Image

സ്വപ്നം (കവിത :ജോസ് വല്ലരിയാന്‍)

Published on 16 September, 2018
സ്വപ്നം (കവിത :ജോസ് വല്ലരിയാന്‍)
നിദ്രയെ സ്‌നേഹിച്ചുഞാന്‍
ആഴക്കടലില്‍ എന്നപോലെ
മുങ്ങിത്താഴുമ്പോള്‍
എപ്പോഴോ എത്തിയ
സ്വപ്നത്തില്‍ ....
മനസ്സില്‍ നിന്റെ മുഖം
തെളിയും മുന്നേ
അന്ന് നീ എന്നില്‍ നിന്നും
നടന്നകന്നപ്പോള്‍
നീറിയതെന്‍ നെഞ്ചകം .....

എങ്കിലും ഇനിയും ഒരുപാട്
സ്വപ്‌നങ്ങള്‍ കാണേണം
ഇന്നെനിക്കു നിന്നെക്കുറിച്ചു ....
എന്റെ മനസ്സില്‍ നിന്നും നീ
കൂടൊഴിഞ്ഞു പോയാലും
ബാക്കിയാവട്ടെ എന്റെയുള്ളില്‍
നിന്നോടുള്ള സ്‌നേഹത്തിന്റെ
ഇത്തിരി ഓര്‍മ്മകള്‍ ...

കോരിച്ചൊരിയുന്ന മഴയില്‍
നനഞ്ഞു കുതിര്‍ന്ന ചെമ്പനിനീര്‍പൂ
പോലെയാണിന്നു എന്റെ
മനസ് നിന്നെയോര്‍ക്കുന്ന നേരം ...
മഴക്കൊപ്പം എത്തിയ
കാറ്റില്‍ ആടിയുലഞ്ഞു
നിലത്തുവീണാ കലക്ക വെള്ളത്തില്‍
ഒലിച്ചുപോയ ചെമ്പനിനീര്‍പൂ
പോലെ എന്റെ മനസും
നിന്നെ തേടി എവിടെയെന്നില്ലാതെ
അലയുന്നു ഇന്ന് .....

എങ്കിലും നിന്റെ ഓര്‍മ്മകള്‍
കൈകുമ്പിളില്‍ കോരിയെടുത്തു
ഹൃദയത്തില്‍ ചേര്‍ക്കുവാന്‍
മോഹിക്കുന്നു ഇന്ന് ഞാന്‍ ...
നിന്നെയൊന്നു കണ്ണ് നിറയെ
കാണുവാന്‍ എന്റെ ഹൃദയത്തില്‍
നിന്നെ ചേര്‍ത്ത് വെക്കുവാന്‍
നിനക്കായി ഞാന്‍ കാണും
ഇനിയും ഒരായിരം സ്വപ്‌നങ്ങള്‍ .......
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക