‍ നിങ്ങളുടെ രചനകളെ സഹായിക്കുന്നുണ്ടോ? ഒരു നിരൂപകനില്നിന്നും നിങ്ങള്‍ എന്ത് പ്രതീക്ഷിക്കുന്നു.' 

നിരുപകരോട് ഒരു നൂട്രല്‍ മനോഭാവം ആണ് ഉള്ളത്. അവര്‍ അവര്‍ക്ക് ഇഷടം ഉള്ളത് പറയുന്നു, ഞാന്‍ എനിക്ക് ഇഷ്ടം ഉള്ളത് എഴുതുന്നു. ഒരു ഏകാന്ത സഞ്ചാരിയായ ഞാന്‍ ആരില്‍ നിന്നും ഒന്നും പ്രതീഷിക്കുന്നില്ല. ഞാന്‍ എന്നില്‍ തന്നെ പൂര്‍ണ്ണ സന്തുഷ്ടന്‍ തന്നെ.

13. 'എന്തുകൊണ്ട് നിങ്ങള്‍ ഒരു കവിയോ, കഥാകൃത്തോ, നോവലിസ്റ്റോ, ലേഖകനോ ആയി. നിങ്ങളിലെ എഴുത്തുകാരനെ നിങ്ങള്‍ എങ്ങനെ തിരിച്ചറിഞ്ഞു.? എപ്പോള്‍?' 

പത്ത് വയസ് ഉള്ളപോള്‍ 'ലവനും കുശനും' നാടകം എഴുതി സ്‌കൂളില്‍ അരങ്ങേറി, ഡിസ്ട്രിക് ലെവല്‍ വരെ എത്തി, കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ മാസിക, ടുറിസ്റ്റു ഗൈഡ് എന്നിവ ഉണ്ടായിരുന്നു, പഠനശേഷം കോളേജ് ടെക്സ്റ്റ് ഗൈഡ്, പ്രസിദ്ധികരിച്ചു. പ്രസിന്റ് ഉടമയും ആയിരുന്നു. അമേരിക്കയില്‍ എത്തിയപോള്‍ ദൈനം ദിന ആഹാരം ആയിരുന്നു വലിയ പ്രശ്‌നം. അപ്പോള്‍ എഴുത്തിനു നീണ്ട അവധി കൊടുത്തു. ഇപ്പോള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയില്‍ എഴുതുവാന്‍ ആണ് താല്പര്യം. ഇ-മലയാളിയില്‍ എന്റെ എഴുത്തുകള്‍ വായിക്കാന്‍ താല്‍പര്യം ഉള്ളവര്‍ കുറവ് എന്ന് തോന്നുന്നു. മാത്രം അല്ല ഒരു കമന്റ്‌റ് എഴുതിയാല്‍ അവ വെളിച്ചം കാണാന്‍ ചിലപ്പോള്‍ വളരെ സമയം എടുക്കും. എങ്കിലും ഇമലയാളി തരുന്ന സപ്പോര്‍ട്ടിന്വളരെയധികം നന്ദി'

14. 'അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളില്‍ (എഴുത്തുകാരന്റെ / കാരിയുടെ പേരല്ല. രചനയുടെ വിവരങ്ങള്‍) നിങ്ങള്‍ക്ക് ഇഷ്ടമായത്.?' 

സമകാലീന സംഭവങ്ങളുടെ വിശകലനം, വിമര്‍ശനം, ഇന്നു ഈ ഭൂമിയില്‍ ജീവിക്കുന്ന മാനുഷന് അവശ്യം വേണ്ട കാര്യങ്ങള്‍ പ്രദിപാദിക്കുന്ന എഴുത്തുകള്‍ ഇഷ്ടം ആണ്.

15. ''എഴുത്തുകാര്‍ അവരുടെ രചനകള്‍ വിവിധ മാധ്യമങ്ങളില്‍ ഒരേ സമയം കൊടുക്കുന്നത് നല്ല പ്രവണതയാണോ? എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു? '

അത് എഴുത്തുകാരുടെ ഇഷ്ടം. ഏതെങ്കിലും ഒരു പത്രത്തോട് എഴുത്തുകാരെ കെട്ടി തളച്ചു ഇടുന്നത് അവരുടെ മേല്‍ അവകാശ സ്ഥാപനം ആണ്. എഴുത്തുകാര്‍ ആരുടെയും അടിമകള്‍ ആയി എഴുതരുത്.

16. 'അമേരിക്കന്‍ മലയാളി വായനക്കാരെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം. പ്രബുദ്ധരായ വായനക്കാര്‍ സാഹിത്യത്തെ വളര്‍ത്തുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?'

അമേരിക്കയില്‍ വായനക്കാര്‍ വളരെയധികം കുറവ് ആണ്. 'എന്റെ ആര്‍ട്ടിക്കിള്‍ വായിച്ചോ എന്ന് വിളിച്ചു ചോദിക്കുന്ന എഴുത്തുകാര്‍ പോലും അവരുടെ ആര്‍ട്ടിക്കിളിന്‍ മേലിലും താഴെയുള്ളതു പോലും വായിക്കില്ല. വായിച്ചാല്‍ മനസ്സില്‍ ആക്കാന്‍ ശ്രമിക്കുന്നവരും വളരെ ചുരുക്കം. വായനക്കാര്‍ സാഹിത്യത്തെ വളര്‍ത്തുന്നു എന്ന് അത്ര തോന്നുന്നില്ല.

17. 'ഇമലയാളിയുടെ മുന്നോട്ടുളള പ്രയാണത്തില്‍ ഒരു എഴുത്തുകാരനെന്ന നിലയ്ക്ക് എന്ത് സഹായ സഹകരണങ്ങള്‍ നിങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നു.?'  

ഇ-മലയാളിയെ സഹായിക്കാന്‍ വളരെയധികം താല്‍പര്യവും സന്തോഷവും ഉണ്ട്. എനിക്ക് താല്പര്യം ഉള്ള വിഷയം മറ്റുള്ളവര്‍ എഴുതുമ്പോള്‍ പ്രോല്‍സാഹിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു.എന്നാല്‍ നിരുപണനത്തിനും വിമര്‍ശനത്തിനും അതീതര്‍ എന്ന് കരുതുന്ന എഴുത്തുകാര്‍ ഇ-മലയാളിക്ക് ദോഷമേ ചെയ്യു. 

see also
താമര വിരിയുന്ന സൂര്യോദയങ്ങള്‍ (സരോജ വര്‍ഗ്ഗീസിന്റെ സര്‍ഗ സ്രുഷ്ടികള്‍ )

പ്രതികരിക്കേണ്ടത് ഒരെഴുത്തുകാരന്റെ സമൂഹത്തോടുള്ള പ്രതിബദ്ധത (ഡോ. നന്ദകുമാര്‍ ചാണയിലിന്റെ ചിന്താലോകം) 

ഇവിടെയും മികച്ച സാഹിത്യ സംഭാവനകള്‍; നാട്ടില്‍ അവഗണന: (കോരസണ്‍ വര്‍ഗീസിന്റെ എഴുത്തിന്റെ ലോകം)

അമേരിക്കയിലെ മലയാളി എഴുത്തുകാര്‍ കൂടുതല്‍ ജ്ഞാനമുള്ളവര്‍; ലോകം കണ്ടവര്‍: (ജോസഫ് പടന്നമാക്കലിന്റെ സാഹിത്യ സപര്യ)
ഫ്‌ളോറിഡ, ക്രുഷി, എഴുത്ത്, കറ്റാര്‍ വാഴ സ്പിരിറ്റ്: ആനന്ദലബ്ധിക്കിനിയെന്തു വേണം (ചിന്തയിലും ജീവിതത്തിലും വ്യത്യസ്തനായ ആന്‍ഡ്രൂസ് ചെറിയാന്‍)
ഫ്‌ളോറിഡ, ക്രുഷി, എഴുത്ത്, കറ്റാര്‍ വാഴ സ്പിരിറ്റ്: ആനന്ദലബ്ധിക്കിനിയെന്തു വേണം (ചിന്തയിലും ജീവിതത്തിലും വ്യത്യസ്തനായ ആന്‍ഡ്രൂസ് ചെറിയാന്‍)
ഫ്‌ളോറിഡ, ക്രുഷി, എഴുത്ത്, കറ്റാര്‍ വാഴ സ്പിരിറ്റ്: ആനന്ദലബ്ധിക്കിനിയെന്തു വേണം (ചിന്തയിലും ജീവിതത്തിലും വ്യത്യസ്തനായ ആന്‍ഡ്രൂസ് ചെറിയാന്‍)
Join WhatsApp News
Sudhir Panikkaveetil 2018-09-13 22:29:04
ഫ്ലോറിഡയിലെ ഒന്നാം തമ്പുരാന് അഭിവാദനങ്ങൾ !
തമ്പുരാൻ വെറ്റില ചെല്ലത്തിൽ നിന്നും മുറുക്കാനിത്തിരി 
ചുണ്ണാമ്പ് ചോദിച്ച് വരുന്ന യക്ഷികൾക്ക് കൊടുക്കുക. കറ്റാർ 
വാഴയുടെ നീര് സേവിച്ച് ഭേഷായിട്ട്  ഇ മലയാളി 
വായനക്കാർക്കായി എന്തെങ്കിലും മണിപ്രവാള 
കൃതികൾ രചിക്കുക. 
Jack Daniel 2018-09-13 23:44:54
കറ്റാർവാഴയിൽ നിന്ന് സ്പിരിറ്റ് ഉണ്ടാക്കുന്ന വിധം ഒന്ന് ഈ -മലയാളിയിൽ എഴുതുമോ .  അത് കുടിച്ചിട്ടുവേണം 
എനിക്ക് ചിലതൊക്കെ എഴുതാൻ - എത്രനാളായി പെന്തികൊസ്തുകാര് എന്നെ അവരുടെ സ്പിരിറ്റിന്റെ അടിമയാക്കിയിരിക്കുന്നു .  നല്ല സ്പിരിറ്റ് തരാം എന്ന് പറഞ്ഞാണ് അവർ എന്നെ കൂട്ടിക്കൊണ്ടുപോയത് . സഹാറ മരുഭൂമിയിൽ പോയതുപോലെയുണ്ട് .   ചേട്ടന്റെ സ്പിരിറ്റിനെ എന്റെ ദേഹത്തോട്ട് ഒന്ന് കേറ്റിക്കെ ബാക്കിയൊക്കെ ഞാൻ ഏറ്റു - ദൈവത്തിന്റെ പേരുപറഞ്ഞു കുറെ അവന്മാർ ഇവിടെ കിടന്നു കളിക്കുന്നുണ്ട് - സ്പിരിറ്റിന്റെ ശക്തി ഞാൻ കാണിച്ചു കൊടുക്കാം 

Sudhir Panikkaveetil 2018-09-14 08:47:12
ഇ മലയാളിയുടെ അവാർഡ് നിശയിൽ 
ആൻഡ്രുസ് അവാർഡ് ഏറ്റ്  വാങ്ങുമ്പോൾ 
സദസ്സ് കയ്യടിച്ച് " ഫ്ലോറിഡയിലെ തമ്പുരാൻ"
എന്ന പദവി കൂടി കൊടുക്കേണ്ടതാണ്. വിശ്രമ 
ജീവിതം നയിക്കുന്നവർക്ക് നല്ല കര്ഷകരാകാം 
പ്രകൃതിയെ സ്നേഹിക്കാം എന്നൊക്കെ ഇദ്ദേഹം 
നമ്മെ കാണിച്ച് തരുന്നു. സ്വർഗ്ഗവും നരകവും എന്ന് 
ചൊല്ലി കലഹിക്കുകയും പിരിയുകയും 
ചെയ്യുന്നവരെ തന്റെ എഴുത്തിലൂടെ 
ബോധവാന്മാരാക്കുന്നു.  ധന്യമാകട്ടെ 
താങ്കളുടെ ജീവിതം. ആശംസകൾ !
Jyothylakshmy Nambiar 2018-09-14 01:59:34
Congratulations. All the best  
George V 2018-09-14 07:32:27
ശ്രി ആൻഡ്രൂസിന്റെ രചനകൾ ബൈബിളിനെ സംബന്ധിച്ചു ഒത്തിരി വെളിച്ചം നല്കുന്നവ ആണ്. ആ വെളിച്ചം വിശ്വാസികളിൽ എത്താതിരിക്കേണ്ടത് പുരോഹിത താല്പര്യം ആയതുകൊണ്ട് അവർ അദ്ദേഹത്തെ വേദ വിരോധി, സഭക്കെതിരെ പ്രവർത്തിക്കുന്നവൻ എന്നൊക്കെ ആണ് വിശേഷിപ്പിക്കുന്നത്. അതൊന്നും കാര്യമാക്കാതെ സധൈര്യം തന്റെ കർമം തുടരുന്ന ശ്രി ആൻഡ്രൂസിന് എല്ലാവിധ ആശംസകളും. പുരോഹിത ഭാവന ആയ സ്വർഗം കൊതിച്ചും നരകം പേടിച്ചും മരിച്ചു ജീവിക്കുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. വരും തലമുറ എങ്കിലും രക്ഷപെടാൻ ആൻഡ്രൂസിനെപ്പോലുള്ളവർക്കു സാധിക്കട്ടെ. അദ്ദേഹം സ്വീകരിച്ച retirement life ഏവർക്കും മാതൃക ആണ് എന്ന് കൂടി പറയട്ടെ 
vayankaaran 2018-09-14 10:48:11
ഫ്ലോറിഡയിലെ ഒന്നാം തമ്പുരാനല്ലേ?
ഒരു പാട്ട് ഓർമ്മ വരുന്നു. "തമ്പ്രാൻ 
തൊടുത്തത് മലരമ്പ് , തമ്പ്രാട്ടി കോർത്തത് 
പൂമാല".  അമേരിക്കയിൽ വന്ന മഹാബലി ആൻഡ്രുസ്സിന്റെ 
തൊടിയും വൃക്ഷലതാദികളും കണ്ട് 
ഇതല്ലേ നാം ഭരിച്ചിരുന്ന കേരള നാട് എന്ന് 
ശങ്കിച്ചു പോയി എന്ന് വാർത്ത മാധ്യങ്ങൾ 
റിപ്പോർട് ചെയ്തത് ഓർക്കുമ്പോൾ കലാലയ 
ജീവിത കാലത്തെ പൂർവ കാമുകിമാർ ഇപ്പോഴും 
പൂമാല കോർത്ത് തമ്പ്രാനെ കാത്തിരിക്കാൻ 
ഇഷ്ടം പോലെ പൂക്കൾ വിരിയുന്ന പൂങ്കാവനം 
തന്നെയാകും  ഒന്നാം തമ്പുരാന്റെ കൊട്ടാരപ്പറമ്പ് .
അഭിനന്ദങ്ങൾ ആൻഡ്രു. 
വിദ്യാധരൻ 2018-09-14 12:02:01
തോളത്തു തൂമ്പയും ഏന്തിനില്ക്കും കർഷകാ നീ 
അച്ഛന്റെ  ഓർമ്മ എന്നിൽ ഉണർത്തിടുന്നു 
രസതന്ത്രം സംരക്ഷണോപാധിയാക്കി  
തണുപ്പിച്ച പച്ചക്കറിയാൽ ക്റിവച്ചുകൂട്ടി
പണവും പ്രതാപവും നേടിടാനായി 
അഹോരാത്രം പണിചെയ്യിതിടും ഏറെപേർക്കും 
എവിടുന്നു കിട്ടുന്നു സമയം നിങ്ങളെപ്പോൽ 
പച്ചക്കറി കൃഷി ചെയ്യ്തിടാനായ് ?
ഉണ്ട് ഞങ്ങൾക്ക് പഞ്ചസാര രോഗം 
കൂടാതെ കൊളസ്ട്രോളും രക്തസമ്മർദ്ദോം
പാട്പെടുന്നു ശ്വാസം നേരെ വലിച്ചിടാനായ് 
കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെന്നിരിക്കിലും 
ആരു തന്നെ  അവാർഡിനായി  തിരഞ്ഞെടുത്തു 
ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകും താന്തോന്നിയെ ?
നാട് ഓടുമ്പോൾ നടുവേ ഓടണം എന്ന തത്വം 
കാറ്റിൽ പറത്തി എപ്പഴും കൊമ്പ് കോർത്തിടുന്നു 
നോട്ടപുള്ളിയാണ് താൻ സൂക്ഷിച്ചു നടന്നിടേണം 
റോഡിൽ പതുങ്ങി ഇരിപ്പുണ്ട് പരീശന്മാർ കുടുക്കാൻ. 
തന്നെപ്പോലെ ഒരുത്തനായിരുന്ന യേശു പണ്ട് 
ക്രൂശിച്ചവർ അവനെ അവരോട് എതിർത്ത നേരം 
പിന്നീട് അവർ അവനെ വിറ്റു കാശു നേടി 
ജീവിതം സുഖിച്ചു മദിച്ചു തകർത്തിടുന്നു. 
നിഷേധിയാം തന്നെ എനിക്കിഷ്ടമാണ് 
ശിഷ്യനാക്കുക എന്നെയും ഒത്തുവന്നാൽ 
ഉണ്ടാക്കിടാം എനിക്കു പണവും പ്രതാപവും 
തോമയുടെ സുവിശേഷം വിറ്റും പറഞ്ഞു നാട്ടിൽ 
ആക്കാം തന്നെ ദൈവ പുത്രൻ തന്റെ കാലശേഷം 
ഇല്ല തരുന്നില്ല അഭിന്ദനങ്ങൾ ഒന്നും ഇപ്പോൾ 
തന്നിട്ട് പ്രയോചനം ഇല്ലതിന് പുല്ല് വില  കൊടുത്തിടുമ്പോൾ
നന്നായി കൃഷി ചെയ്യുക ചേന ചേമ്പ് കാച്ചിൽ 
തന്നീടും അത് വിരേചന സുഖ മലശോധനേം 
നന്നായി പാട് പെടുന്നു ഞങ്ങൾ അതിനായി ഇങ്ങു ദൂരെ 

അമ്മ 2018-09-14 19:22:08
അഭിനന്ദനങ്ങൾ! ശ്രീ.ആൻഡ്രൂസ്,താങ്കൾ തീർച്ചയായും അവാർഡിനു അർഹനാണ്.ഫ്ലോറിഡയിലെ ഒന്നാം തമ്പുരാൻ !
ആത്മാർത്ഥമായും സത്യസന്ധമായും ഉത്തരം പറഞ്ഞിരിക്കുന്നതു കണ്ടപ്പോൾ അഭിനന്ദിക്കണമെന്നു തോന്നി.
നിലപാട് എന്തുമായിക്കൊള്ളട്ടെ അതിൽ ഉറച്ചുനിൽക്കാനുള്ള കഴിവ് ഒരു കഴിവുതന്നെയാണ്.അചഞ്ചലമായ മനസ്സിന്റെ
ഉടമയാണ് ശ്രീ.ആൻഡ്രൂസ്.എഴുത്തിലും കൃഷിയിലും ഒരുപോലെ  വ്യാപൃതനായിരിക്കുന്ന ശ്രീ.ആൻഡ്രൂസിന്റെ ലോകം
സുന്ദരമായിരിക്കുമെന്നതിൽ സംശയമില്ല.ബുള്ളികൾക്കു ചുട്ട മറുപടി കൊടുക്കാൻ മടിക്കാത്തശ്രീ.ആൻഡ്രൂസ്സിനെ 
കണ്ടുപഠിക്കാൻ പലതുമുണ്ടു്.ചില ചോദ്യങ്ങൾക്കു ഒരു ബുള്ളിതെറ്റായ ഉത്തരങ്ങൾകൊടുത്തു നല്ലപിള്ളയായി
ചമയുന്നതു കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി.അപ്രസക്തങ്ങളായ ചോദ്യങ്ങൾആരോടും ചോദിച്ചിട്ടില്ല.എല്ലാവരോടും ഒരേ
ചോദ്യങ്ങൾ തന്നെയാണ് ചോദിച്ചിരിക്കുന്നത്, ഈ അസാധാരണ വ്യക്തിത്വത്തിന്അവാർഡു നൽകിയ ഈമലയാളിക്കും അഭിനന്ദനങ്ങൾ!.
പ്രകൃതിയോട് ഇണങ്ങിച്ചേരുമ്പോളുണ്ടാകുന്ന അനുഭൂതി,അത് അനുഭവിച്ചറിയേണ്ടതുതന്നെയാണ് .
P R Girish Nair 2018-09-15 01:40:26

Hearty Congratulations and best wishes Mr. Andrews, best regards !!!!

Thank You All -from andrew 2018-09-15 14:08:11

Thanks to all the Well-wishers, Commenters, Readers & E Malayalee.

Pls. see the translation/ correction – 3rd Para, line :-3-4 ‘’  അ ആശയഹലളി .......

It is a problem that occurs when Fonts are transferred. Pls. read it as  Andrews Cherian or A Bible for the new Millennium – in FaceBook.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക