Image

മമതാ ബാനര്‍ജി പങ്കെടുക്കാനിരുന്ന ഷിക്കാഗോയിലെ പരിപാടി റദ്ദാക്കാന്‍ സംഘാടര്‍ക്കുമേല്‍ സമ്മര്‍ദ്ദം

Published on 13 September, 2018
മമതാ ബാനര്‍ജി പങ്കെടുക്കാനിരുന്ന ഷിക്കാഗോയിലെ പരിപാടി റദ്ദാക്കാന്‍ സംഘാടര്‍ക്കുമേല്‍ സമ്മര്‍ദ്ദം
കൊല്‍ക്കത്ത: പശ്ചിമ ബെംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കാനിരുന്ന ഷിക്കാഗോയിലെ പരിപാടി റദ്ദാക്കാന്‍ സംഘാടര്‍ക്കുമേല്‍ ആര്‍.എസ്.എസും ബി.ജെ.പിയും സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്.

സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ 125-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയിലാണ് മമത പങ്കെടുക്കാനിരുന്നത്. ഷിക്കാഗോയിലെ വിവേകാനന്ദ വേദാന്ത സൊസൈറ്റിയായിരുന്നു സംഘാടകര്‍. പരിപാടിയില്‍ പങ്കെടുക്കാമെന്ന് മമത സംഘാടകരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സംഘാടകര്‍ പരിപാടി റദ്ദാക്കാന്‍ തീരുമാനിച്ചുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് ഡെറിക് ഒബ്രിയാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഷിക്കാഗോ പ്രസംഗത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് ഷിക്കാഗോയില്‍ പ്രധാനപ്പെട്ട ഒരു പരിപാടിയെ നടക്കാവൂ എന്നതായിരുന്നു ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നിലപാടെന്ന് അദ്ദേഹം ആരോപിച്ചു. ഗ്ലോബല്‍ ഹിന്ദു കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ മോഹന്‍ ഭാഗവതാണ് പങ്കെടുക്കുന്നത്. മറ്റൊരു പരിപാടി നടത്തുന്നത് തടയാനാണ് ബി.ജെ.പിയും ആര്‍.എസ്.എസ്സും സമ്മര്‍ദ്ദം ചെലുത്തിയത് എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം.

അതിനിടെ, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം രംഗേെത്താത്തി. മമതയുടെ ഷിക്കാഗോ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചിട്ടില്ലെന്ന് മന്ത്രാലയം പ്രതികരിച്ചു. ഷിക്കാഗോ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആരും വിദേശ മന്ത്രാലയത്തെ സമീപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അനുമതി നിഷേധിച്ചിട്ടുമില്ലെന്ന് വിദേശ മന്ത്രാലയ വ്കാതവ് രവീഷ് കുമാര്‍ പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. (Mathrubhumi)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക