Image

ഫോര്‍ട്ട്വത്ത് പൊലീസ് ഓഫിസര്‍ വെടിയേറ്റ് മരിച്ചു

പി.പി. ചെറിയാന്‍ Published on 16 September, 2018
ഫോര്‍ട്ട്വത്ത് പൊലീസ് ഓഫിസര്‍ വെടിയേറ്റ് മരിച്ചു
ഡാലസ്/ഫോര്‍ട്ട്വത്ത്: ആയുധധാരികളായ കവര്‍ച്ചക്കാരുമായി ഏറ്റുമുട്ടുന്നതിനിടയില്‍ ഫോര്‍ട്ട്വത്ത് പൊലീസ് ഓഫിസര്‍ ഗാരറ്റ്ഹള്‍ വെടിയേറ്റു മരിച്ചു. കഴിഞ്ഞ ദിവസം ബിസിഡണ്‍ സ്ട്രീറ്റിലുള്ള ലോസ്വാക്വസ് ബാറിന് പുറത്തുവച്ചയിരുന്നു സംഭവം.

ബാറില്‍ കാവര്‍ച്ച നടത്തിയ ശേഷം പുറത്തേക്ക് ഓടിയ മൂന്നുപേരെ തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ അക്രമി ഒഫിസര്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു. മറ്റൊരു പൊലീസ് ഓഫിസറുടെ വെടിയേറ്റ് അക്രമി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഡ്യൂട്ടിക്കിടെ മരിക്കുന്ന 58-ാമത്തെ ഫോര്‍ട്ട്വത്ത് പൊലീസ് ഓഫിസറാണു ഗാരറ്റ്.

പ്രതിയുടെകൂടെയുണ്ടായിരുന്ന ശാമുവേല്‍ മെഫില്‍ഡ്, തിമോത്തി ഹഷ് എന്നിവരെ പിടികൂടി ജയിലിലടച്ചു. നിരവധി കുറ്റകൃതൃങ്ങളില്‍ പ്രതികളായ ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. 
ഫോര്‍ട്ട്വത്ത് പൊലീസ് ഓഫിസര്‍ വെടിയേറ്റ് മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക