Image

ഡിഎംകെയുടെ മുതര്‍ന്ന നേതാവുമായ ടി.ആര്‍.ബാലുവിനെ പാര്‍ട്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു

Published on 14 September, 2018
ഡിഎംകെയുടെ മുതര്‍ന്ന നേതാവുമായ ടി.ആര്‍.ബാലുവിനെ പാര്‍ട്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു
മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെയുടെ മുതര്‍ന്ന നേതാവുമായ ടി.ആര്‍.ബാലുവിനെ പാര്‍ട്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റ ശേഷം എം.കെ.സ്റ്റാലിന്‍റെ മറ്റൊരു സുപ്രധാന നിയമനമാണിത്. കാവേരി മേഖലയില്‍ നിന്നുള്ള ശക്തനായ നേതാവാണ് ബാലു. ഡല്‍ഹിയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഡിഎംകെയും മുഖമായും ബാലു പ്രവര്‍ത്തിച്ചു വരികയാണ്. എച്ച്‌.ഡി.ദേവഗൗഡ, ഐ.കെ.ഗുജ്റാള്‍, എ.ബി.വാജ്പേയ്, ഡോ.മന്‍മോഹന്‍ സിംഗ് എന്നിവര്‍ നേതൃത്വം നല്‍കിയ സര്‍ക്കാരുകളില്‍ എല്ലാം അദ്ദേഹം മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. എസ്.ദുരൈ മുരുഗന് പിന്‍ഗാമിയായിട്ടാണ് ബാലു പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്. ദുരൈ മുരുഗനെ സ്റ്റാലിന്‍ അധികാരമേറ്റതിന് പിന്നാലെ പാര്‍ട്ടി ട്രഷററായി നിയമിച്ചിരുന്നു. പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം സ്റ്റാലിന് അടുപ്പക്കാരെ തലപ്പത്ത് നിയോഗിക്കുന്നതിന്‍റെ ഭാഗമായാണ് ബാലുവിനും പ്രധാന പദവി ലഭിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക