Image

'കന്യാസ്ത്രീ മഠങ്ങളില്‍ ആരും അടിമകളായി ജീവിക്കുന്നില്ല'

Published on 14 September, 2018
'കന്യാസ്ത്രീ മഠങ്ങളില്‍ ആരും അടിമകളായി ജീവിക്കുന്നില്ല'
പ്രിയപ്പെട്ടവരെ,
ആത്മാഭിമാനം സംരക്ഷിക്കാന്‍ സമരം ചെയ്യുന്ന പ്രിയ സഹോദരിമാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ധാരാളം എഴുത്തുകള്‍ നമ്മള്‍ കാണുന്നുണ്ട്. നീതിക്കുവേണ്ടി അഭിഭാഷക വസ്ത്രമണിഞ്ഞ ഒരാളെന്ന നിലയില്‍, ഒരു സമര്‍പ്പിത എന്ന നിലയില്‍ നീതിക്ക് വേണ്ടിയുള്ള എല്ലാ പോരാട്ടങ്ങളും ലക്ഷ്യം കാണട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ജുഡീഷ്യറിയിലും ഗവണ്‍മെന്റ് സംവിധാനങ്ങളിലും വിശ്വസിക്കുകയും അതോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയില്‍ വിവാദവിഷയങ്ങളില്‍ നീതി നടക്കട്ടെ എന്ന് മാത്രമാണ് പറയുവാനുള്ളത്. പക്ഷേ നമ്മള്‍ കാണാതെ പോകുന്ന ചിലകാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക ഒരു അഭിഭാഷക എന്നനിലയിലും വളരെ സംതൃപ്തിയോടെ ജീവിക്കുന്ന സമര്‍പ്പിത എന്നനിലയിലും എന്റെ ഉത്തരവാദിത്തമാണെന്ന് ഞാന്‍ കരുതുന്നു

1. ഈ ദിവസങ്ങളില്‍ കേട്ട ഒരു കമന്റ് സന്യാസിനിമാര്‍ വ്യാപകമായി പീഡിപ്പിക്കപ്പെടുന്നു എന്നാണ്. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത ആരൊക്കെയോ പ്രത്യേക ചില ലക്ഷ്യങ്ങള്‍ വെച്ച് ഉണ്ടാക്കിയതും ആയ ഒരു കാര്യമാണിത്. ജലന്തര്‍ വിഷയത്തെക്കുറിച്ച് അല്ല ഞാന്‍ പറയുന്നത്. പൊതുവേ ഇത്തരം പൊതു ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കുറിച്ചാണ്. കന്യാസ്ത്രീ മഠങ്ങളില്‍ ആരും അടിമകളായി ജീവിക്കുന്നില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ഭരണസംവിധാനം ഉണ്ട്. ഒരു കുടുംബത്തില്‍ എന്നപോലെ ഞങ്ങളുടെ വിഷമങ്ങളും പ്രതിസന്ധികളും പങ്കുവയ്ക്കാന്‍ ഞങ്ങള്‍ക്ക് ഇടമുണ്ട്. ഒരു സഭ അധികാരിയും ഇത്തരം ഒരു ആരോപണം കേട്ടാല്‍ നീ സഹിച്ചോളാന്‍ പറയുമെന്ന് ഞാന്‍ കരുതുന്നില്ല. ഞങ്ങളുടെ വ്രത വാഗ്ദാന സമയത്ത് ഞങ്ങളുടെ അധികാരികളെ ഞങ്ങളുടെ വിശുദ്ധിയുടെ കാവല്‍ക്കാരായി നിയോഗിക്കുന്നു

2. രണ്ടാമതായി കേട്ട് ആരോപണം കന്യാസ്ത്രീകള്‍ കൂട്ടിലടച്ച കിളികളെ പോലെയാണ് എന്നാണ്. ഓരോരുത്തരുടെയും കഴിവും സഭയുടെ ആവശ്യവും അനുസരിച്ച് എല്ലാവരെയും വളര്‍ത്തിയ പാരമ്പര്യമാണ് ക്രൈസ്തവ സന്യാസസഭകള്‍ക്ക് ഉള്ളത്. കുടുംബങ്ങളില്‍ മക്കളെ ആരും അഴിച്ചുവിട്ട് അല്ല വളര്‍ത്തുന്നത് ചില നിയമങ്ങളുണ്ട്, നിയന്ത്രണങ്ങള്‍ ഉണ്ട്. അതിനെ ഒരു കുടുംബ അന്തരീക്ഷത്തില്‍ എടുക്കാന്‍ കഴിയുന്നതാണ് സന്ന്യാസത്തിന്റെ വിജയം. ഞങ്ങളെ സംബന്ധിച്ച് അനുസരണം ഒരു ഭാരമല്ല. അനുസരണത്തില്‍ അനുഗ്രഹം പ്രാപിക്കുന്നു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് കുട്ടികളെ അനുസരണ പഠിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നത്

3. സന്യാസഭവനങ്ങളില്‍ മനുഷ്യാവകാശ ലംഘനങ്ങളും, ലൈംഗിക പീoനവുംനടക്കുന്നു എന്ന് വരുത്തി തീര്‍ക്കുന്നത് ചില ഗൂഡ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ്. അതായത് ക്രൈസ്തവ സമൂഹത്തെ മുഴുവന്‍ അവഹേളിക്കുക എന്ന ലക്ഷ്യം ഈ ദിവസങ്ങളിലൊക്കെ ക്രൈസ്തവ സന്യാസത്തെ കുറിച്ച് നമ്മള്‍ കേട്ട അതിശയിപ്പിക്കുന്ന കഥകള്‍ വിരല്‍ചൂണ്ടുന്നത് ക്രൈസ്തവ സന്യാസത്തെ തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങള്‍ലേക്ക് ആണ്

4. ദാരിദ്ര്യം ബ്രഹ്മചര്യം അനുസരണം ഇവര്‍ ഞങ്ങളെ സംബന്ധിച്ച് ക്രിസ്തുവില്‍ അനുഭവിക്കുന്ന സന്തോഷങ്ങളാണ്. മാനുഷികമായ രീതിയില്‍ അത്രയെളുപ്പമല്ല. ദൈവവിളി എന്ന് പറയുന്നത് ഇതിനാണ്. ജീവിതത്തിന്റെ സഹനങ്ങളെ സ്‌നേഹപൂര്‍വം സഹിക്കാന്‍ കഴിയുന്നത് തന്നെയാണ് സന്ന്യാസത്തിലെ മഹത്വം.

5. 18 വയസ്സ് പൂര്‍ത്തിയാകുന്നതിനു മുമ്പ് സന്യാസം സ്വീകരിക്കുന്നു എന്ന് പറഞ്ഞു വിമര്‍ശിക്കുന്നവരെ കണ്ടു. മഠത്തില്‍ ഒരാള്‍ ചേരാന്‍ വരുമ്പോള്‍ അയാള്‍ക്ക് നേരെ സന്യാസ വസ്ത്രം കൊടുക്കുകയല്ല ചെയ്യുന്നത്. വര്‍ഷങ്ങള്‍ നീളുന്ന പരിശീലനം ഉണ്ട്. നിത്യ വ്രതം സ്വീകരിക്കുന്നതിന് മുമ്പ് പിന്നെയുമുണ്ട് അവസരങ്ങള്‍ ഒരാള്‍ക്ക് ഇത് ജീവിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ ധൈര്യമായി ഇറങ്ങി പോകാമല്ലോ. സന്യാസം എന്നുള്ളത് കുരിശിന്റെ ജീവിതമാണ് എന്നു മറന്നുകൊണ്ട് സന്യാസത്തിലേക്ക് ആരും വരരുത്
6. സഭയുടെ ഇടപെടലുകളെ കുറിച്ചുള്ളതാണ് മറ്റൊരു ആക്ഷേപം. ഓരോ സന്യാസസഭയുടെയും
ഭരണഘടനയ്ക്ക് അനുസരിച്ചാണ് അത് പ്രവര്‍ത്തിക്കുന്നത്. സാധാരണ ഒരു മെത്രാന്മാരും വൈദികരും സഭയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ വരാറില്ല

7. സന്യാസ ജീവിതത്തിന് അതിന്റെ മഹത്വം വേണമെങ്കില്‍ അത് കുരിശിന്റെ വഴി ഉള്ള യാത്രയാക്കണം. മറ്റുള്ളവര്‍ക്ക് വേണ്ടി എരിയുന്ന ജീവിതമാണ് സന്യാസമെന്ന്
മറക്കരുത്. ഞങ്ങള്‍ക്കിടയില്‍ വലിയവരും ചെറിയവരും ഇല്ല ഒരുമിച്ച് ക്രിസ്തുവിലേക്ക് യാത്രചെയ്യുന്നവരാണ് ഞങ്ങള്‍ സമര്‍പ്പിതര്‍

8. സമര്‍പ്പിതരെ കുറിച്ച് ആകുലപ്പെടുന്നവരോട് പറയാനുള്ളത് നിങ്ങളുടെ കുടുംബങ്ങളില്‍നിന്ന് നല്ല ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കുക. ക്രിസ്തുവിന്റെ ആര്‍ദ്ര ഭാവമായി അവര്‍ വളരട്ടെ.

ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കള്‍ എന്ന ബൈബിള്‍ വിശേഷിപ്പിക്കുന്ന ഉപമ ഇപ്പോഴും പ്രസക്തമാണ്. സന്യാസികളുടെ ജീവിതത്തെക്കുറിച്ച് ഓര്‍ത്ത് ഒരുപാട് ആകുലപ്പെടുന്നത് ലക്ഷ്യംവെക്കുന്നത് എന്താണ് എന്ന് തിരിച്ചറിയുക. സന്യാസിനികള്‍ ഒക്കെ ദുഃഖം കടിച്ചമര്‍ത്തി ജീവിക്കുന്നവരാണെന്ന് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള വളരെ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു.സന്യാസ ജീവിതത്തിന്റെ പവിത്രതയും അര്‍ത്ഥവും അറിയാതെ ജീവിതത്തെ അവഹേളിക്കാന്‍ വരുന്നവര്‍ ഞങ്ങള്‍ ചെയ്യുന്ന മറ്റാര്‍ക്കും ചെയ്യാനാകാത്ത വലിയ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ വരുമോ?
ഞങ്ങള്‍ സമര്‍പ്പിതര്‍ സംതൃപ്തരാണ്. ലോകം ഞങ്ങളെ വേട്ടയാടുമ്പോഴും നിങ്ങള്‍ക്കുവേണ്ടി ഉയര്‍ത്തിയ കരങ്ങളുമായി ദിവ്യകാരുണ്യ ഈശോയ്ക് മുന്‍പില്‍ ഞങ്ങള്‍ ഉണ്ടാകും. 

'ജെറുസലേം നഗരിയിലെ സ്ത്രീകളോട് ഈശോ പറഞ്ഞതുപോലെ സ്‌നേഹപൂര്‍വ്വം ഞങ്ങളും പറയുന്നു നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓര്‍ത്തു ആകുലപ്പെടുക. ' സന്യാസ ഭവനങ്ങളുടെ സുരക്ഷിതത്വ അന്വേഷണങ്ങളും സന്യാസിനികളെ പുനരധിവസിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളും സമരവേദിയില്‍ ഉയര്‍ത്തിയിരിക്കുന്ന ചില മുദ്രാവാക്യങ്ങളും അത്തരക്കാരുടെ ലക്ഷ്യങ്ങള്‍ നന്നായി വെളിപ്പെടുത്തുന്നുണ്ട്.

ഈ സഹന നാളുകളില്‍ ഞങ്ങളുടെ കൂടെ ആയിരിക്കുന്ന പ്രിയപ്പെട്ടവരോട് പറയാനുള്ളത് ശക്തമായി പ്രാര്‍ത്ഥിക്കുക, സഹനങ്ങളുടെയും അവഹേളനങ്ങളും അവസാനം ഒരു നല്ല നാളെ ഉണ്ട്. വിശുദ്ധ സന്യാസതിലൂടെ ഒരുപാട് പേര്‍ക്ക് നാഥനെ മഹത്വപ്പെടുത്താന്‍ ഇടയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. എല്ലാ സമര്‍പ്പിതര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കാം.
സ്‌നേഹപൂര്‍വ്വം
Adv.Sr.Linat Cheriyan Arayandayil SKD
9447719471
Join WhatsApp News
ദൈവം 2018-09-14 21:08:57
പേര് വച്ചെഴുതുന്നതിൽ വലിയ കാര്യം ഒന്നുമില്ല . അമേരിക്കൻ പ്രസിഡന്റിന്റെ വൃത്തികെട്ട സ്വഭാവങ്ങളെക്കുറിച്ച് അയാളുടെ കൂടെ പണിയെടുക്കുന്നവരാണ് അമേരിക്കയിലെ പ്രശസ്ത പത്രമായ ന്യുയോർക്ക് ടൈംസിൽ എഴുതിയത് .  അമേരിക്കൻ ഭരണഘടന അനുസരിച്ച് പത്രങ്ങൾക്ക് വേണ്ട പ്രൊട്ടക്ഷൻ ലഭിക്കുന്നുണ്ട് .  പിന്നെ മാത്തുള്ള പറയുന്നതിൽ വലിയ കാര്യമില്ല . അയാൾ SchCast എന്ന കള്ളപ്പേരിൽ എഴുതുന്നു എന്നുള്ളത് ഞാൻ അറിയുന്നു  . ഇപ്പോൾ നിങ്ങളെ പൊക്കി പറയാൻ കാരണം നിങ്ങൾ ദൈവത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നതു കൊണ്ടാണ് . ദൈവം അദ്ദേഹത്തിന്റ ഒരു ദൗർബാല്യമാണ്. സത്യത്തിൽ എനിക്ക് അതിൽ ഒരു പങ്കുമില്ല  . നിങ്ങൾ തരുന്ന ശക്തിയില്ലാതെ എനിക്ക് വേറെ ശക്തിയില്ല .  എന്റെ പൊന്നുമോൻ ആണെന്ന് പറഞ്ഞൊരാളെ ഇവർ പൊക്കി കൊണ്ട് നടക്കുന്നുണ്ട് . പാവം ആ മനുഷ്യൻ (യേശു ) അതറിഞ്ഞിട്ടുംപോലും ഇല്ല . എങ്കിലും അദ്ദേഹം പറഞ്ഞ ഒരു കാര്യം ശ്രദ്ധിച്ച് ചെയ്യതാൽ ഈ ഫ്രാങ്കോമാരിൽ നിന്നും രക്ഷപ്പെടാം . നിങ്ങൾ പാമ്പിനെപ്പോലെ കൂർമ്മ ബുദ്ധിയുള്ളവരായിരിക്കണം. ഫ്രാങ്കോമാർ അംശ വടിയുമായി കള്ളനെപ്പോലെ വരുമ്പോൾ നിങ്ങൾ ജാഗ്രത ഉള്ളവരായിരിക്കണം . അല്ലാതെ ആദ്യമേ പ്രാവിനെപ്പോലെ നിഷ്കളങ്കരായി അബദ്ധത്തിൽ ആകരുത്.  ഇനി മുതൽ പള്ളികളിൽ പോകരുത് . നിങ്ങൾ മുറിയിൽ കയറി വാതിലടച്ച് (ഫ്രാങ്കോ കട്ടിലടിയിൽ എങ്ങാൻ ഉണ്ടോ എന്ന് നോക്കാൻ മറക്കരുത് ) നിങ്ങളുടെ രഹസ്യത്തിലുള്ള പിതാവിനോട് സംസാരിക്കുക . ഇതിൽ കൂടുതൽ ഒന്നും ചെയ്യണ്ട . നല്ല ഒരു ജീവിതം നയിക്കുക വെറുതെ തിയോളജി ഒക്കെ പഠിച്ച് സമയം കളയരുത് .  എന്നെ പലേടത്തും നിന്നും കന്യാശ്രിമാർ വിളിക്കുന്നുണ്ട് . മുഴുവൻ പീഡന കേസാണ് . എനിക്ക് എന്ത് ചെയ്യാൻ കഴിയും . എന്റെ ഒരു ഗതികേടെ . ദൈവമാണ് പോലും ദൈവം . മാത്തുള്ളെ തനിക്ക് വേറെ പണിയൊന്നും ഇല്ലേ 
Ninan Mathulla 2018-09-14 20:06:47
Appreciate the courage to write with name and phone number. The anonymous comment writers need to be ashamed of their reasons to stay anonymous. So the reason they remain anonymous is for propaganda, and most of them might be non-Christians. I also felt the same way as Jesus words to the Jews that the negative comment writers need not worry about Christian Church but more about  themselves and their children as to what is going to happen to their future.
Ninan Mathulla 2018-09-15 07:53:22
Such meaningless 'jalpananghal' will only help to spoil the standard of the comment column.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക