ഫിലഡല്‍ഫിയ: മാസങ്ങള്‍ പിന്നിട്ട
തയാറെടുപ്പുകള്‍ക്കും, കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട് ഈ ശനിയാഴ്ച്ച
(സെപ്റ്റംബര്‍ 15) ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന് കാത്തലിക്
ഹെറിറ്റേജ് ദിനം ആഘോഷിക്കുന്നു. ഐ. എ. സി. എ. യുടെ റൂബി ജൂബിലി
വര്‍ഷത്തില്‍ നടത്തപ്പെടുന്ന കാത്തലിക് ഹെറിറ്റേജ് ദിനാഘോഷങ്ങളില്‍
മുഖ്യാതിഥിയായി പങ്കെടുക്കുന്നത് പേപ്പല്‍ നൂണ്‍ഷ്യോ (മാര്‍പാപ്പയുടെ
അമേരിക്കന്‍ സ്ഥാനപതി) ആര്‍ച്ച് ബിഷപ് അഭിവന്ദ്യ ക്രിസ്റ്റോഫ് പിയര്‍ ആണ്.
വത്തിക്കാന്‍ സ്ഥാനപതിയോടൊപ്പം ഫിലാഡല്‍ഫിയാ അതിരൂപതയില്നിന്നും
ആക്സിലിയറി ബിഷപ് അഭിവന്ദ്യ ജോണ്‍ മക്കിന്ടയര്, കോട്ടയം ആര്‍ച്ച്ബിഷപ്
അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട്, ചിക്കാഗോ സീറോമലബാര്‍ രൂപതാബിഷപ്
മാര്‍ ജേക്കബ് അങ്ങാടിയത്ത്, സീറോ മലങ്കരസഭയുടെ വടക്കേ അമേരിക്ക-കാനഡ
എന്നിവയുടെ ചുമതല വഹിക്കുന്ന ബിഷപ് ഫീലിപ്പോസ് മാര്‍ സ്റ്റെഫാനോസ്
എന്നിവരും തിരുക്കര്‍മ്മങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും.
ശനിയാഴ്ച്ച കൃത്യം മൂന്നരമണിക്ക് വിശിഷ്ടാതിഥികള്‍ക്കുളള സ്വീകരണത്തോടെ
ആഘോഷപരിപാടികള്‍ ആരംഭിക്കും. സീറോമലബാര്‍ പള്ളിയില്‍ നടക്കുന്ന കമനീയമായ
സ്വീകരണഘോഷയാത്രക്ക് ആദ്യകുര്‍ബാനസ്വീകരിച്ച മുപ്പതോളം കുട്ടികള്‍,
താലപ്പൊലിയേന്തിയ നാന്തു വനിതകള്‍, യുവജനങ്ങള്‍ നേതൃത്വം നല്കുന്ന
ശിങ്കാരിമേളം, മുത്തുക്കുടകളുടെ അകമ്പടി എന്നിവ വിശിഷ്ടാതിഥിസ്വീകരണത്തിë
പ്രൌഡിയേകും.
സ്വീകരണഘോഷയാത്രയെതുടര്‍ന്ന് വത്തിക്കാന്‍ ആംബാസഡര്‍
മുഖ്യകാര്‍മ്മികനായുള്ള കൃതജ്ഞതാബലിയര്‍പ്പണം. നാലു വൈദിക ശ്രേഷ്ഠരും,
അനേകം വൈദികരും സഹകാര്‍മ്മികരാവും.
തെരഞ്ഞെടുക്കപ്പെട്ട 24 കുടുംബങ്ങള്‍çള്ള പേപ്പല്‍ ബ്ലസിംഗ്,
ഇരുപത്തിയഞ്ച്, നാന്ത്, അന്‍പത് എന്നീ മൈല്‍സ്റ്റോണ്‍ ജൂബിലികള്‍
ആഘോഷിക്കുന്ന ദമ്പതിമാര്‍ക്കുള്ള വിശേഷാശീര്‍വാദം, ഐ. എ. സി. എ. യുവജന
വിഭാഗത്തിന്റെ ഉത്ഘാടനം, പൊതുസമ്മേളനം, കലാപരിപാടികള്‍, സ്നേഹവിരുന്ന്
എന്നിവയാണ് ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നത്.
ഇന്‍ഡ്യന്‍ കത്തോലിക്കരുടെ ശ്രേഷ്ഠമായ പൈതൃകവും, പാരമ്പര്യങ്ങളും
ഒത്തുചേരുന്ന ഈ സമ്മേളനത്തിലേക്ക് എല്ലാ മലയാളികളെയും ഭാരവാഹികള്‍
ക്ഷണിക്കുന്നു.
കേരളീയ ക്രൈസ്തവപൈതൃകവും, പാരമ്പര്യങ്ങളും അമേരിക്കയിലും അഭംഗുരം
കാത്തുസൂക്ഷിക്കുന്ന സീറോമലബാര്‍, സീറോമലങ്കര, ക്നാനായ, ലത്തീന്‍ എന്നീ
ഭാരതീയകത്തോലിക്കര്‍ ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍ എന്ന
ആപ്തവാക്യത്തിലൂന്നി ഒരേ കുടക്കീഴില് ഒത്തുചേര്‍ന്ന് ആണ്ടുതോറും
നടത്തിവരുന്ന ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷങ്ങള്‍ ഈ വര്‍ഷം
സെപ്റ്റംബര്‍ 15 നാണ് നടക്കുന്നത്.
ഫിലാഡല്‍ഫിയ സെ. ജോണ്‍ ന}മാന്‍ ക്നാനായ കാത്തലിക് മിഷന് ഡയറക്ടര്‍ റവ.
ഫാ. റെന്നി കട്ടേല്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും, സെന്റ് ജൂഡ്
സീറോമലങ്കരപള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട് വൈസ് ചെയര്‍മാനും,
സീറോമലബാര്‍ പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ഇന്‍ഡ്യന്‍
ലാറ്റിന്‍ കാത്തലിക് മിഷന് ഡയറക്ടര്‍ റവ. ഫാ. ഷാജി സില്‍വ എന്നിവര്‍
ഡയറക്ടര്‍മാരുമായ ഐ. എ. സി. എ. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചാര്‍ലി
ചിറയത്ത് പ്രസിഡന്റ്, ഫിലിപ് ജോണ്‍ (ബിജു) വൈസ് പ്രസിഡന്റ്, തോമസ്കുട്ടി
സൈമണ്‍ ജനറല്‍ സെക്രട്ടറി, മെര്ലിന് അഗസ്റ്റിന് ജോയിന്റ് സെക്രട്ടറി,
സണ്ണി പടയാറ്റില്‍ ട്രഷറര്‍, സാമുവേല്‍ ചാക്കോ ജോയിന്റ് ട്രഷറര്‍,
സബ്കമ്മിറ്റി ചെയര്‍ പേഴ്സണ്‍സ് ആയി ജോസ് മാളേയ്ക്കല്‍, മെര്‍ലി
പാലത്തിങ്കല്‍, ജോസഫ് മാണി, അനീഷ് ജയിംസ്, ജോര്‍ജ് നടവയല്‍, റോമിയോ ഡാല്ഫി,
സേവ്യര്‍ മൂഴിക്കാട്ട്, ഫിലിപ് എടത്തില്‍, അലക്സ് ജോണ്‍, തോമസ്
നെടുമാക്കല്‍, ഓസ്റ്റിന്‍ ജോണ്‍, ജോര്‍ജ് ഓലിക്കല്‍, ജോസഫ് സക്കറിയാ,
ജസ്റ്റിന് തോമസ് എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
40 വര്‍ഷങ്ങളിലെ തേജസുറ്റ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക്
വിശിഷ്യാ മലയാളികത്തോലിക്കര്‍ക്ക് മാതൃകയായി പരിലസിക്കുന്ന ഫിലാഡല്‍ഫിയാ
ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന് (ഐ. എ. സി. എ.) വളര്‍ച്ചയുടെ
ചരിത്രനാളുകള്‍ പിന്നിട്ട് റൂബി ജൂബിലി നിറവില്‍ തിളങ്ങുന്നു.