Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-13: സാംസി കൊടുമണ്‍)

Published on 15 September, 2018
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-13: സാംസി കൊടുമണ്‍)
“”അമ്മാമ്മ എഴുന്നേറ്റോ?’’ മാത്തുക്കുട്ടി. കാര്യങ്ങളെല്ലാം ഭംഗിയായി കഴിഞ്ഞു. ഒരു കാരണവരുടെ ആധികാരികതയോടെ പറഞ്ഞുകൊണ്ട ് മാത്തുക്കുട്ടി ആലീസിനെതിരെ സോഫയിലിരുന്നു. ഒരു വലിയ തുണ്ട ു പേപ്പര്‍ അയാള്‍ ടീപ്പോയില്‍ വെച്ചു. അതില്‍ ഒരു ജീവന്റെ അന്ത്യയാത്രയില്‍ കൂടെ കൊണ്ട ുപോകാന്‍ കഴിയാത്ത കണക്കുകളായിരുന്നു. ഇനി ആ ജീവിതം കണക്കുകള്‍ക്കതീതമായിരിക്കുന്നു. എന്നും കണക്കുകള്‍ ഇണങ്ങാത്ത ഒരു ജീവിതമായിരുന്നല്ലോ അത്. എപ്പോഴും അതിന്റെ നീക്കിയിരുപ്പ് വട്ടപൂജ്യമായിരുന്നു. ഇതാ അവന്‍ വീണ്ട ും നമ്മെ കണക്കുകൊണ്ട ് തോല്‍പ്പിച്ചിരിക്കുന്നു. മൊത്തം ചെലവ് പതിനെണ്ണായിരത്തി അന്‍പതു ഡോളര്‍ എഴുപത്തിയഞ്ചു സെന്റ്. ഇപ്പോഴിതാ ഒരു നീക്കിയിരുപ്പ്. മുപ്പത്തിയേഴായിരത്തി തൊള്ളായിരത്തി നാല്‍പ്പത്തി ഒന്‍പത് ഡോളര്‍ ഇരുപത്തിയഞ്ചു സെന്റ്. അവന്‍ ഒരു മിച്ച പാത്രമായിരിക്കുന്നു. അവന്‍ ഒരിക്കലും കണക്കുകളില്‍ ഒതുങ്ങിയിരുന്നില്ലല്ലോ? ആലീസ് ഓര്‍ത്തു.

അന്‍പതിനായിരത്തിന്റെ ഇന്‍ഷുറന്‍സ്. അവന്‍ ആദ്യമായി വിജയ കാഹളം മുഴക്കുന്നു. മരണം കൊണ്ട വന്‍ ധനികനായിരിക്കുന്നു. ജീവിതം മുഴുവന്‍ കടങ്ങളുടെയും ഓവര്‍ ഡ്രാഫ്റ്റുകളുടെയും തോഴനായിരുന്നവന്‍. ഇന്‍ഷുറന്‍സ് ഏജന്റ് കൊടുത്ത അന്‍പതിനായിരത്തിന്റെ ചെക്ക് അവള്‍ ബെഡ് റൂമില്‍ നിന്നും എടുത്തുകൊണ്ട ുവന്നു. “”ഇത് ബാങ്കില്‍ ഇടണം’’ അവള്‍ മാത്തുക്കുട്ടിയോടായി പറഞ്ഞു. എന്നിട്ട് പതിനെണ്ണായിരത്തിയന്‍പത്തിയൊന്നു ഡോളറിന്റെ മറ്റൊരു ചെക്ക് അയാള്‍ക്കു കൊടുത്തു. ഇരുപത്തഞ്ചു സെന്റ് ഇടപാടില്‍ മാത്തുക്കുട്ടിക്ക് ലാഭം ഇരിയ്ക്കട്ടെ. അവള്‍ മനസ്സില്‍ ഓര്‍ത്തു. “”മറ്റെ ചെക്ക് മാറി വന്നിട്ടേ ഇതിടാവൂ’’ അവള്‍ പറഞ്ഞു. ബാങ്കില്‍ ഒരു കരുതല്‍ ധനം എടുക്കാനില്ലാത്തവര്‍ എന്ന ഭാവത്തില്‍ മാത്തുക്കുട്ടി ആലീസിനെ നോക്കി ചിരിച്ചു.

“”വേറെ ഇന്‍ഷുറന്‍സ് എന്തെങ്കിലും....?’’ മാത്തുക്കുട്ടി അര്‍ത്ഥോക്തിയില്‍ നിര്‍ത്തി.

“”ഇല്ല. ഇതുതന്നെ ഇന്‍ഷുറന്‍സ് ചാക്കോയുടെ നിര്‍ബന്ധം കൊണ്ടെ ടുത്തതാ.... ഞങ്ങളുടെയൊന്നും ജീവിതത്തില്‍ മരണത്തിലേക്കും, പിന്നെ മരണാന്തരത്തിലേക്കുമൊന്നും കരുതി വെയ്ക്കാന്‍ പ്രാപ്തി ഇല്ലായിരുന്നു. അന്നന്നത്തെ ജീവിതം തന്നെ ഒരു ചോദ്യചിഹ്നമായിട്ടുള്ളവര്‍ക്ക്’’ ആലീസ് തന്നത്താനെന്നപോലെ പറഞ്ഞു.

“”ഇക്കാലത്ത് ഒരു രണ്ട ു ലക്ഷത്തിന്റെ എങ്കിലും പോളിസി ഇല്ലാത്തതാര്‍ക്കാ....’’ മാത്തുക്കുട്ടിയും വെറുതെ പറഞ്ഞു. ആലീസ് മാത്തുക്കുട്ടിയെ ഒന്നിരുത്തിനോക്കി. അവള്‍ സ്വയം പറഞ്ഞു. ശരിയാ.... ഞങ്ങള്‍ക്കതിനു കഴിയുമായിരുന്നില്ല. ഒന്നിനു പുറകെ ഒന്നായി തിരമാല കണക്കെ ആവശ്യക്കാരുടെ നിവേദനങ്ങളായിരുന്നു. ആരെയും കണക്കുകള്‍ ബോധിപ്പിക്കാനില്ല. രണ്ട ു വീടുകളില്‍ നിന്നുമായി പത്തുപേരെയും അവരുടെ ബാക്കി പത്രങ്ങളെയും ഈ നാട്ടില്‍ കൊണ്ട ുവന്നു. ഒത്തിരിയൊന്നും ചെയ്തില്ലെങ്കിലും, മൂന്നും നാലും മാസം എല്ലാവരെയും കൂടെ താമസിപ്പിച്ചില്ലെ. ഒരു നന്ദി വാക്കുപോലുമില്ല. പകരം പരാതികളും പരിഭവങ്ങളുമായി ഓരോരുത്തരായി, ചിറകു മുളച്ച ക്രമത്തിന് പടിയിറങ്ങി. ഇവരിലാരെങ്കിലും ഞങ്ങളെ സ്‌നേഹിച്ചുവോ? വേണ്ട ഞങ്ങള്‍ കടമയല്ലേ ചെയ്തത്? ഒന്നിനും കണക്കില്ല. കണക്കുകള്‍ കുറിച്ചു വെച്ചിട്ടില്ല. ഇങ്ങനെയൊരു ചോദ്യനാള്‍ വരും എന്നോര്‍ത്തില്ല. അവസാനമില്ലാത്ത അച്ചാച്ചന്റെ മോഹങ്ങളുടെ കുറുപ്പടികളുമായി അവന്‍ നിങ്ങളുടെ ഒക്കെ അടുത്തു വന്നിരുന്നില്ലേ. അപ്പോഴൊക്കെ നിങ്ങള്‍ക്കു കൈമലര്‍ത്താന്‍ കാരണങ്ങളുണ്ട ായിരുന്നു. എന്നാല്‍ അവനോ.... അച്ചാച്ചന്റെ ആഗ്രഹങ്ങള്‍ നടക്കാതെ പോകാന്‍ പാടില്ല. വീടു കാണിച്ച് വീണ്ട ും ലോണെടുത്ത് കാറു വാങ്ങിക്കൊടുത്തു. ഓരോ ആവശ്യങ്ങളും തള്ളിക്കളയുവാനുള്ള മനക്കരുത്തവനില്ലായിരുന്നു. ആദ്യം കുറെ ചീത്ത പറയുമെങ്കിലും... അത് ഉള്ളില്‍ തട്ടി പറയുന്നതല്ല. ഒടുവില്‍ അച്ചാച്ചന്‍ മരിച്ചപ്പോഴും ആര്‍ക്കും പോകാന്‍ അവധിയില്ല. മൂത്തമകന്‍, പെട്ടിയുടെ തലയ്ക്കല്‍ പിടിയ്‌ക്കേണ്ട വന്‍ പോയി. അച്ചാച്ചന്റെ ഇല്ലായ്മകള്‍ക്ക് മറുപടിയെന്നപോലെ കേമമായ ശവമടക്ക് നടത്തി. എന്തിനിപ്പോള്‍ ഇതൊക്കെ ഓര്‍ക്കുന്നു? വെറുതെ.... പോയ വഴികള്‍ എത്ര വഴുക്കനായിരുന്നുവെന്ന് സ്വയം ഓര്‍ത്തെടുക്കുകയായിരുന്നു. മരണാനന്തരം കിട്ടുന്ന രണ്ട ു ലക്ഷത്തെക്കാള്‍ ആവശ്യം അന്നന്നത്തെ അത്താഴമായിരുന്നു.

ഞാന്‍ ഇറങ്ങുകയാണ്. പോകുന്ന പോക്കില്‍ മാത്തുക്കുട്ടി ആരോടെന്നില്ലാതെ പറഞ്ഞു.

“”പത്തുമുപ്പതു കൊല്ലമായി ഇവിടെ വന്നിട്ട്. എന്തോ ഉണ്ട ാക്കി? പിള്ളാര്‍ക്ക് ഒരു മാസ്റ്റേഴ്‌സ്, വേണ്ട ഒരു നല്ല ജോലി.’’ അയാള്‍ പുച്ഛത്തോടെ നടക്കുന്നു.

ആ വാക്കുകള്‍ ആലീസിന്റെ ഹൃദയത്തെ വല്ലാതെ നീറ്റി. മാത്തുക്കുട്ടിയുടെ മോന്‍ ഡോക്ടറാകാന്‍ പോകുകയാണ്. അതിന്റെ ഹുങ്കായിരുന്നു ആ വാക്കുകളില്‍. മക്കളെ ഡോക്ടറും എന്‍ജിനീയറും ഒക്കെ ആക്കണമെന്ന് ആഗ്രഹമുണ്ട ായിരുന്നു. പക്ഷേ തല തിരിഞ്ഞവന്റെ മക്കള്‍ എങ്ങനെ നന്നാവും.

ഹെലന്‍ വരുത്തിവെച്ച ഉണങ്ങാത്ത മുറിവുകള്‍. ജൂവലിയന്‍ ഹോമില്‍ നിന്നും പതിനാലു ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ വിളിച്ചു. അവള്‍ക്കു തിരിച്ചു വരണം. പക്ഷേ അധികാരികള്‍ പറഞ്ഞു. മി.ജോണിന് അവളുമായി യാതൊരു സംസര്‍ക്ഷവും പാടില്ല.... അങ്ങനെ തന്നെ അവന്‍ സമ്മതിക്കുകയായിരുന്നു. ഹെലന്‍ അവന് അത്രയേറെ പ്രിയങ്കരിയായിരുന്നു.

അവന്‍ കൂടുതല്‍ മൗനിയായി. പുറത്തിറങ്ങുന്നതിഷ്ടമില്ലാതെയായി. ജോലിയില്‍ ഒരു കാളയെപ്പോലെ പണിയെടുത്തു. മാനേജര്‍ എന്ന തസ്തികയുടെ കനം അവനെ എങ്ങും ഇരുത്തിയില്ല. അവന്‍ സ്വയം പീഡിപ്പിക്കുകയായിരുന്നു. ഒരു ദിവസം എന്തോ ഭാരമുള്ള സാധനം ഷെല്‍ഫിന്റെമുകളില്‍ നിന്നും എടുക്കാന്‍ അവന്‍ ലാഡറില്‍ കയറിയതാണ്. ലാഡര്‍ തെന്നി, അവന്‍ നടു അടിച്ചു വീണു. ഹിപ്പിനു പൊട്ടല്‍. പ്ലാസ്റ്ററില്‍ മുപ്പതു ദിവസം. പിന്നെ വടിയില്‍, ജീവിതമാകെ തകിടം മറിഞ്ഞ ദിവസങ്ങള്‍. ഒറ്റയ്ക്ക്..... എല്ലാ ഭാരങ്ങളും ഏറ്റു. ഹെലന്‍ അവളുടെ ലോകത്ത് ആയിരുന്നു. ആരും അവളുടെ കാര്യത്തില്‍ ഇടപെട്ടില്ല. ഡാഡി എന്ന ഒരു വിളിയ്ക്കായി അവന്‍ കാതോര്‍ത്തു.എബി സ്കൂളില്‍ പോയിരുന്നു. അവന് പഠനത്തെക്കാള്‍ കൂടുതല്‍ ഇഷ്ടം കളിയിലായിരുന്നു. കൂട്ടുകാരുമായി ബാസ്കറ്റ് ബോള്‍ കളിയ്ക്കാന്‍ പോകും. ആ പോക്ക് അവനെയും അഴിമുഖത്തേക്കു നയിച്ചു. തെങ്ങിന്‍ കൂമ്പില്‍ കള്ളു നിറയുന്നത് ചെത്തുകാരന്‍ അറയേണ്ട ിയിരുന്നു. പക്ഷേ, അറിഞ്ഞപ്പോള്‍ വൈകിപ്പോയി.

ജീവിതം മടുത്തു. എല്ലാം അവസാനിപ്പിക്കാന്‍ മോഹം. അവന്‍.... അവന്റെ കണ്ണുകളിലെ ദൈന്യം. ഇല്ല.... അവനുവേണ്ട ി ജീവിയ്ക്കണം. അവന്റെ കണ്ണീരൊപ്പുക എന്നുള്ളതാണു തന്റെ നിയോഗമെന്ന വെളിപാട്. അത് ജീവിയ്ക്കാനുള്ള പ്രേരണയായി. മൂന്നു മാസം കൊണ്ട വന്‍ ക്രെച്ചസില്‍ നടക്കാന്‍ പഠിച്ചു. പിന്നെ പെര്‍മിനന്റ് ഡിസെബിലിറ്റി. നീണ്ട നാളത്തെ കാത്തിരുപ്പിനുശേഷം, നാമമാത്രമായ ഇന്‍ഷുറന്‍സ്, സോഷ്യല്‍ സെക്യൂരിറ്റി. കടുത്ത സാമ്പത്തിക പ്രതിസന്ധി. സെക്കന്റ് മോര്‍ട്ട്‌ഗേജ്, ക്രെഡിറ്റു കാര്‍ഡുകള്‍, എങ്ങനെയൊക്കെയോ പിടിച്ചു നിന്നു. രണ്ട ു ജോലി ചെയ്ത് ആലീസ് അവന്റെ ഭാരങ്ങളെ ലഘൂകരിക്കാന്‍ ശ്രമിച്ചു. ശരീരം തണുപ്പിനെ ചെറുത്തു ചെറുത്ത് അതിന്റെ സഹനം നഷ്ടമായിരിക്കുന്നു. കാല്‍ മുട്ടുകള്‍ക്കു വേദന, നിരന്തരമായ നില്‍പ്പും നടപ്പും കാരണം കാല്‍കുഴകള്‍ക്കു നീര്. അവന്റെ കൈകളുടെ ഉഴിച്ചില്‍.... പിന്നീട് അവന്‍ അടുക്കളയില്‍ സഹായിയായി. പാചകം അവന്‍ പഠിച്ചു. ഒക്കെയും എനിക്കു കൈത്താങ്ങിന്. എന്റെ വേദനകളെ പങ്കുവയ്ക്കുമ്പോള്‍ അവന്റെ അവന്റെ വേദനകളെ മറന്ന് എനിക്കുവേണ്ട ി ചിരിച്ചു.

ഹെലന്‍ ഒരു ദിവസം രാത്രിയില്‍ വിളിച്ചു. “”മമ്മി ഇനി ഞാന്‍ അങ്ങോട്ടു വരുന്നില്ല. ഞാന്‍ ഹെന്‍ട്രിയോടൊപ്പം പോകുന്നു. ബൈ.... താങ്ക്‌യൂ ഫോര്‍ എവരിതിങ്ങ്. മമ്മി, ഐ.ലവ്.യു.’’ പ്രത്യേകിച്ചൊന്നും തോന്നിയില്ല. “”അവളായിരുന്നു അല്ലേ.’’ ജോണി ചോദിച്ചു. “”അതെ... അവള്‍ ആരുടെ കൂടെയോ ജീവിതം തുടങ്ങുകയാണെന്ന്.’’ മിക്ഡാണോള്‍സില്‍ ജോലിയില്‍ കണ്ട ു മുട്ടിയവന്‍. ആലീസ് ഓര്‍ത്തു. “”നല്ലത്.... വളരെ നല്ലത്...’’ ജോണി അത്രയേ പറഞ്ഞുള്ളൂ. അവന്‍ അവന്റെ ചിന്തകളിലേക്ക് ഊളിയിട്ടു.

വെളിയില്‍ ആരോ സംസാരിക്കുന്നു. മാത്തുക്കുട്ടി പോയില്ലേ. ആലീസ് കര്‍ട്ടന്റെ വിടവില്‍ക്കൂടി എത്തിനോക്കി. റോസിയും ജോണ്‍സനും കൂടി മാത്തുക്കുട്ടിയോട് എന്തൊക്കെയോ പറയുന്നു. ജോണ്‍സന്‍ വലിയ വീട്ടിലെ മോനാ.... ഇവിടെ വന്നപ്പോള്‍ വൈറ്റ് കോളര്‍ ജോലി നോക്കി നടന്നവന്‍. ഇവിടെ കോളേജില്‍ പഠിച്ച് നല്ല ജോലി വാങ്ങിയവന്‍. അവനെല്ലാവരെയും പുച്ഛമാ.

“”എന്തോ ചെയ്തിട്ടാ.... അളിയന്‍ അതു വിശ്വസിക്കുന്നുണ്ടേ ാ... ഒരു നല്ല വീടു വാങ്ങിയോ, പിള്ളാരെ കെട്ടിച്ചോ, പിള്ളാരു രണ്ട ും എന്തോ ആയി? ഒരുത്തി ഏതോ ഒരുത്തന്റെ കൂടെ പോയി. നാണക്കേടു കൊണ്ട ് മനുഷ്യന്റെ മുഖത്തു നോക്കണ്ട .’’ വിചാരണ മുറുകുകയാണ്. ആലീസിന്റെ പെരുവിരലില്‍ നിന്നും എന്തോ ഇരച്ചു കയറുന്നു. നാവ് അടക്കാന്‍ നന്നേ പാടുപെട്ടു. വേണ്ട ഒന്നും പറയണ്ട . ജോണിച്ചായന്‍ ഉണ്ട ായിരുന്നുവെങ്കില്‍ ഇടയ്ക്ക് “ആലീസേ’ എന്നു ഉറക്കെ ഒരു വിളി! നിര്‍ത്താനുള്ള സിഗ്നല്‍.

“”അല്ല അളിയന്‍ തന്നെ പറ....’’ ജോണ്‍സണ്‍ തുടരാനാണു ഭാവമെന്നു കണ്ട പ്പോള്‍ ലിവിങ് റൂമിന്റെ കതകല്പം തുറന്ന് ആലീസ് പറഞ്ഞു.

“”ജോണ്‍സാ.... നിനക്കിപ്പോള്‍ എന്താ അറിയേണ്ട ത്...? എന്റെ കുഞ്ഞുങ്ങള്‍ പഠിച്ചില്ല. അവര്‍ താന്തോന്നികളായി. ഞങ്ങള്‍ പരാജിതരാണ്. അതിന്റെയൊന്നും ഭാരം നീ ഏറ്റെടുക്കേണ്ട . മരിച്ചു പോയവന്‍ ഇമ്പങ്ങളുടെ പറുദീസയില്‍ എത്തുകയില്ല. അവന്‍ നഷ്ടപ്പെട്ട അവന്റെ കുഞ്ഞുങ്ങളെ ഓര്‍ത്തു ഇവിടെ അലയട്ടെ.... ഒരു മൂന്നിന്മേല്‍ കൂര്‍ബ്ബാന നടത്തി ഞാനവനെ സ്വര്‍ക്ഷത്തിന്റെ പടി കടത്തി വിടാന്‍ ശ്രമിയ്ക്കാം. പിന്നെ എന്റെ കടങ്ങള്‍. അതു ഞാന്‍ വീട്ടിക്കൊള്ളാം. അതോര്‍ത്ത് ആരും ഉറക്കം കളയണ്ട .’’ അവള്‍ വികാരങ്ങളുടെ ആവേഗത്താല്‍ ബെഡ് റൂമിലേക്കു പോയി. പെട്ടന്നവളുടെ ഉള്ളില്‍ ഒരു ചിന്ത മിന്നല്‍പോലെ പാഞ്ഞു. അവന്റെ ആത്മാവ് ഇവിടെയൊക്കെ അലഞ്ഞു നടക്കുകയാണോ? അവന് ഇമ്പങ്ങളുടെ പറുദീസയിലേക്ക് പ്രവേശനം കിട്ടുകയില്ലേ? അവന്റെ ആത്മാവിനെ തൊട്ടറിഞ്ഞിട്ടുള്ള ഏതു മാലാഖയ്ക്കാണവനെ തടയുവാന്‍ കഴിയുക.... തീര്‍ച്ചയായും അവന്‍ ഇന്ന് ദൈവത്തോടുകൂടെ ആയിരിക്കും. ഇല്ലെങ്കില്‍ ഞാന്‍ പറയും ദൈവം ഇല്ല എന്ന്. അവനെ കൈക്കൊള്ളാന്‍ കഴിയാത്ത ഒരു ദൈവം എങ്ങനെ നീതിമാനാകും? അവന്‍ തീര്‍ച്ചയായും നീതിമാന്മാര്‍ക്കൊപ്പം സ്വര്‍ക്ഷത്തില്‍ ആയിരിക്കും. ഒരാള്‍ക്ക് രണ്ട ു ജീവിതത്തിലും നരകമാണെങ്കില്‍ അതു നീതീകരിക്കപ്പെടുമോ? ജീവന്റെ പുസ്തകത്തില്‍ അവന്റെ പേര് ചേര്‍ക്കപ്പെടാതെ പോകുമോ? രക്ഷയുടെ പാനപാത്രം അവനു കിട്ടാതെ വരുമോ? അവന്‍ തിരസ്കരിക്കപ്പെട്ടവനാകുമോ? എന്റെ ദൈവമേ.... എന്റെ ദൈവമേ നീ അവനെ കൈവിടല്ലേ.... അവള്‍ സ്വര്‍ക്ഷത്തെ നോക്കി പ്രാര്‍ത്ഥിച്ചു.

അവനു നീ കൊടുത്ത മക്കള്‍! അവനു മുള്ളായിരുന്നു. ഹെലന്‍ അവളുടെ പങ്കു നല്‍കി പിരിഞ്ഞപ്പോള്‍ എബി അവന്റെ വേല തുടങ്ങിയിരുന്നു. അവന് ആവശ്യമുള്ള കൂട്ടുകാരെ അവന്‍ കണ്ടെ ത്തി. മദ്യവും കഞ്ചാവും അവന്‍ തേടി. അന്വേഷിച്ചതൊക്കെ അവനെയും കണ്ടെ ത്തി. വളര്‍ത്തു ദോഷം സംഭവിച്ചിരുന്നുവോ? പിഴവുകള്‍ എന്തൊക്കെയായിരുന്നു? സ്‌നേഹിച്ചത് തെറ്റായിരുന്നോ? പിന്നെ അപ്പന്റെ മദ്യാസക്തി... ആ ദൗര്‍ബല്യം മകന് എളുപ്പമായി. എബി എങ്ങനെ പരാജിതനായി? അവന്‍ നേതാവായിരുന്നുവല്ലോ. കുതിരയെപ്പോലെ ബലവാന്‍. അവന്‍ ഇന്ത്യന്‍ വംശജരുടെ നേതാവായി. വംശിയമായ ഗ്യാങ്ങ് പോരാട്ടങ്ങള്‍ സ്കൂളില്‍ ഒരു നിത്യസംഭവമായിരുന്നു. വെളുത്തവര്‍, കറുത്തവര്‍, ഇസ്പാനിക് പിന്നെ ഗയാനീസ്. ഇവരെ കൂടാതെ പാകിസ്ഥാന്‍, ഇന്ത്യന്‍ അങ്ങനെ മറ്റനേകം വംശക്കാര്‍. എല്ലാവരും ആധിപത്യത്തിനുവേണ്ട ിയുള്ള പോരാട്ടമായിരുന്നു. പാകിസ്ഥാനും ഇന്ത്യയുമൊക്കെ എവിടെനിന്നോ പൊട്ടിമുളച്ചതുപോലെ അവരുടെ സാന്നിദ്ധ്യം അറിയിക്കുകയായിരുന്നു. മിക്ക വഴക്കുകള്‍ക്കും ആധാരം പെണ്ണായിരുന്നു. ഇവിടെ പെണ്ണ് രാഷ്ട്രങ്ങളെവരെ വിറപ്പിക്കാന്‍ കഴിവുള്ള ശക്തിയാണ്. എബിയുടെ ഒരു കൂട്ടുകാരനോട് ഏതോ വെളുത്തവള്‍ക്കുള്ള ഇഷ്ടമായിരുന്നു തുടക്കം. ഒരുപക്ഷേ അതൊരു തുടക്കം എന്നേ ഉള്ളോ? നിത്യവും കൂട്ടുകാരുടെ പരിഹാസം. മൂന്നാം ലോകത്തു നിന്നെത്തിയവര്‍ തെണ്ട ികാളാണെന്ന ധാരണ വകവെച്ചു കൊടുക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. പശുവിനെ പൂജിക്കുന്നവര്‍, പൊട്ടുതൊടുന്നവര്‍, ചെരുപ്പിടാത്തവര്‍, കൈകൊണ്ട ു വാരി തിന്നുന്നവര്‍, തെരുവില്‍ തെണ്ട ി തിന്നുന്നവര്‍, പെര്‍ഫ്യൂം ഉപയോഗിക്കാത്തവര്‍, അമേരിക്കന്‍ ടി.വി. ഷോകളാല്‍ അറിവു സമ്പാദിച്ചവരുടെ അറിവുകേടിനാല്‍, പൊറുതി മുട്ടിയ കുരുന്നു ഹൃദയത്തിന്റെ വിദ്വേഷത്തിന്റെ മുളകള്‍ പൊട്ടുന്നുണ്ട ായിരുന്നു. ഒരു ദിവസം എബി ഒരു വെള്ളക്കാരന്റെ കരണം അടിച്ചു പുകച്ചു. എബി നേതാവായി. അവന്‍ ഇന്ത്യന്‍ വംശജരുടെ നേതാവായി. അടികൊണ്ട വന്‍ പരാതിപ്പെടാഞ്ഞതിനാല്‍ കേസായില്ല. അവരാ കണക്കുകള്‍ വെളിയില്‍ തീര്‍ക്കാന്‍ തീരുമാനിച്ചുറച്ചിരുന്നു.

പിന്നെ അടിപിടികളുടെ ഒരു ഘോഷയാത്രതന്നെയായിരുന്നു. ഒപ്പം സമാധാനമില്ലാത്ത ദിനരാത്രങ്ങളും. അപ്പനും അമ്മയും സഹിച്ചു. പക്ഷേ മൂന്നു വര്‍ഷം കൊണ്ട ് ആ സ്കൂളില്‍ വംശീയ പ്രശ്‌നങ്ങള്‍ ഇല്ലാതായി. എങ്കിലും എബി കേഡികളുടെ നിലവാരത്തിലേക്ക് ഉയര്‍ന്നിരുന്നു. അടുത്തുള്ള സ്കൂളുകളിലും ദൂരെയുള്ള സ്ഥലങ്ങളിലേക്കും അവന്‍ പ്രശ്‌നങ്ങള്‍ ഒതുക്കാനായി ക്ഷണിക്കപ്പെട്ടു. അവന്‍ തല്ലിയും കൊണ്ട ും എല്ലാവര്‍ക്കും വേണ്ട ി എല്ലാം ഏറ്റെടുത്തു. ഉപേക്ഷിക്കപ്പെട്ട പഠനം അവനെ നോക്കി കൊഞ്ഞനം കുത്തി. ഇനി ഹൈസ്കൂള്‍ ഈക്വലന്‍സി എഴുതി കോളേജില്‍ ചേരാം. ചേര്‍ന്നു. എന്നിട്ടും എബിക്കു മാറ്റമുണ്ട ായില്ല. ഏതോ ഒരു ക്ലബ്ബില്‍ വെച്ചുണ്ട ായ അടിപിടിയില്‍ എബിയുടെ കൂട്ടുകാരന്‍ കിരണ്‍ ഒരു ഗയാനിയെ ബോക്‌സ് കട്ടര്‍ വെച്ചു പോന്തി. അവന്റെ ഇടതുകണ്ണ് നെടുകെ പിളര്‍ന്നു. കിരണിനൊപ്പം എബിയും അറസ്റ്റിലായി. പിന്നീട് കുറ്റക്കാരനല്ലെന്നു കണ്ട ് എബിയെ വിട്ടയയ്ക്കുകയും, കിരണ്‍ പതിനാറു വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെടുകയും ചെയ്തു. അതോടെ എബി തിരിഞ്ഞു നോക്കാന്‍ തുടങ്ങി. താറുമാറായ ജീവിതം തിരിച്ചു പിടിക്കണമെന്നു അവനു വീണ്ട ുവിചാരമുണ്ട ായി.

അവന്‍ ഡാഡിയെ അറിഞ്ഞു. ഡാഡി വര്‍ഷങ്ങള്‍ക്കു ശേഷം ചിരിച്ചു. കോളേജില്‍ ബിസിനസ്സു പഠിക്കാന്‍ ചേര്‍ന്നു. പഠിക്കേണ്ട രീതികളറിയാതെ ഓരോ സെമസ്റ്ററുകളിലും അവന്‍ തുഴഞ്ഞു കയറാന്‍ നോക്കുന്നു. വിജയ പ്രതീക്ഷ കൈവെടിയുന്നില്ല. എബിയുടെ പായ് കപ്പല്‍ എന്നെങ്കിലും ഒരു തീരം അണയുമായിരിക്കും. ഒന്നാം തലമുറയില്‍ പെട്ടവര്‍ക്ക് നഷ്ടങ്ങള്‍ ഏറെ. അവര്‍ വേദനകള്‍ സഹിച്ച് പിന്‍ഗാമികള്‍ക്ക് പാതയൊരുക്കി. പുറകെ വന്നവര്‍ നടന്നു കയറി. അവര്‍ ഊറ്റം കൊള്ളട്ടെ. തങ്ങള്‍ നഷ്ടങ്ങളുടെ കണക്കുമായി നൊമ്പരങ്ങളുടെ മാറാപ്പുമേന്തി കടന്നു പൊയ്‌ക്കൊള്ളാം. ആരുടെയും സഹതാപം ആവശ്യമില്ല. എന്നാല്‍ വിജയികള്‍ ഒരു കാര്യം മറക്കണ്ട ; നിങ്ങള്‍ ആര്‍ക്കുവേണ്ട ി എന്തു ചെയ്തു? രണ്ട ുനാള്‍ മുമ്പ് ഒന്നും നേടാതെ മരിച്ചവന്‍, അവന്റെ അമ്മയ്ക്കുള്ള നിവേദ്യം അയച്ചിരുന്നു. പെറ്റമ്മയോടുള്ള സ്‌നേഹം അവന്‍ മറന്നില്ല. ആലീസേ ഞാനില്ലെങ്കിലും എന്റെ അമ്മയുള്ളടത്തോളം കാലം നീയിതു മുടക്കരുത്. “”അവന്‍ പറഞ്ഞിട്ടുണ്ട ് അവനുവേണ്ട ി ഞാനതു ചെയ്യും.’’

ഇതു വിചാരണയുടെ കാലമാണ്. പരാജിതരെ ചാപ്പ കുത്തി വേര്‍തിരിക്കുന്ന കാലം.

ആലീസിന്റെ ഉച്ചത്തിലുള്ള സംസാരം കേട്ട് മാത്തുക്കുട്ടിയും ജോണ്‍സനും പടിയിറങ്ങിയിരുന്നു. മരണ വീട്ടില്‍ നിന്നും ഓരോരുത്തരായി ഒഴിയുകയായിരുന്നു. വീട് മരണത്തെ തിരിച്ചറിയുംപോലെ. ആലീസ് അവളുടെ ഏകാന്തതയില്‍, തകര്‍ച്ചയില്‍, നഷ്ടങ്ങളില്‍ ചടഞ്ഞുകൂടി.

(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക