Image

ക്യാപ്‌റ്റന്‍ രാജു അന്തരിച്ചു

Published on 17 September, 2018
ക്യാപ്‌റ്റന്‍ രാജു അന്തരിച്ചു
നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു. കൊച്ചി പാലാരിവട്ടത്തെ വീട്ടിലായിരുന്നു അന്ത്യം. 37 വര്‍ഷമായി മലയാള സിനിമയില്‍ സജീവമായിരുന്ന അദ്ദേഹം സ്വഭാവനടനായും വില്ലനായും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. 

രണ്ടുമാസം മുമ്പ് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെ മസ്തിഷ്‌കാഘാതം ഉണ്ടായതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഒമാനില്‍ ഇറക്കിയിരുന്നു. അവിടെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് കൊച്ചിയില്‍ കൊണ്ടുവന്ന് ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികില്‍സ തുടരുകയായിരുന്നു.
ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ ആയിരുന്ന ക്യാപ്റ്റന്‍ രാജുവിന്റെ സ്വദേശം പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരാണ്. ഭാര്യ: പ്രമീള. മകന്‍: രവി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക