Image

കന്യാസ്‌ത്രീകളുടെ സമരം ഒമ്‌ബതാം ദിവസത്തിലേക്ക്‌

Published on 16 September, 2018
കന്യാസ്‌ത്രീകളുടെ സമരം ഒമ്‌ബതാം ദിവസത്തിലേക്ക്‌

കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌ത കേസില്‍ പ്രതി ജലന്ധര്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെഅറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ കന്യാസ്‌ത്രീകള്‍ നടത്തി വരുന്ന സമരം ഒമ്‌ബതാം ദിവസത്തിലേക്ക്‌. ബിഷപ്പിനെ അറസ്റ്റ്‌ ചെയ്യും വരെ സമരം തുടരാന്‍ തന്നെയാണ്‌ കന്യാസ്‌ത്രീകളുടെ തീരുമാനം. സമരം ഓരോ ദിവസം കഴിയും തൊരു ശക്തി കൂടി വരികയാണ്‌.

സിറോ മലബാര്‍ സഭയിലെ വൈദികരടക്കം സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ളവര്‍ കന്യാസ്‌ത്രീകള്‍ക്ക്‌ പിന്തുണയുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമരപന്തലിലെത്തിയിരുന്നു. കൂടുതല്‍ പേര്‍ സമരപന്തലിലേക്ക്‌ പിന്തുണയുമായെത്തുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ കുറവിലങ്ങാട്‌ മഠത്തിലെ കന്യാസ്‌ത്രീകള്‍ ഹൈക്കോടതിക്ക്‌ സമീപം വഞ്ചി സ്‌ക്വയറില്‍ സമരം തുടങ്ങിയത്‌.

അതേസമയം, ബിഷപ്പ്‌ സ്ഥാനമടക്കമുള്ള ചുമതലകളില്‍ നിന്ന്‌ താല്‍ക്കാലികമായി മാറിനില്‍ക്കാന്‍ ഫ്രാങ്കോ മുളയ്‌ക്കല്‍ തീരുമാനിച്ചിട്ടുണ്ട്‌. അന്വേഷണവുമായി സഹകരിക്കുന്നതിന്‍റെ ഭാഗമായി കേരളത്തിലേക്ക്‌ വരുന്നതിനാലാണ്‌ താല്‍ക്കാലികമായി സ്ഥാനങ്ങളില്‍ നിന്ന്‌ മാറി നില്‍ക്കുന്നതെന്നാണ്‌ അദ്ദേഹം വൈദികര്‍ക്ക്‌ അയച്ച കത്തില്‍ പറയുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക