Image

ഗോവ മുഖ്യമന്ത്രി പരീക്കര്‍ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍

Published on 14 September, 2018
ഗോവ മുഖ്യമന്ത്രി  പരീക്കര്‍ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍

പനാജി:  ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രിയില്‍. ആമാശയത്തില്‍ അര്‍ബുധം ബാധിച്ചതിനെ തുടര്‍ന്ന്‌ അമേരിക്കയില്‍ ചികിത്സയിലായിരുന്ന പരീക്കര്‍ ഇക്കഴിഞ്ഞ ആറാം തീയതിയാണ്‌ തിരിച്ചെത്തിയത്‌. എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ്‌ വീണ്ടും ആശുപത്രിയിലേക്ക്‌ മാറ്റിയിരിക്കുന്നത്‌.

ബി ജെ പി എം എല്‍ എയും സ്‌പീക്കറുമായ മൈക്കല്‍ ലോബോയോണ്‌ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്‌. ഈവര്‍ഷമാദ്യം മൂന്നുമാസത്തോളം പരീക്കര്‍ അമേരിക്കയില്‍ ചികിത്സയിലായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക