Image

പുകവലിക്കുന്നവര്‍ക്ക് ജോലി നിഷേധിക്കും

പി.പി.ചെറിയാന്‍ Published on 02 July, 2011
പുകവലിക്കുന്നവര്‍ക്ക് ജോലി നിഷേധിക്കും
ഫോനിക്‌സ് (അരിസോണ): അമേരിക്കയിലെ പ്രമുഖ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയായി “ഹുമാന”(HUMANA) ജൂലായ് 1 മുതല്‍ പുകവലിക്കുന്നവര്‍ക്ക് ജോലി നല്‍കുന്നതല്ല. ജോലിക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഡ്രഗ് ടെസ്റ്റിന് വിധേയരാക്കുന്നതോടൊപ്പം പുകവലിയുമായി ബന്ധപ്പെട്ട 'നിക്കോട്ടിന്‍'പരിശോധനയ്ക്കും വിധേയരാക്കേണ്ടിവരുമെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. രണ്ടുവര്‍ഷം മുമ്പ് 'ഹുമാന'കമ്പനി ഈ പരിശോധന ഒഹായൊയില്‍ നടപ്പാക്കിയിരുന്നത് വിജയകരമായിരുന്നു.

ഇപ്പോള്‍ ഈ കമ്പനിയില്‍ ജോലി ചെയ്യുന്നവരുടെ പുകവലി ശീലം നിര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുന്നില്ലെങ്കിലും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിരുത്സാഹപ്പെടുത്തുമെന്നും ഹുമാന പ്രതിനിധികള്‍ അറിയിച്ചു.

അമേരിക്കയില്‍ ഒരു വര്‍ഷം 443,000 മരണങ്ങള്‍ പുകവലി മൂലം ഉണ്ടാകുന്നുണ്ടെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
പുകവലിക്കുന്നവര്‍ക്ക് ജോലി നിഷേധിക്കും
പുകവലിക്കുന്നവര്‍ക്ക് ജോലി നിഷേധിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക