Image

ക്രൈസ്തവസഭകളെ പരിഹസിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ പത്മനാഭന്‍

Published on 15 September, 2018
ക്രൈസ്തവസഭകളെ പരിഹസിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ പത്മനാഭന്‍
തിരുവനന്തപുരം: ക്രൈസ്തവസഭകളെ പരിഹസിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ പത്മനാഭന്‍. കുന്നുകൂടിയ സമ്പത്തുള്ളതിനാല്‍ തിന്നുകൊഴുത്തിരിക്കുന്നവരുടെ ജൈവികപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ക്രൈസ്തവസഭകള്‍ സംവിധാനമുണ്ടാക്കണം.

മുഴുവന്‍സമയ സഭാപ്രവര്‍ത്തനവും ഇഷ്ടം പോലെ ആഹാരം കഴിച്ചുള്ള ജീവിതവുമാകുമ്പോള്‍ ജൈവികപ്രശ്നങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ഇതിനെ മറികടക്കാന്‍ കഴിയാതെ വരുമ്പോള്‍ ചില പ്രശ്നങ്ങളൊക്കെ തീര്‍ച്ചയായും ഉണ്ടാവുമല്ലോ. അവയൊക്കെ പരിഹരിക്കാന്‍ സഭ തന്നെ എന്തെങ്കിലും പരിഹാരം കണ്ടെത്തി നടപ്പാക്കേണ്ടതാണ്. ക്രിസ്തുവിന്റെ വഴിയാണോ സഭാനേതൃത്വം സ്വീകരിക്കുന്നതെന്ന് പരിശോധിക്കണമെന്നും യുവമോര്‍ച്ചാ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സി.കെ പത്മനാഭന്‍ പറഞ്ഞു.
Join WhatsApp News
കപ്യാർ 2018-09-15 08:43:14
സ്വയം അപഹാസ്യമായ സഭയെ ഇനി എന്ത് അപഹസിക്കാൻ. ആലു മുളച്ചാൽ അതും തണലേന്നു കരുതുന്ന ആലഞ്ചേരി പിതാവ് ഈ സഭയെ ഒരു പരുവത്തിലാക്കും. അതിനു ബി ജെ പി യെയോ കമ്മ്യൂണിസ്റ് കാരെയോ കുറ്റപ്പെടുത്തിയിട്ട് കാര്യം ഇല്ല. കുരുടന്മാർ ആണ് വഴി കാണിക്കുന്നത്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക