Image

ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Published on 15 September, 2018
ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി : മുജ്തബ ക്രിയേഷന്‍ ആന്‍ഡ് ഇവന്റ്‌സ് കുവൈത്തിലെ ബിസിനസ് , കരിയര്‍ രംഗത്തെ മികവുകളെ മുന്‍നിര്‍ത്തി സമ്മാനിക്കുന്ന പ്രഥമ കരിയര്‍, ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു.

പി.എസ് കൃഷ്ണര്‍, ക്വാളിറ്റി മുസ്തഫ, പി. വി.ഇബ്രാഹിം, നാസര്‍ പട്ടാമ്പി, എല്‍ദോസ് എന്നിവര്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡിനും പി.എന്‍.ജെ. കുമാര്‍, മാത്യൂസ് വര്‍ഗീസ് , ദിലി പാലക്കാട് , ഡോ: ശാന്ത മരിയ ജെയിംസ് എന്നിവര്‍ കരിയര്‍ എക്‌സലന്‍സ് അവാര്‍ഡിനും അര്‍ഹരായി.

സെപ്റ്റംബര്‍ 21 ന് (വെള്ളി) വൈകുന്നേരം ആറിന് അബാസിയ സെന്‍ട്രല്‍ സ്‌കൂളില്‍ സംഘടിപ്പിക്കുന്ന 'ഇശല്‍ നില 2018' സംഗീത സായാഹ്നത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട് : സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക