കൊച്ചി: കന്യാസ്ത്രീയെ
പീഡിപ്പിച്ച ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച്
പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി നാളെ മുതല്‍ നിരാഹാര സമരം ആരംഭിക്കും.
കൊച്ചിയില്‍ സേവ് അവര്‍ സിസ്റ്റേഴ്സ് സമരം ചെയ്യുന്ന പന്തലിലാണ് ഇവര്‍ നിരാഹാരം
അനുഷ്ടിക്കുന്നത്.
ഫ്രാങ്കോയെ ബുധനാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്യാനിരിക്കെയാണ്
സമരം കൂടുതല്‍ ശക്തമാക്കുന്നത്. കൊച്ചിയിലെ സമരപ്പന്തലിന് പുറമെ എല്ലാ
ജില്ലാകേന്ദ്രങ്ങളിലും കന്യാസ്ത്രീയുടെ മഠം സ്ഥിതിചെയ്യുന്ന കുറുവിലങ്ങാടും സമരം
വ്യാപിപ്പിക്കാനാണ് തീരുമാനം. ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നതിന് പിന്നാലെ തന്നെ
അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
അതേസമയം, ബിഷപ്പിന്റെ അറസ്റ്റോടെ
മാത്രം സമരം അവസാനിപ്പിക്കില്ലെന്നും സംസ്ഥാനത്തെ വിവിധ കന്യാസ്ത്രീ മഠങ്ങളില്‍
കുടികിടപ്പുകാരായി തുടരുന്ന 35,000ത്തോളം കന്യാസ്ത്രീകളുടെ കാര്യത്തില്‍ കൂടി
സന്യാസി സഭയില്‍ നിന്നും അനുഭാവപൂര്‍ണമായ സമീപനം ഉണ്ടായാലേ സമരം
നിര്‍ത്തുകയുള്ളൂവെന്നും സംഘാടക സമിതി അംഗങ്ങള്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ
കൂടി മദ്ധ്യസ്ഥതയില്‍ മാത്രമെ ഈ പ്രശ്നത്തിന് പരിഹാരം കാണാനാകൂയെന്നും അതിനാല്‍
സര്‍ക്കാര്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.
നാളെ മുതല്‍ പ്രൊഫസര്‍ എം.എന്‍.കാരശേരിയുടെ നേതൃത്വത്തില്‍ കോഴിക്കോടും സമരം
ആരംഭിക്കും.
hello sathya visvassi
are u also with father frank.
where is our great leader raghul Gandhi. and his congress. why they are not saying a word for this poor nun.