Image

അപേക്ഷ നിരസിക്കല്‍-ഇമ്മിഗ്രേഷന്‍ സര്‍വ്വീസ് പുതിയ പോളിസി പ്രഖ്യാപിച്ചു

പി.പി. ചെറിയാന്‍ Published on 15 September, 2018
അപേക്ഷ നിരസിക്കല്‍-ഇമ്മിഗ്രേഷന്‍ സര്‍വ്വീസ് പുതിയ പോളിസി പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍: ഇമ്മിഗ്രേഷന്‍ അപേകഷകള്‍, യു.എസ്. പൗരത്വ അപേകഷകള്‍, ഗ്രീന്‍കാര്‍ഡ്, വിസാ കാലാവധി ദീര്‍ഘിപ്പിക്കല്‍ അപേക്ഷകള്‍ തുടങ്ങിയവ നിരസിക്കുന്നതിന് ഇമ്മിഗ്രേഷന്‍ ഓഫീസര്‍മാര്‍ക്ക് കൂടുതല്‍ വിവേചനാധികാരങ്ങള്‍ നല്‍കികൊണ്ടുള്ള പുതിയ പോളിസി സെപ്റ്റംബര്‍ 13 വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നു. യു.എസ്. സ്റ്റേറ്റ് സിറ്റിസന്‍ഷിപ്പ്, ഇമ്മിഗ്രേഷന്‍ സര്‍വ്വീസാണ് പുതിയ പോളിസി പ്രഖ്യാപിച്ചിരിക്കുന്നത്.

അപേക്ഷകള്‍ പൂരിപ്പിക്കുമ്പോള്‍ തെറ്റുകള്‍ വരുത്തുകയോ, ആവശ്യമായ സപ്പോര്‍ട്ടിങ്ങ് രേഖകള്‍ സമര്‍പ്പിക്കാതിരിക്കുകയോ ചെയ്താല്‍, തെറ്റു തിരുത്തുന്നതിനോ, രേഖകള്‍ സമര്‍പ്പിക്കുന്നതിനോ മറ്റൊരു  അവസരം നല്‍കാതെ പൂര്‍ണ്ണമായി തള്ളികളയുന്നതിനുള്ള  അധികാരമാണ് പുതിയ നിയമ പരിഷ്‌ക്കാരത്തിലൂടെ അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്നത്.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് അപേക്ഷകളില്‍ തെറ്റുകള്‍ കണ്ടെത്തുകയോ, ആവശ്യമായ രേഖകലോ സമര്‍പ്പിക്കുകയോ ചെയ്തില്ലെങ്കില്‍ ഇമ്മിഗ്രേഷന്‍ ഓഫീസില്‍ നിന്നും മെമ്മോ ലഭിക്കുകയും, വീണ്ടും ഇവ സമര്‍പ്പിക്കുന്നതിനു അവസരം ലഭിക്കുകയും ചെയ്തിരുന്നതാണ് ഇതോടൊപ്പമായിരിക്കുന്നത്.

പ്രതിവര്‍ഷം ഏഴു മില്യണ്‍ അപേക്ഷകരാണ് ഗ്രീന്‍കാര്‍ഡിനും, വിസക്കുമായി ഇമ്മിഗ്രേഷന്‍ സര്‍വ്വീസിനെ സമര്‍പ്പിക്കുന്നത്. വിസ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനും ലഭിക്കുന്ന അപേക്ഷകരുടെ എണ്ണം വര്‍ദ്ധിക്കുന്നു.

അറിയാതെ തെറ്റായ അപേക്ഷകള്‍ സമര്‍പ്പിച്ചവര്‍ മറുപടിയും പ്രതീക്ഷിച്ചു കാത്തിരിക്കുന്നതിനിടയില്‍ വിസ കാലാവധി കഴിയുകയും യാതൊരു വിശദീകരികരണവും നല്‍കാതെ നാടുകടത്തല്‍ നടപടിക്ക് വിധേയരാകുകയും ചെയ്യും.
പുതിയതായ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ സസൂക്ഷ്മം പരിശോധിച്ചു ശരിയാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ അയച്ചു കൊടുക്കാവൂ എന്ന മുന്നറിയിപ്പാണ് പുതിയ നിയമത്തിലൂടെ ലഭിക്കുന്നത്.

അപേക്ഷ നിരസിക്കല്‍-ഇമ്മിഗ്രേഷന്‍ സര്‍വ്വീസ് പുതിയ പോളിസി പ്രഖ്യാപിച്ചുഅപേക്ഷ നിരസിക്കല്‍-ഇമ്മിഗ്രേഷന്‍ സര്‍വ്വീസ് പുതിയ പോളിസി പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക