Image

ചീഫ്‌ സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവം; കെജ്‌രിവാളടക്കം 13 എം.എല്‍.എ മാര്‍ക്ക്‌ കോടതി സമന്‍സ്‌

Published on 18 September, 2018
ചീഫ്‌ സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവം; കെജ്‌രിവാളടക്കം 13 എം.എല്‍.എ മാര്‍ക്ക്‌ കോടതി സമന്‍സ്‌


ന്യൂദല്‍ഹി: ദല്‍ഹി ചീഫ്‌ സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളടക്കം പതിമൂന്ന്‌ പേര്‍ക്ക്‌ കോടതി സമന്‍സയച്ചു. അടുത്ത മാസം ഒക്ടോബര്‍ 25 ന്‌ കെജ്‌രിവാളിനോട്‌ ഹാജരാകാനാണ്‌ കോടതി നിര്‍ദ്ദേശത്തില്‍ പറയുന്നത്‌.

അതേസമയം കെജ്‌രിവാളിനും ഡെപ്യൂട്ടി മന്ത്രിയായ മനീഷ്‌ സിസോദിയയ്‌ക്കും ഏതിരെ നിരവധി വകുപ്പുകള്‍ ചേര്‍ത്താണ്‌ കോടതി സമന്‍സയച്ചിരിക്കുന്നത്‌. മുഖ്യമന്ത്രിയോടൊപ്പം ബാക്കിയുള്ള 11 എം.എല്‍.എ മാരും ഹാജരാകണമെന്നാണ്‌ കോടതി നിര്‍ദ്ദേശം.

കഴിഞ്ഞ ഫെബ്രുവരി 19 നാണ്‌ കേസിനാസ്‌പദമായ സംഭവം. ചീഫ്‌ സെക്രട്ടറിയായ അന്‍ഷു പ്രകാശിനെ മുഖ്യമന്ത്രിയുടെ വസതിയില്‍വെച്ച്‌ എ.എ.പി എം.എല്‍.എമാര്‍ മര്‍ദ്ദിച്ചെന്നാണ്‌ കേസ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക