Image

ബിഷപ്പ് ഫ്രാങ്കോ കേരളത്തില്‍ എത്തിയതായി സൂചന

Published on 16 September, 2018
ബിഷപ്പ് ഫ്രാങ്കോ കേരളത്തില്‍ എത്തിയതായി സൂചന

കൊച്ചി: കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ പോലീസിന്റെ രണ്ടാംവട്ട ചോദ്യം ചെയ്യലിന് വിധേയനാകാന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തില്‍ എത്തിയതായി സൂചന. രാവിലെ ഡല്‍ഹിയില്‍ നിന്നും ബംഗലൂരുവിലോ ചെന്നൈയിലോ എത്തിയ ശേഷം കാര്‍ മാര്‍ഗം കേരളത്തില്‍ എത്തുകയായിരുന്നു. 

ഇദ്ദേഹം തൃശൂരിലെ വീട്ടിലുണ്ടെന്നാണ് വിവരം. അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും സൂചനയുണ്ട്. കേസ് അട്ടിമറിക്കാനുള്ള അവസാന നീക്കവുമായാണ് രണ്ടു ദിവസം മുന്‍പേ നാട്ടില്‍ എത്തിയത്. 19ന് രാവിലെ 10 മണിക്കകം ഹാജരാകണമെന്നാണ് അന്വേഷണ സംഘം നല്‍കിയ നോട്ടീസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക