Image

ശൈലജയും മേഴ്‌സിക്കുട്ടിയമ്മയും രാജിവെക്കണം: ഷാനിമോള്‍ ഉസ്‌മാന്‍

Published on 16 September, 2018
ശൈലജയും മേഴ്‌സിക്കുട്ടിയമ്മയും രാജിവെക്കണം: ഷാനിമോള്‍ ഉസ്‌മാന്‍


കണ്ണൂര്‍: സ്‌ത്രീകളുടെ പക്ഷത്ത്‌ നിന്ന്‌ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത മന്ത്രിമാരായ ശൈലജയും മേഴ്‌സിക്കുട്ടിയും തങ്ങളുടെ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന്‌ കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്‌മാന്‍ പറഞ്ഞു. കെ പി എസ്‌ ടി എ ജില്ലാ വനിതാ സമ്മേളനം ശിക്ഷക്‌ സദനില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അവര്‍.


കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത്‌ സോളാര്‍ പ്രശ്‌നം വന്നപ്പോള്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ച ഇവര്‍ എന്തുകൊണ്ട്‌ തങ്ങളുടെ പാര്‍ട്ടിയിലുള്ള എം എല്‍ എ സ്‌ത്രീയോട്‌ മോശമായി പെരുമാറിയിട്ടും യാതൊരു നടപടിയും എടുത്തില്ല.


അതുപോലെ തന്നെ ഈ സര്‍ക്കാറിന്റെ ഭരണകാലത്ത്‌ കന്യാസ്‌ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്യേണ്ടിവന്നു. സ്‌ത്രീകളുടെ പക്ഷത്ത്‌ നിന്ന്‌ സ്‌ത്രീകള്‍ക്ക്‌ വേണ്ടി ശബ്ദമുയര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ ഇവരൊക്കെ തലയില്‍ മുണ്ടിട്ട്‌ റോഡിലിറങ്ങണം. തലസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ചികിത്‌്‌സക്കായി വിദേശത്ത്‌ പോയിട്ടും തന്റെ പദവി മറ്റാരെയും ഏല്‍പിക്കാതെ കേരളത്തില്‍ ഭരണസ്‌തംഭനമുണ്ടാക്കുകയായിരുന്നുവെന്നും ഷാനിമോള്‍ പറഞ്ഞു.
കെ പി സി സി ജനറല്‍ സെക്രട്ടറി സുമാബാലകൃഷ്‌ണന്‍ മുഖ്യപ്രഭാഷണം നടത്തി


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക