Image

കന്യാസ്ത്രീകളുടെ തെരുവുസമരം ലോക ചരിത്രത്തില്‍ ആദ്യം; കേരളത്തില്‍ പുതിയ അര്‍ഥിനികള്‍ ഇല്ല, പല മഠങ്ങളും പൂട്ടിപ്പോകും (കുര്യന്‍ പാമ്പാടി)

Published on 14 September, 2018
കന്യാസ്ത്രീകളുടെ തെരുവുസമരം ലോക ചരിത്രത്തില്‍ ആദ്യം; കേരളത്തില്‍ പുതിയ അര്‍ഥിനികള്‍ ഇല്ല, പല മഠങ്ങളും പൂട്ടിപ്പോകും (കുര്യന്‍ പാമ്പാടി)
യൂറോപ്യന്‍ മഠങ്ങളില്‍ ആളില്ലാത്ത കാരണം കേരളത്തെ ആശ്രയിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. അത് മാറി. അവിടത്തെപോലെ ഇവിടെയും ആള്‍ ക്ഷാമം രൂക്ഷമായി. ലോകചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ കൊടുമ്പിരി കൊള്ളുന്ന കന്യാസ്ത്രീ പ്രക്ഷോഭണം മൂലം മഠങ്ങള്‍ സുരക്ഷിതമല്ല എന്ന തോന്നല്‍ ശക്തിപ്പെടുന്നു. മാതാപിതാക്കള്‍ തങ്ങളുടെ പെണ്മക്കളെ അവിടങ്ങളില്‍ നിന്ന് പിന്‍വലിച്ച് തുടങ്ങി.

ആദ്യം ഇതിന്റെ സൂചന തരുന്നത് മറ്റാരുമല്ല ഇന്ത്യയിലെ ഒരു പ്രമുഖ കന്യാസ്ത്രീ തന്നെ. സുപ്രിം കോടതി അഭിഭാഷകയും മുന്‍ ന്യുനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അംഗവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സിസ്റ്റര്‍ ജെസ്സി കുര്യന്‍, ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ കേരളത്തില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സന്ധിയില്ലാ സമരത്തെ നൂറു ശതമാനവും പിന്തുണക്കുന്നതായി പ്രഖ്യാപിച്ചു.

''കന്യാസ്ത്രീകള്‍ സുരക്ഷിതരല്ല. മഠങ്ങളില്‍ അവര്‍ അടിമകളാണ്, അഭിപ്രായ സ്വാതന്ത്ര്യം ഇല്ല. എതിര്‍ത്താല്‍ അവര്‍ക്കു ഭൃഷ്ട്ട് കല്പിക്കും വെറുതെയല്ല മഠങ്ങളില്‍ നിന്ന് മാതാപിതാക്കള്‍ പെണ്മക്കളെ തിരികെണ്ടുപോകുന്നത്,'' എന്ന സിസ്റ്റര്‍ ജെസ്സിയുടെ തുറന്നു പറച്ചില്‍ ആഗോള മാധ്യമങ്ങള്‍ ഏറ്റു പിടിച്ചു. ഏഷ്യാനെറ്റില്‍ സിസ്റ്ററുടെ ദീഘമായ അഭിമുഖം ഉണ്ടായിരുന്നു.

വര്‍ഷങ്ങള്‍ക്കകം പുതിയ അര്‍ഥിനികള്‍ ഇല്ലാതെ കേരളത്തിലെ പല മഠങ്ങളും പൂട്ടിപ്പോകും എന്നാണ് കോട്ടയത്തെ ഒരു സീനിയര്‍ കപ്പൂച്ചിന്‍ വൈദികന്റെ ഡോക്റ്ററല്‍ തീസിസ് തന്നെ. ഡോ.മാത്യു വള്ളിപ്പാലം തെള്ളകം കപ്പൂച്ചിന്‍ സെമിനാരിയില്‍ സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കുന്നു. ഇന്ത്യയില്‍ ഒന്നര ലക്ഷം കന്യാസ്ത്രീകള്‍ ഉണ്ടെന്നാണ് ഡോ .മാത്യുവിന്റെ കണക്ക്.

അദ്ദേഹത്തിന്റെ സ്വന്തം സഹോദരി സിസ്റ്റര്‍ ആലിസ് വള്ളിപ്പാലം ക്ലാരിസ്‌റ് കോണ്‍ഗ്രിഗേഷന്റെ എറണാകുളം പ്രോവിന്‌സില്‍ നാലാം തവണയും പ്രൊവിന്‍ഷ്യാള്‍ ആണ്. ആ പ്രവിശ്യയില്‍ 780 കന്യാസ്ത്രീകള്‍ ഉണ്ട്. കേരളത്തിലെ ഏറ്റം വലിയ പ്രൊവിന്‍സ്. പക്ഷെ ഒരുകാലത്ത് മുപ്പതു വരെ അര്‍ത്ഥിനികള്‍ ഉണ്ടായിരുന്ന സ്ഥാനത്തു ഇക്കൊല്ലം വന്നത് ഒമ്പതു പേര്‍ മാത്രം. ഒരാള്‍ പോലും എത്താത്ത കോണ്‍ഗ്രിഗേഷനുകള്‍ ഒട്ടേറെ. ലോകത്ത് 350 ല്‍ പരം കന്യാ സ്ത്രീ സമൂഹങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.

ജെസ്വിറ്‌സ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ സന്യാസ സഭയാണ് കപ്പുച്ചിന്‍സ് ഉള്‍പ്പെടുന്ന ഫ്രാന്‍സിസ്കന്‍ സഭ. കപ്പൂച്ചിന്‍സ് ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ കറന്റ്‌സിന്റെ എഡിറ്റര്‍. റെവ. ഡോ.സുരേഷ് മാത്യു ശക്തമായി വാദിക്കുന്നു, ബിഷപ് ഫ്രാങ്കോ മുളക്കല്‍ മാറി നില്‍ക്കണമെന്ന്. ഇത് തന്നെയാണ് മുംബൈ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രെഷ്യസിന്റെയും നിലപാട്. പക്ഷെ അദ്ദേഹം അധ്യക്ഷനായ സിബിസിഐ.മനസ് തുറന്നിട്ടില്ല.

മിഷനറീസ് ഓഫ് ജീസസ് എന്ന കന്യാസ്ത്രീ സമൂഹത്തിന്റെ കോട്ടയം ജില്ലയില്‍ കുറവിലങ്ങാട്ടുള്ള മഠത്തിലെ അഞ്ചു അന്തേവാസികള്‍ കൊച്ചിയില്‍ ഹൈക്കോടതിമ്പാകെ പരസ്യമായ സത്യഗ്രഹ സമരം ആരംഭിച്ചത് കൊണ്ടാണ്.കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം പോലീസ് തീരുമാനിച്ചതെന്നു വ്യക്തം. സമരം ഇപ്പോള്‍ ജനം ഏറ്റെടുത്ത മട്ടാണ്. ദിവസേന അവര്‍ക്കു പിന്തുണ ഏറി വരുന്നു.

കുറവിലങ്ങാട് മഠത്തിലെ ഒരു കന്യാസ്ത്രീ 2014 നും 2016 നും ഇടയില്‍ ബിഷപ്പ് തന്നെ പല തവണ മാനഭംഗപ്പെടുത്തി എന്ന് വെട്ടിത്തുറന്നു പറഞ്ഞതാണ് കേരളത്തെയും ഇന്ത്യയെയും ലോകത്തെയും പിടിച്ചു കുലുക്കിയത്.. കന്യാസ്ത്രീക്കൊപ്പം മഠത്തിലെ അഞ്ചു ഇതര കന്യാസ്ത്രീകളും സമൂഹത്തിലെ പ്രമുഖരും അണിനിരന്നതോടെ ആറാം പ്രമാണ ലംഘനം ആഗോളചര്‍ച്ചയില്‍ വന്നു.

പരാതിക്കാരി വെറുമൊരു കന്യാസ്ത്രീ അല്ല. ജലന്ധര്‍ രൂപതയുടെ കീഴിലുള്ള കോണ്‍ഗ്രിഗേഷനില്‍ ഒരു മഠത്തിന്റെ സുപ്പീരിയര്‍ ആയിരുന്നു. നാല്പതടുത്തു പ്രായം. രണ്ടു വര്‍ഷത്തിനുള്ളില്‍ പതിമൂന്നു തവണ കുറവിലങ്ങാട് മഠത്തിന്റെ ഗസ്‌റ്ഹൗസില്‍ വച്ച് ബിഷപ്പ് (54) തന്നെ പീഡിപ്പിച്ചു എന്നാണ് പരാതി. പരാതിപ്പെട്ടതിനു ശേഷം തന്റെ സ്കൂട്ടറിന്റെ ബ്രേക്ക് തകര്‍ത്തു തന്നെ അപായപ്പെടുത്താനും ശ്രമം ഉണ്ടായതായി അവര്‍ പോലീസില്‍ പരാതിപ്പെട്ടു.

പരാതി ജലന്ധര്‍ രൂപതയെ പിടിച്ചുലച്ചു എന്നതിന് സംശയം ഇല്ല. രൂ പതയുടെ ചാന്‍സലര്‍ ആയ ഫാ. ടി.ജോസ് കേരളത്തില്‍ എത്തി സിഎംഐ കോണ്‍ഗ്രിഗേഷന്റെ മുന്‍ പ്രൊവിന്‍ഷ്യല്‍ ഡോ. ജെയിംസ് എര്‍ത്തയിലിനെ കണ്ടു ഒത്തുതീര്‍പ്പിനു ശ്രമിച്ചതില്‍ നിന്ന് ഇത് വ്യക്തമാണ്. പുതിയൊരുമഠം വയ്ക്കാന്‍ പത്തേക്കര്‍ സ്ഥലവും പത്തുലക്ഷം രൂപയും നല്‍കാമെന്നായിരുന്നു വാഗ്ദാനം. കന്യാസ്ത്രീ വീണ്ടും പരാതി നല്‍കി. ഏര്‍ത്തയിലിന്റെ പേരില്‍ കേസ് എടൂത്തു. അറസ്റ്റില്‍ നിന്ന് എര്‍ത്തയില്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
മഠത്തിനു പോലീസ് കാവല്‍ ഏര്‍പ്പെടുത്തിട്ടുമുണ്ട്.

ഇന്ത്യയിലെ സഭാനേതാക്കള്‍ക്കും വത്തിക്കാന്‍ നയതന്ത്ര പ്രതിനിധിക്കും കന്യാസ്ത്രീ പരാതി നല്‍കി, പോലീസ് കേസ് എടുത്ത് കന്യാസ്ത്രീ യില്‍ നിന്നു പലതവണ തെളിവെടുപ്പ് നടത്തി. ജലന്ധറില്‍ പോയി ബിഷ പ്പിനെയും ചോദ്യം ചെയ്തു. എന്നിട്ടും കേസ് എടുത്ത് രണ്ടര മാസം പിന്നിട്ടിട്ടും പ്രതിയെ അറസ്‌റ് ചെയ്യാന്‍ നീക്കമില്ലാത്തത്തില്‍ പ്രതിഷേധിച്ചാണ് കൊച്ചിയില്‍ അവര്‍ സമരമുഖം തുറന്നത്. ആഗോള മാധ്യമങ്ങള്‍ അവരുടെ കാമറകളുമായി അണിനിരന്നു.

ഇതെന്തൊരു ന്യായം? കന്യാസ്ത്രീ പോലീസിനോട് പരാതിപ്പെടുന്നത് 2018 ജൂണ്‍ 17 ന്. പോലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു സമഗ്രമായ അന്വേഷണം നടത്തി. രണ്ടുമാസം കഴിഞ്ഞു ഓഗസ്റ്റ് 25 നു പോലീസിനു വേണ്ടി കേരളഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാഗ്മൂലത്തില്‍ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി അറിയിച്ചു. അതിനു ശേഷവും പോലീസ് അനങ്ങാതിരിക്കുന്നതു കുറ്റാരോപിതനും പൊലീസും തമ്മില്‍ അവിശുദ്ധ ബന്ധം ഉണ്ടെന്നതിന്റെ തെളിവാണെന്ന് റിട്ട. ഹൈക്കോ ടതി ജഡ്ജി കെമാല്‍ പാഷ.മുഖത്തടിച്ച് പറഞ്ഞു. അദ്ദേഹം സത്യഗ്രഹപന്തലില്‍ എത്തി അവര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു. ഇതും നീതിന്യായചരിത്രത്തില്‍ ആദ്യം.

സഭക്കുള്ളില്‍ നിന്നുകൊണ്ട് നടത്താവുന്ന പ്രതിഷേധം പരമാവധി നടത്തിയ ശേഷമാണ് കന്യാസ്ത്രീ വിവരം പുറത്തു പറഞ്ഞതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ആദ്യം ഇടവക വികാരി ഫാ. നി ക്കോളാസിനോട് പരാതിപ്പെട്ടു. അദ്ദേഹം പറഞ്ഞ പ്രകാരം പാലാ ബിഷപ്പ് ജോസഫ് മാര്‍ കല്ലറങ്ങാട്ടിനെ മുമ്പില്‍ പോയി. അദ്ദേഹം നിര്‍ദേശിച്ച പ്രകാരം ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ കണ്ടു. പരാതി വത്തിക്കാനിലേക്കു അയക്കാന്‍ പോലും അദ്ദേഹം കൂട്ടാക്കിയില്ല.

കന്യാസ്ത്രീ ഒറ്റപെട്ടു. അവരുടെ മദര്‍ ജനറല്‍ റെജീന തന്റെ മേലധികാരിയോട് ചേര്‍ന്ന് കന്യാസ്ത്രീയുടെ സന്മാര്‍ഗ്ഗനിഷ്ഠയെ ചോദ്യം ചെയ്യാനാണ് മുതിര്‍ന്നത്. അവരുടെ സ്വഭാവം മോശമാണെന്നുള്ള ഏതോ ഒരു സ്ത്രീയുടെ പഴയ പരാതിമദര്‍ ജനറല്‍ ഉയര്‍ത്തിക്കാട്ടി. പക്ഷെ പരാതിയിന്മേല്‍ ഇത്രയും കാലം എന്തെ നടപടി ഒന്നും എടുക്കാതിരുന്നത് എന്ന ചോദ്യത്തിന് മറുപടിയില്ല. എന്നാല്‍ പരാതി ജലന്ധറില്‍ ബിഷപ്പ് ഹൗസില്‍ എത്തി. ബിഷപ്പ് ഇറക്കിയ ഒരു പ്രസ്താവനയില്‍ ആ പരാതി ഉദ്ധരിക്കുകയും ചെയ്തു.

എന്നാല്‍ മഠത്തിലെ അഞ്ചു ഇതര കന്യാസ്ത്രീകള്‍അനുപമ, ടീന, ജെസ്സി, നീന റോസ്, ജോസഫൈന്‍പരാതിക്കാരിയുടെ പക്ഷം ചേര്‍ന്ന്. പരസ്യമായി രംഗത്തെത്തി. കൊച്ചിയില്‍ നടന്ന സത്യഗ്രഹപന്തലില്‍ അവര്‍ മുന്‍പന്തിയില്‍ സ്ഥാനം പിടിച്ചു. അവരില്‍ പലരും കണ്ണീരടക്കാന്‍ പാടു പെടുന്നുണ്ടായിരുന്നു. അവരില്‍ സിസ്റ്റര്‍ അനുപമ ഏഷ്യാനെറ്റിന്‍െറ പോയിന്റ് ബ്‌ളാങ്ക് എന്ന വിചാരണ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു..റിപ്പോര്‍ട്ടര്‍ ടിവിയിലും അവര്‍ പ്രത്യക്ഷപ്പെട്ടു. ലക്ഷക്കണക്കിന് ആളുകളാണ് പരിപാടികള്‍ കണ്ടത്.

''മദര്‍ ജനറല്‍ റെജീന പരാതിക്കാരി കന്യാസ്ത്രീക്കു അയച്ച ഒരു കത്തില്‍ ''സിസ്റ്ററിനു ബിഷപ്പുമായി എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അത് ഡയലോഗ് മുഖേന പരിഹരിക്കണം'' എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ ബിഷപ്പുമായി ഇനി എന്ത് ഡയലോഗ് ആണ് നടത്തേണ്ടത് ? ഇനിയും കൂടെ കിടക്കണമോ?'' സിസ്റ്റര്‍ അനുപമ പോയിന്റ് ബ്ലാങ്കില്‍ ചോദിക്കുന്നു.
കന്യാസ്ത്രീകളുടെ തെരുവുസമരം ലോക ചരിത്രത്തില്‍ ആദ്യം; കേരളത്തില്‍ പുതിയ അര്‍ഥിനികള്‍ ഇല്ല, പല മഠങ്ങളും പൂട്ടിപ്പോകും (കുര്യന്‍ പാമ്പാടി)കന്യാസ്ത്രീകളുടെ തെരുവുസമരം ലോക ചരിത്രത്തില്‍ ആദ്യം; കേരളത്തില്‍ പുതിയ അര്‍ഥിനികള്‍ ഇല്ല, പല മഠങ്ങളും പൂട്ടിപ്പോകും (കുര്യന്‍ പാമ്പാടി)കന്യാസ്ത്രീകളുടെ തെരുവുസമരം ലോക ചരിത്രത്തില്‍ ആദ്യം; കേരളത്തില്‍ പുതിയ അര്‍ഥിനികള്‍ ഇല്ല, പല മഠങ്ങളും പൂട്ടിപ്പോകും (കുര്യന്‍ പാമ്പാടി)കന്യാസ്ത്രീകളുടെ തെരുവുസമരം ലോക ചരിത്രത്തില്‍ ആദ്യം; കേരളത്തില്‍ പുതിയ അര്‍ഥിനികള്‍ ഇല്ല, പല മഠങ്ങളും പൂട്ടിപ്പോകും (കുര്യന്‍ പാമ്പാടി)കന്യാസ്ത്രീകളുടെ തെരുവുസമരം ലോക ചരിത്രത്തില്‍ ആദ്യം; കേരളത്തില്‍ പുതിയ അര്‍ഥിനികള്‍ ഇല്ല, പല മഠങ്ങളും പൂട്ടിപ്പോകും (കുര്യന്‍ പാമ്പാടി)കന്യാസ്ത്രീകളുടെ തെരുവുസമരം ലോക ചരിത്രത്തില്‍ ആദ്യം; കേരളത്തില്‍ പുതിയ അര്‍ഥിനികള്‍ ഇല്ല, പല മഠങ്ങളും പൂട്ടിപ്പോകും (കുര്യന്‍ പാമ്പാടി)കന്യാസ്ത്രീകളുടെ തെരുവുസമരം ലോക ചരിത്രത്തില്‍ ആദ്യം; കേരളത്തില്‍ പുതിയ അര്‍ഥിനികള്‍ ഇല്ല, പല മഠങ്ങളും പൂട്ടിപ്പോകും (കുര്യന്‍ പാമ്പാടി)കന്യാസ്ത്രീകളുടെ തെരുവുസമരം ലോക ചരിത്രത്തില്‍ ആദ്യം; കേരളത്തില്‍ പുതിയ അര്‍ഥിനികള്‍ ഇല്ല, പല മഠങ്ങളും പൂട്ടിപ്പോകും (കുര്യന്‍ പാമ്പാടി)കന്യാസ്ത്രീകളുടെ തെരുവുസമരം ലോക ചരിത്രത്തില്‍ ആദ്യം; കേരളത്തില്‍ പുതിയ അര്‍ഥിനികള്‍ ഇല്ല, പല മഠങ്ങളും പൂട്ടിപ്പോകും (കുര്യന്‍ പാമ്പാടി)കന്യാസ്ത്രീകളുടെ തെരുവുസമരം ലോക ചരിത്രത്തില്‍ ആദ്യം; കേരളത്തില്‍ പുതിയ അര്‍ഥിനികള്‍ ഇല്ല, പല മഠങ്ങളും പൂട്ടിപ്പോകും (കുര്യന്‍ പാമ്പാടി)
Join WhatsApp News
Kanyasthri 2018-09-14 18:52:51
പ്രിയപ്പെട്ടവരെ,
ആത്മാഭിമാനം സംരക്ഷിക്കാന്‍ സമരം ചെയ്യുന്ന പ്രിയ സഹോദരിമാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ധാരാളം എഴുത്തുകള്‍ നമ്മള്‍ കാണുന്നുണ്ട്. നീതിക്കുവേണ്ടി അഭിഭാഷക വസ്ത്രമണിഞ്ഞ ഒരാളെന്ന നിലയില്‍, ഒരു സമര്‍പ്പിത എന്ന നിലയില്‍ നീതിക്ക് വേണ്ടിയുള്ള എല്ലാ പോരാട്ടങ്ങളും ലക്ഷ്യം കാണട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ജുഡീഷ്യറിയിലും ഗവണ്‍മെന്റ് സംവിധാനങ്ങളിലും വിശ്വസിക്കുകയും അതോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയില്‍ വിവാദവിഷയങ്ങളില്‍ നീതി നടക്കട്ടെ എന്ന് മാത്രമാണ് പറയുവാനുള്ളത്. പക്ഷേ നമ്മള്‍ കാണാതെ പോകുന്ന ചിലകാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക ഒരു അഭിഭാഷക എന്നനിലയിലും വളരെ സംതൃപ്തിയോടെ ജീവിക്കുന്ന സമര്‍പ്പിത എന്നനിലയിലും എന്റെ ഉത്തരവാദിത്തമാണെന്ന് ഞാന്‍ കരുതുന്നു
1. ഈ ദിവസങ്ങളില്‍ കേട്ട ഒരു കമന്റ് സന്യാസിനിമാര്‍ വ്യാപകമായി പീഡിപ്പിക്കപ്പെടുന്നു എന്നാണ്. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത ആരൊക്കെയോ പ്രത്യേക ചില ലക്ഷ്യങ്ങള്‍ വെച്ച് ഉണ്ടാക്കിയതും ആയ ഒരു കാര്യമാണിത്. ജലന്തര്‍ വിഷയത്തെക്കുറിച്ച് അല്ല ഞാന്‍ പറയുന്നത്. പൊതുവേ ഇത്തരം പൊതു ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കുറിച്ചാണ്. കന്യാസ്ത്രീ മഠങ്ങളില്‍ ആരും അടിമകളായി ജീവിക്കുന്നില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ഭരണസംവിധാനം ഉണ്ട്. ഒരു കുടുംബത്തില്‍ എന്നപോലെ ഞങ്ങളുടെ വിഷമങ്ങളും പ്രതിസന്ധികളും പങ്കുവയ്ക്കാന്‍ ഞങ്ങള്‍ക്ക് ഇടമുണ്ട്. ഒരു സഭ അധികാരിയും ഇത്തരം ഒരു ആരോപണം കേട്ടാല്‍ നീ സഹിച്ചോളാന്‍ പറയുമെന്ന് ഞാന്‍ കരുതുന്നില്ല. ഞങ്ങളുടെ വ്രത വാഗ്ദാന സമയത്ത് ഞങ്ങളുടെ അധികാരികളെ ഞങ്ങളുടെ വിശുദ്ധിയുടെ കാവല്‍ക്കാരായി നിയോഗിക്കുന്നു
2. രണ്ടാമതായി കേട്ട് ആരോപണം കന്യാസ്ത്രീകള്‍ കൂട്ടിലടച്ച കിളികളെ പോലെയാണ് എന്നാണ്. ഓരോരുത്തരുടെയും കഴിവും സഭയുടെ ആവശ്യവും അനുസരിച്ച് എല്ലാവരെയും വളര്‍ത്തിയ പാരമ്പര്യമാണ് ക്രൈസ്തവ സന്യാസസഭകള്‍ക്ക് ഉള്ളത്. കുടുംബങ്ങളില്‍ മക്കളെ ആരും അഴിച്ചുവിട്ട് അല്ല വളര്‍ത്തുന്നത് ചില നിയമങ്ങളുണ്ട്, നിയന്ത്രണങ്ങള്‍ ഉണ്ട്. അതിനെ ഒരു കുടുംബ അന്തരീക്ഷത്തില്‍ എടുക്കാന്‍ കഴിയുന്നതാണ് സന്ന്യാസത്തിന്റെ വിജയം. ഞങ്ങളെ സംബന്ധിച്ച് അനുസരണം ഒരു ഭാരമല്ല. അനുസരണത്തില്‍ അനുഗ്രഹം പ്രാപിക്കുന്നു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് കുട്ടികളെ അനുസരണ പഠിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നത്
3. സന്യാസഭവനങ്ങളില്‍ മനുഷ്യാവകാശ ലംഘനങ്ങളും, ലൈംഗിക പീoനവുംനടക്കുന്നു എന്ന് വരുത്തി തീര്‍ക്കുന്നത് ചില ഗൂഡ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ്. അതായത് ക്രൈസ്തവ സമൂഹത്തെ മുഴുവന്‍ അവഹേളിക്കുക എന്ന ലക്ഷ്യം ഈ ദിവസങ്ങളിലൊക്കെ ക്രൈസ്തവ സന്യാസത്തെ കുറിച്ച് നമ്മള്‍ കേട്ട അതിശയിപ്പിക്കുന്ന കഥകള്‍ വിരല്‍ചൂണ്ടുന്നത് ക്രൈസ്തവ സന്യാസത്തെ തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങള്‍ലേക്ക് ആണ്
4. ദാരിദ്ര്യം ബ്രഹ്മചര്യം അനുസരണം ഇവര്‍ ഞങ്ങളെ സംബന്ധിച്ച് ക്രിസ്തുവില്‍ അനുഭവിക്കുന്ന സന്തോഷങ്ങളാണ്. മാനുഷികമായ രീതിയില്‍ അത്രയെളുപ്പമല്ല. ദൈവവിളി എന്ന് പറയുന്നത് ഇതിനാണ്. ജീവിതത്തിന്റെ സഹനങ്ങളെ സ്‌നേഹപൂര്‍വം സഹിക്കാന്‍ കഴിയുന്നത് തന്നെയാണ് സന്ന്യാസത്തിലെ മഹത്വം.
5. 18 വയസ്സ് പൂര്‍ത്തിയാകുന്നതിനു മുമ്പ് സന്യാസം സ്വീകരിക്കുന്നു എന്ന് പറഞ്ഞു വിമര്‍ശിക്കുന്നവരെ കണ്ടു. മഠത്തില്‍ ഒരാള്‍ ചേരാന്‍ വരുമ്പോള്‍ അയാള്‍ക്ക് നേരെ സന്യാസ വസ്ത്രം കൊടുക്കുകയല്ല ചെയ്യുന്നത്. വര്‍ഷങ്ങള്‍ നീളുന്ന പരിശീലനം ഉണ്ട്. നിത്യ വ്രതം സ്വീകരിക്കുന്നതിന് മുമ്പ് പിന്നെയുമുണ്ട് അവസരങ്ങള്‍ ഒരാള്‍ക്ക് ഇത് ജീവിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ ധൈര്യമായി ഇറങ്ങി പോകാമല്ലോ. സന്യാസം എന്നുള്ളത് കുരിശിന്റെ ജീവിതമാണ് എന്നു മറന്നുകൊണ്ട് സന്യാസത്തിലേക്ക് ആരും വരരുത്
6. സഭയുടെ ഇടപെടലുകളെ കുറിച്ചുള്ളതാണ് മറ്റൊരു ആക്ഷേപം. ഓരോ സന്യാസസഭയുടെയും
ഭരണഘടനയ്ക്ക് അനുസരിച്ചാണ് അത് പ്രവര്‍ത്തിക്കുന്നത്. സാധാരണ ഒരു മെത്രാന്മാരും വൈദികരും സഭയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ വരാറില്ല

7. സന്യാസ ജീവിതത്തിന് അതിന്റെ മഹത്വം വേണമെങ്കില്‍ അത് കുരിശിന്റെ വഴി ഉള്ള യാത്രയാക്കണം. മറ്റുള്ളവര്‍ക്ക് വേണ്ടി എരിയുന്ന ജീവിതമാണ് സന്യാസമെന്ന്
മറക്കരുത്. ഞങ്ങള്‍ക്കിടയില്‍ വലിയവരും ചെറിയവരും ഇല്ല ഒരുമിച്ച് ക്രിസ്തുവിലേക്ക് യാത്രചെയ്യുന്നവരാണ് ഞങ്ങള്‍ സമര്‍പ്പിതര്‍

8. സമര്‍പ്പിതരെ കുറിച്ച് ആകുലപ്പെടുന്നവരോട് പറയാനുള്ളത് നിങ്ങളുടെ കുടുംബങ്ങളില്‍നിന്ന് നല്ല ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കുക. ക്രിസ്തുവിന്റെ ആര്‍ദ്ര ഭാവമായി അവര്‍ വളരട്ടെ.

ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കള്‍ എന്ന ബൈബിള്‍ വിശേഷിപ്പിക്കുന്ന ഉപമ ഇപ്പോഴും പ്രസക്തമാണ്. സന്യാസികളുടെ ജീവിതത്തെക്കുറിച്ച് ഓര്‍ത്ത് ഒരുപാട് ആകുലപ്പെടുന്നത് ലക്ഷ്യംവെക്കുന്നത് എന്താണ് എന്ന് തിരിച്ചറിയുക. സന്യാസിനികള്‍ ഒക്കെ ദുഃഖം കടിച്ചമര്‍ത്തി ജീവിക്കുന്നവരാണെന്ന് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള വളരെ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു.സന്യാസ ജീവിതത്തിന്റെ പവിത്രതയും അര്‍ത്ഥവും അറിയാതെ ജീവിതത്തെ അവഹേളിക്കാന്‍ വരുന്നവര്‍ ഞങ്ങള്‍ ചെയ്യുന്ന മറ്റാര്‍ക്കും ചെയ്യാനാകാത്ത വലിയ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ വരുമോ?
ഞങ്ങള്‍ സമര്‍പ്പിതര്‍ സംതൃപ്തരാണ്. ലോകം ഞങ്ങളെ വേട്ടയാടുമ്പോഴും നിങ്ങള്‍ക്കുവേണ്ടി ഉയര്‍ത്തിയ കരങ്ങളുമായി ദിവ്യകാരുണ്യ ഈശോയ്ക് മുന്‍പില്‍ ഞങ്ങള്‍ ഉണ്ടാകും.
'ജെറുസലേം നഗരിയിലെ സ്ത്രീകളോട് ഈശോ പറഞ്ഞതുപോലെ സ്‌നേഹപൂര്‍വ്വം ഞങ്ങളും പറയുന്നു നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓര്‍ത്തു ആകുലപ്പെടുക. ' സന്യാസ ഭവനങ്ങളുടെ സുരക്ഷിതത്വ അന്വേഷണങ്ങളും സന്യാസിനികളെ പുനരധിവസിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളും സമരവേദിയില്‍ ഉയര്‍ത്തിയിരിക്കുന്ന ചില മുദ്രാവാക്യങ്ങളും അത്തരക്കാരുടെ ലക്ഷ്യങ്ങള്‍ നന്നായി വെളിപ്പെടുത്തുന്നുണ്ട്.
ഈ സഹന നാളുകളില്‍ ഞങ്ങളുടെ കൂടെ ആയിരിക്കുന്ന പ്രിയപ്പെട്ടവരോട് പറയാനുള്ളത് ശക്തമായി പ്രാര്‍ത്ഥിക്കുക, സഹനങ്ങളുടെയും അവഹേളനങ്ങളും അവസാനം ഒരു നല്ല നാളെ ഉണ്ട്. വിശുദ്ധ സന്യാസതിലൂടെ ഒരുപാട് പേര്‍ക്ക് നാഥനെ മഹത്വപ്പെടുത്താന്‍ ഇടയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. എല്ലാ സമര്‍പ്പിതര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കാം.
സ്‌നേഹപൂര്‍വ്വം
Adv.Sr.Linat Cheriyan Arayandayil SKD
9447719471
മേ! മേ! - കരയുന്നു പെണ്ണാടുകള്‍ 2018-09-14 17:02:17

ഒരു ചുക്കും സംഭവിക്കില്ല മഠങ്ങള്‍ പൂട്ടിയാല്‍,

പുരുഷ പുരോഹിതര്‍ മഠം കൊണ്ട് അല്ല കാര്യങ്ങള്‍ നടത്തിപോകുന്നത്. അനേകം പെണ്ണാടുകള്‍ മേ! മേ! എന്നു കരയുന്നത് നിങ്ങള്‍ കേള്‍ക്കുന്നില്ലേ! അവറ്റകള്‍ക്ക് അറിയാം ഇടയന്‍ എവിടെ എന്ന്, അവര്‍ ഇടയന്‍റെ മണം മയിലുകള്‍ ദൂരെ നിന്ന് അറിയുന്നു, അതിനാല്‍ സോദര പുരോഹിതരെ നിങ്ങള്‍ തുള്ളിച്ചാടി രസിക്കുക.

 

മസ്തിഷ്കക്ഷാളനം 2018-09-14 19:09:29
കന്യാസ്ത്രീയിൽ ബ്രെയിൻ‌വാഷ്ഡ് ലക്ഷണങ്ങൾ കാണുന്നുണ്ട്.
John 2018-09-14 19:20:56
സഭയുടെ വൈദികരും ബിഷോപ്പും 
എന്തിനു കാർഡിനൽ പോലും കേട്ടാലറക്കുന്ന പ്രവർത്തികളുടെ പേരിൽ ഇന്ന് ദിനം പ്രതിയെന്നോണം ജനങ്ങളുടെ കോടതിയിൽ വിചാരണ ചെയ്യപ്പെടുകയാണ് ...ഈ അപചയം സഭക്കെങ്ങനെസംഭവിച്ചു ....ആരൊക്കെയാണിതിനുത്തരവാദികൾ ..?

റോബിൻ സംഭവം മുതലിങ്ങോട്ട് ബിഷപ്പ് ഫ്രാങ്കോ വരെയുള്ള അപചയ പരമ്പരകളെല്ലാം വെറും മാധ്യമ സൃഷ്ടി മാത്രമാണെന്ന് ധരിക്കാൻ മാത്രം വിഡ്ഡികളല്ല കേരള സഭയിലെ വിശ്വാസികളാരും .(ചാനൽ ചർച്ചകളിൽ സഭയുടെ വ്യക്താക്കളെന്ന വ്യാജേന പ്രത്യക്ഷപ്പെടുന്ന വിദൂഷക 
വേഷങ്ങൾക്കുപോലും ഉള്ളിൽ ഇങ്ങനെയൊരു തോന്നലില്ല )
പിന്നെ......
എവിടെയാണ് സഭയ്ക്കു പിഴച്ചത് ?
ആരാണിതിനൊക്കെ ഉത്തരവാദി ?
ദാരിദ്ര്യവും ബ്രഹ്മചര്യവുമൊക്കെ ജീവിതചര്യയാക്കാൻ വ്രതമെടുത്തവർ ചെയ്യേണ്ട പ്രവർത്തികളാണോ ഇതൊക്കെ ?? ഇരുട്ടിൽ വെളിച്ചമാകേണ്ട വിളക്കുമരങ്ങൾ തന്നെ ഇരുട്ടിലേക്ക് നയിച്ചാൽ എന്താവും അവസ്ഥ ?

ആരാണ് ഈ വിളക്കു മരങ്ങളെ അണച്ചു കളഞ്ഞത് ?..

മറ്റാരുമല്ല നമ്മൾ തന്നെയാണ് ...
നാം വൈദികർക്ക് നൽകിയ അമിതമായ അധികാരം , അനർഹമായ ആരാധന, പിന്നെ എല്ലാത്തിനും ഉപരി അധികമായ സമ്പത്തും ...സഭയിൽ കുമിഞ്ഞുകൂടിയിരിക്കുന്ന സമ്പത്തിന്റെ സീൽക്കാരമേറ്റാണ് ഈ പുണ്യ ദീപങ്ങൾ പലതും ഒളിമങ്ങിപ്പോവിന്നതു ....
അതെ..ഇതിനുത്തരവാദികൾ നമ്മൾ മാതൃം ..അല്ലാതെ മാധ്യമങ്ങളോ മറ്റു മതസ്ഥരോ അല്ല ..
വിശക്കുന്ന അയൽക്കാരനെ തിരിഞ്ഞു 
പോലും നോക്കാതെ പള്ളിപണിക്കു ലക്ഷങ്ങൾ കൊടുക്കുന്ന നമ്മൾ ..
വഴിയിൽ അപകടത്തിൽപെട്ടു ജീവൻ വെടിയുന്നവനെ കാണാതെ ധ്യാന പ്രസംഗം കേൾക്കാൻ ഓടുന്ന നമ്മൾ ...
എന്തിനും ഏതിനും കൗണ്സിലിംഗിനും ഷെയറിങ്ങ്ങിനും എന്ന് പറഞ്ഞു 
കൊണ്ട് ദിവ്യന്മാരെ തേടി അലയുന്ന നമ്മൾ ....
അനിശ്ചിതത്വം നിറഞ്ഞ പ്രവാസിജീവിതത്തിന്റെ  ഇല്ലായ്മകളെല്ലാം ഉള്ളിലൊതുക്കിയും ഇടയ്ക്കിടയ്ക്ക് ടീവി പിരിവിനു വരുന്ന ധ്യാനഗുരുവിനു കടം വാങ്ങി പോലും സംഭാവന മുടക്കാൻ മടിക്കാത്ത നമ്മൾ ...
നമ്മൾ പിരിവെടുത്തു പണിത പള്ളി സിമിത്തേരിയിൽ നമ്മുടെ പ്രിയപ്പെട്ടവർക്ക് ആറടി മണ്ണ് പോലും നിഷേധിക്കുമ്പോൾ ഒന്നും പറയാതെ നിസ്സഹായതയോടെ മടങ്ങുന്ന നമ്മൾ ....
നമ്മളുണ്ടാക്കിയ  കോളേജിലും സ്കൂളിലും നമ്മുടെ മക്കൾക്കു അഡ്മിഷൻ കിട്ടാൻ ലക്ഷങ്ങൾ സംഭാവന കൊടുക്കുന്ന നമ്മൾ ...
ഈ  നമ്മളൊക്കെ ചേർന്നാണ് ഈ അവസ്ഥയിൽ കാര്യങ്ങൾ എത്തിച്ചത് .
മറ്റൊരു മതത്തിലും കാണാത്ത വണ്ണം അധികാര ഗർവും ലൈംഗികതയും സുഖ ജീവിതവും ക്രിസ്ത്യൻ പൂജാരികൾക്ക് ഉണ്ടാക്കികൊടുത്തതിന്റെ  ഉത്തരവാദികൾ നാം തന്നെ ...
അന്ന് ജെറുസലേം ദേവാലയത്തിൽ പ്രാവുകളെയും കുരുവികളെയും വിറ്റ സ്ഥാനത്തു ഇന്ന് നമ്മുടെ പള്ളികളിലും ധ്യാന കേന്ദ്രങ്ങളിലും കുർബാനയും ഒപ്പീസും ചാനൽ സ്പോണ്സർഷിപ്പും ഒക്കെ നിരത്തിവച്ചിരിക്കുന്നു .... 

കുപ്പായത്തിന്റെ നീളം കുറഞ്ഞിട്ടില്ല, മേലങ്കിയുടെ തൊങ്ങലുകള്കും മാറ്റമില്ല, അരപ്പട്ടയും അംശവടിയും അങ്ങനെതന്നെ, കുഴലൂത്താനും ചെണ്ടകൊട്ടാനും സ്തുതി പാഠകരും ഏറെ ...

എന്നാൽ ..ഈ കുരിരുളിലും പ്രകാശം ചൊരിയുന്ന ചില വിളക്കുകളെങ്കിലും ഇപ്പോഴും മുനിഞ്ഞു കത്തുന്നുണ്ട് .. അവയും കുടി അണഞ്ഞു എങ്ങും ഇരുട്ടുപടരാതിരിക്കാൻ ചില പുതിയ തീരുമാനങ്ങൾ നമുക്കെടുക്കാം ..

ഈ തലമുറയ്ക്ക് വേണ്ട സ്കൂളുകളും കോളേജുകളും ഇപ്പോഴിവിടെയുണ്ട് .
പുതിയവക്കായുള്ള എല്ലാ സംഭാവനകളും ഉടൻ നിർത്താം  ..
പുതിയ പള്ളികൾ തത്ക്കാലം വേണ്ടെന്നു ധൈര്യ പൂർവം നിലപാടെടുക്കുക .
പാവങ്ങളെ സഹായിക്കൽ നേരിട്ടാക്കുക .ഇടനിലക്കാരെ പൂർണമായും ഒഴിവാക്കുക ...
ടീവി യിലൂടെ കൂദാശകളും ആരാധനയും വേണ്ടെന്നു പറയുക..അവക്കായി സ്പോണ്സർഷിപ്പുകൾ ഇനിയില്ല എന്ന് തീർത്തു പറയുക ..
നേർച്ചയിടൽ വിധവയുടെ നാണയത്തുട്ടുകളിലൊതുക്കുക ...
വൈദികർ കൂദാശകളുടെ പാരികർമത്തിലും വചന 
പ്രഘോഷണത്തിലും മാത്രം ശ്രദ്ധിക്കട്ടെ.. 

പണത്തിന്റെ ഹുങ്കും അധികാരത്തിന്റെ ഗർവുമില്ലെങ്കിൽ ...
അണഞ്ഞു പോയ ചില വിളക്കുകളെങ്കിലും  തെളിയും ...
പീഡകർ പാഠകരായി മാറും ....
ഇവിടെ ആടുകളുടെ ചുരുളള ഇടയന്മാരുണ്ടാകും ..
ഉള്ളതെല്ലാം ഇങ്ങോട്ടു സംഭാവന ചെയ്യൂ എന്ന് പഠിപ്പിക്കുന്നതിന് പകരം എല്ലാം നിങ്ങളുടെ ഇടയിൽ പങ്കു വയ്ക്കു എന്ന് പഠിപ്പിക്കുന്ന ധ്യാന ഗുരുക്കന്മാർ നമ്മുടെ ഇടയിൽ നിന്നു തന്നെ ഉയർന്നു വരും ..
അപ്പോൾ .. സ്വർഗ്ഗരാജ്യം നമ്മുടെ ഇടയിൽ തന്നെ എന്ന അനുഭവം ഈ ഭൂമിയിൽ സംജാതമാവും ....

വേണ്ടത് മാറ്റത്തിനായുള്ള ധീരമായ നിലപാടുകളാണ് . ക്രിസ്തു അനുയായി എന്ന് സ്വയം ബോധ്യമുണ്ടെങ്കിൽ , ആ ദൈവപുത്രന്റെ സഭ കല്ലിന്മേൽ കല്ലു ശേഷിക്കാതെ നശിക്കാതിരിക്കണമെങ്കിൽ ഗുരുവിന്റെ ആയിരത്തിലൊന്നെങ്കിലും ധൈര്യം നാം കാട്ടേണ്ടിയിരിക്കുന്നു (FB copy)
observer 2018-09-14 20:10:57
അഭയ കേസിന്റെ കാലത്ത് ഏറ്റവും നിന്ദ്യമായ പത്രപവര്‍ത്തനം നടത്തിയത് കേരള കൗമ്മുദി ആയിരുന്നു. ഫ്രാങ്കോ കേസില്‍ മാത്രുഭൂമി ആ സ്ഥാനം ഏറ്റെടുക്കുന്നതാണു കാണുന്നത്. വര്‍ഗീയക്കാരും ജിഹാദികളുമൊക്കെ ഒന്നിക്കാതിരിക്കില്ലല്ലൊ. അവരൊക്കെ പുണ്യാളന്മാര്‍. ഫ്രാങ്കോ മാത്രം പരമ ദുഷ്ടന്‍
George 2018-09-15 03:17:36
അഭയ കേസിൽ ഏറ്റവും നിന്യമായ പത്രപ്രവർത്തനം നടത്തിയത് കേരള കൗമുദി ആയിരുന്നു എന്ന Observation കൊള്ളാം. നിന്ദ്യമായ തെറ്റ് ചെയ്തതിനല്ല അത് ജനത്തെ അറിയിച്ചവർ ആണ് തെറ്റുകാർ. ഇരുപത്തഞ്ചു കൊല്ലം മുൻപ് നടന്ന ആ സംഭവം ഒരു മലയാളിയും  മറക്കില്ല. ഒരു കന്യാസ്ത്രീയെ കൊന്നു കിണറ്റിൽ തള്ളി. എത്ര പണവും സ്വതീനവും ഉപയോഗിച്ചാലും നടന്നതെന്ത് എന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. ഫ്രാങ്കോ എന്ന നരാധമനെ വെള്ളപൂശാൻ അഭയയുടെ ആത്മാവിനെ അപമാനിക്കാൻ ശ്രമിക്കുന്ന വ്യക്തി, കഷ്ടം     
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക