Image

നവയുഗം പ്രളയദുരിതാശ്വാസ സഹായധനം കൈമാറി

Published on 15 September, 2018
നവയുഗം പ്രളയദുരിതാശ്വാസ സഹായധനം കൈമാറി
ദമ്മാം/കൊല്ലം: നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേയ്ക്ക് സമാഹരിച്ച സഹായധനത്തിന്റെ ആദ്യഗഡുവായ മൂന്ന് ലക്ഷം രൂപ, കൈമാറി.

കൊല്ലത്ത് വെച്ച് നടന്ന ചടങ്ങില്‍, സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും, കേരള പ്രവാസി ഫെഡറേഷന്‍ സെക്രട്ടറിയുമായ സ: കെ.ഇ.ഇസ്മായിലിന്, നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ മൂന്നു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

നവയുഗം കേന്ദ്രകമ്മിറ്റി ജോയിന്റ് സെക്രട്ടറിമാരായ ദാസന്‍ രാഘവന്‍, ഹുസ്സൈന്‍ കുന്നിക്കോട്, കേന്ദ്രനേതാക്കളായ ഉണ്ണി മാധവം, അബ്ദുള്‍ലത്തീഫ് മൈനാഗപ്പള്ളി, ബിനുകുഞ്ഞു, എന്നിവരും നവയുഗം മുന്‍നേതാക്കളായ അജിത് ഇബ്രാഹിം, രാജീവ് ചവറ, അരുണ്‍ നൂറനാട് എന്നിവരും പങ്കെടുത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക