Image

ന്യൂയോര്‍ക്ക് സെനറ്റ് ഡമോക്രാറ്റിക് പ്രൈമറിയില്‍ ജൂലിയ സലസറിന് അട്ടിമറി വിജയം

പി പി ചെറിയാന്‍ Published on 14 September, 2018
ന്യൂയോര്‍ക്ക് സെനറ്റ് ഡമോക്രാറ്റിക് പ്രൈമറിയില്‍ ജൂലിയ സലസറിന് അട്ടിമറി വിജയം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്ററിലേക്ക് സെപ്റ്റംബര്‍ 13 ന് നടന്ന പ്രൈമറിയില്‍ ഡമോക്രാറ്റി സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥി ജൂലിയ സലസറിന് അട്ടിമറി വിജയം.


ബ്രൂക്ക്‌ലിന്‍ 18th ഡിസ്ട്രിക്റ്റില്‍ നിന്നും കഴിഞ്ഞ 16 വര്‍ഷമായി തുടര്‍ച്ചയായി ജയിച്ചു വന്നിരുന്ന ഡമോക്രാറ്റിക് സീനിയര്‍ പാര്‍ട്ടി നേതാവ് മാര്‍ട്ടിന്‍ ഡൈലമയാണ് ജൂലിയ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 88% വോട്ടുകളില്‍ 58% നേടിയാണ് വന്‍ വിജയം കരസ്ഥമാക്കിയത്.


റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവര്‍ ഗര്‍ഭചിദ്രത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിച്ചത് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയെ ചൊടിപ്പിച്ചിരുന്നു.


തിരഞ്ഞെടുപ്പ് സമയങ്ങളില്‍ വിവാദ നായികയായിരുന്ന ഇവര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.


ഫ്‌ളോറിഡായില്‍ ജനിച്ച ഇവര്‍ കൊളംബിയായില്‍ നിന്നുള്ള ഇമ്മിഗ്രന്റായിരുന്നുവെന്ന് ഒരു പത്ര റിപ്പോര്‍ട്ടും, ട്രസ്റ്റ് ഫണ്ടിനെ കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങളും വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു.


എതിര്‍ സ്ഥാനാര്‍ത്ഥി മാര്‍ട്ടിന്‍ 2002 ല്‍ സ്‌റ്റേറ്റ് സെനറ്റ് ഡമോക്രാറ്റിക്ക് കോണ്‍ഫ്രന്‍സ് ലീഡര്‍ഷിപ്പിലെ ഒരംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്ത് വര്‍ഷം ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ അംഗങ്ങളായിരുന്ന മാര്‍ട്ടിന്‍ പിന്നീടാണ് സെനറ്റംഗം ആയത്. മാര്‍ട്ടിന്റെ പരാജയം അപ്രതീക്ഷിതമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക