Image

ഹേലിയുടെ ഔദ്യോഗിക വസതിയില്‍ കര്‍ട്ടനുകള്‍ ദുര്‍വ്യയമെന്ന് ന്യൂയോര്‍ക്ക് ടൈംസ്

Published on 14 September, 2018
ഹേലിയുടെ ഔദ്യോഗിക വസതിയില്‍ കര്‍ട്ടനുകള്‍ ദുര്‍വ്യയമെന്ന് ന്യൂയോര്‍ക്ക് ടൈംസ്
യു.എന്നിലെ അമേരിക്കന്‍ അമബാസഡര്‍ നിക്കി ഹേലിയുടെ ഔദ്യോഗിക വസതിയില്‍ കര്‍ട്ടനുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ വര്‍ഷം 52,701 ഡോളര്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചെലവിട്ടത് ദുര്‍വ്യയമെന്ന് ന്യൂയോര്‍ക്ക് ടൈംസ്

എന്നാല്‍ 2016 ല്‍ ഒബാമ ഭരണകാലത്താണ് കര്‍ട്ടനുകള്‍ വാങ്ങാനുള്ള തീരുമാനം കൈകൊണ്ടതെന്നും ഇതില്‍ ഹേലിക്ക് പങ്കില്ലെന്നുമവരുടെ വക്താവ് . 

ഹൗസിങ്ങ് ആന്‍ഡ് അര്‍ബന്‍ ഡവലപ്‌മെന്റ് സെക്രട്ടറി ബെന്‍ കാര്‍സണ്‍ 31,000 ഡോളര്‍ (22,26,252 രൂപ) ചെലവിട്ട് ഭക്ഷണ മുറിക്കായി ഫര്‍ണീച്ചര്‍ വാങ്ങിയത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് കാര്‍സണെ സ്ഥാനത്തു നിന്നും നീക്കാന്‍ പോലും പ്രസിഡന്റ് ട്രമ്പ് ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിലും വലിയ തുകയാണ് വസതിയിലെ കര്‍ട്ടനുകള്‍ക്കായി ഹേലി ചെലവിട്ടതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎന്‍ ആസ്ഥാനത്തിനു തൊട്ടടുത്തുള്ള ഔദ്യോഗിക വസതി ഉപയോഗിക്കുന്ന ആദ്യ സ്ഥാനപതി കൂടിയാണ് ഹേലി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക