Image

കന്യാസ്‌ത്രീകളുടെ സമരത്തിന്‌ ഐക്യദാര്‍ഢ്യം; എംഎന്‍ കാരശ്ശേരിയുടെ നേതൃത്വത്തില്‍ മാനാഞ്ചിറയില്‍ 24 മണിക്കൂര്‍ കുത്തിയിരിപ്പ്‌ സമരം

Published on 17 September, 2018
കന്യാസ്‌ത്രീകളുടെ സമരത്തിന്‌ ഐക്യദാര്‍ഢ്യം; എംഎന്‍ കാരശ്ശേരിയുടെ നേതൃത്വത്തില്‍ മാനാഞ്ചിറയില്‍   24 മണിക്കൂര്‍ കുത്തിയിരിപ്പ്‌ സമരം

കോഴിക്കോട്‌: കന്യാസ്‌ത്രീക്ക്‌ പിന്തുണമായി എംഎന്‍ കാരശ്ശേരിയുടെ നേതൃത്വത്തില്‍ നടക്കുന്ന 24 മണിക്കൂര്‍ കുത്തിയിരിപ്പ്‌ സമരം ആരംഭിച്ചു. കോഴിക്കോട്‌ മാനാഞ്ചിറയില്‍ ഇന്ന്‌ രാവിലെ 10 മണിമുതല്‍ നാളെ രാവിലെ 10 മണിവരെയാണ്‌ സമരം. ഐക്യാദാര്‍ഡ്യം പ്രകടിപ്പിച്ച്‌ നിരവധി പേരാണ്‌ സമരപന്തലില്‍ എത്തുന്നത്‌.

കന്യാസ്‌ത്രീയുടെ സമരത്തിന്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ്‌ എംഎന്‍ കാരശ്ശേരിയുടെ നേതൃത്വത്തില്‍ മതേതര സമാജം കോഴിക്കോട്‌ മാനാഞ്ചിറയില്‍ കുത്തിയിരിപ്പ്‌ സമരം നടത്തുന്നത്‌.
മത പൗരോഹിത്യവും ഭരണകൂടവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്‌ അറസ്റ്റ്‌ വൈകുന്നതിന്‌ കാരണമാകുന്നതെന്ന്‌ ആരോപിച്ചാണ്‌ സമരം. സാധരണ പൗരന്‌ ലഭിക്കാത്ത നീതിയാണ്‌ ബിഷപ്പിന്‌ ലഭിക്കുന്നത്‌. പരാതി ലഭിച്ച്‌ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ്‌ ഉണ്ടാവണമായിരുന്നുവെന്നും എംഎന്‍ കാരശ്ശേരി പറഞ്ഞു.

സമരത്തിന്‌ പിന്തുണയുമായി കാഞ്ചനമാലയും സമരപ്പന്തലിലെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക